Slider

ദേവിയമ്മ - ഭാഗം 2

0

 


അന്ന് ഉച്ചയ്ക്ക് നാട്ടിൽ എത്തിയതായിരുന്നു ഞാൻ .കുളി കഴിഞ്ഞ് കുറേ നാളുകൾക്ക് ശേഷം നാട്ടിലെ ഭക്ഷണം ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്ന എൻ്റെ മുന്നിലൂടെ ദേവിയമ്മ പലതവണ കടന്നു പോയി .പതിവില്ലാത്ത കാഴ്ചയായത് കൊണ്ട് ഞാൻ അവരെ ശ്രദ്ധി ക്കാൻ തുടങ്ങിയിരുന്നു ..ഇടയ്ക്ക് ചെവി ചൊറിയും .എൻ്റെ ശ്രദ്ധയാകർഷിക്കാനെന്ന പോലെ വല്ലതും പറയും .അപ്പോ ഞാൻ ചോദിച്ചു ,

"ദേവിയമ്മ ഊണ് കഴിച്ചോ ?"

"ഹാ അതൊക്കെ നേരത്തേ കയിഞ്ഞ് ."

അത് പറയുമ്പോൾ ഞങ്ങളുടെ കൂടെ ഡൈനി ങ്ങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന അകം പണിക്കാരി ചേച്ചിയുടെ നേരേ ഒന്നു തറപ്പിച്ചു നോക്കുന്നത് കണ്ടു .. ദേവിയമ്മ അടുക്കളയിൽ പലകയിട്ടിരുന്നാണ് കഴിക്കു ക .. രണ്ടു പേരെയും രണ്ടു തട്ടിൽ കാണുന്ന തിൻ്റെ ഈർഷ്യ അവരിൽ തെളി ഞ്ഞു കാണാമായിരുന്നു . സത്യത്തിൽ ആ വേർതിരിവ് എന്നിലും ചെറിയ തോതിൽ വിഷമങ്ങൾ സൃഷ്ടിക്കാതിരുന്നില്ല .

അവർ അടുക്കളയിലേക്ക് കയറിയപ്പോൾ
വല്ല്യമ്മ ചോദിച്ചു ,

"നീയെന്തേ ഓള കാതിലേനപ്പറ്റി ചോയ്ക്കാ ഞ്ഞേ ?അത് കാണിക്കാനല്ലേ ഓള് നിൻ്റെ മുമ്പിലൂട്ട കറങ്ങ്ന്നേ .. ചെവി ചൊറിഞ്ഞോ ണ്ടിരിക്കുന്നത് കണ്ടില്ലേ ?"

ശരിയാണല്ലോ .. കൊടുക്കുന്ന ശമ്പളം മുഴുവ
നായി അവരെ ഏൽപിക്കാതെ ദേവിയമ്മയു ടെ പേരിൽ കുറേശ്ശെ ബാങ്കിൽ ഇട്ടിരുന്നു വല്യമ്മമാർ ... ഇല്ലെങ്കിൽ അവരുടെ മകൻ രാഘവൻ കൊണ്ടു പോയി കള്ളുകുടിച്ച് തീർത്തേനേ...!! ആ പൈസ എന്ത് ചെയ്യണ മെന്ന് ചോദിച്ചപ്പോൾ സ്വർണ്ണത്തിൻ്റെ കമ്മൽ വേണമെന്ന് പറഞ്ഞത് കൊണ്ട് കമ്മൽ വാ ങ്ങിയ കാര്യം അമ്മ പറഞ്ഞതോർമ്മ വന്നു .. അവരോട് അതേപ്പറ്റി ചോദിക്കാതിരു ന്നതിന് കുറ്റബോധം തോന്നി ..ഊണ് കഴിഞ്ഞ് ദേവി യമ്മയെത്തേടി ഞാൻ അടുക്കളയിലേക്ക് ചെന്നു .. അടുക്കളപ്പടി മേൽ താടിക്ക് കൈ കൊടുത്ത് അകലേക്ക് നോക്കിയിരിക്കു
കയായിരുന്നവർ ..

"ദേവിയമ്മ മോനെ കാണാൻ പോയില്ലായിരു
ന്നോ ?"

"ഇല്ല ,അന്നക്കാണാൻ രാഘവൻ എടക്ക് വരും .ഓന് അമ്മേനേ കാണാണ്ടിരിക്കാൻ
പറ്റ്വോ ?."

"അതേല്ലേ ? ആഹാ ദേവിയമ്മേടെ കമ്മൽ
നന്നായിട്ടുണ്ടല്ലോ .ഇതാണോ പുതുതായി
ഉണ്ടാക്കിച്ചത് ?"

"ഹാ ,ഇതന്നെ .. പക്ഷേണ്ടല്ലോ .. കാതില ഇട്ട്
രണ്ടാം ദിവസം കാത് പഴുത്തു .. എല്ലാരും കണ്ണ് വെച്ചിട്ടാ ...!

കേട്ടതും എൻ്റെ നെഞ്ചിലൊരാന്തൽ .. നല്ലതാ
ണെന്ന് പറഞ്ഞും പോയല്ലോ ദൈവേ എന്നോ ർത്തു .

ഉച്ചയൂണ് കഴിഞ്ഞ് വിശ്രമിക്കാൻ ഓരോ ആളായി അവരവരുടെ മുറിയിലേക്ക്
പോകുമ്പോൾ മൂത്ത വലിയമ്മ എന്നെ പിടിച്ച്
പുറത്തേക്ക് കൊണ്ട് പോയിട്ട് ദൂരേക്ക് ചൂണ്ടി
കാട്ടിയിട്ട് പറഞ്ഞു ,

"നോക്കിക്കേ ദേവി അങ്ങട്ടേലേക്ക് ( അയൽ വക്കത്ത് ) പോന്ന് ണ്ടോന്ന് ? എനിക്ക് ദൂരേ ന്ന് ആളെ തിരിയാത്ത പോലെ ".

ഞാൻ നോക്കുമ്പോ ഇടവഴിയിലേക്ക് ഇറങ്ങി
ധൃതി വെച്ച് അടുത്ത വീട്ടിലേക്ക് പോകുന്ന ദേവിയമ്മയേക്കണ്ടു .ആ വീട്ടിലേക്ക് കയറും മുന്നേ തറവാട്ടിലേക്ക് തിരിഞ്ഞു നോക്കി ക്കൊണ്ട് അകത്തേക്ക് കയറിപ്പോയി . ഇത്തി രി മടിച്ചാണെങ്കിലും ദേവിയമ്മയാണെന്ന് എനിക്ക് പറയേണ്ടി വന്നു .വല്യമ്മ പറഞ്ഞു ,

"ഓള് ഈട്ന്ന് കിട്ടുന്ന പലഹാരങ്ങളും മറ്റും ഓർക്ക് കൊടുക്കാൻ പോകുന്നതാണ് .. ഓർക്കിവൾ കൊടുത്തില്ലെങ്കിൽ കിട്ടാത്ത പോലെയാണ് . ഒളിച്ചു കളിയാണ് മൊത്ത ത്തിൽ ".

എന്നോട് അകം പണിക്ക് വരുന്ന ചേച്ചി പറഞ്ഞു .

"എനിക്കറിയില്ല ഇവരൊക്കെ എന്തിനാ പ്രശ്നമുണ്ടാക്കുന്നതെന്ന് .ആ കുട്ടികൾക്ക് വേണ്ടിയാണ് അവരതെടുത്തു കൊണ്ടു പോകുന്നത്.അതും അവർക്ക് കൊടുക്കുന്ന തിൻ്റെ ഓഹരി .. ആ കുട്ടികളെന്ന് പറഞ്ഞാ പാവത്തിന് ജീവനാണ് ".

കാര്യത്തിൻ്റെ നിജസ്ഥിതി എൻ്റെ മുന്നിൽ തെളിഞ്ഞു വരാൻ തുടങ്ങി .ദേവിയമ്മ എന്നും പറയുന്ന അവരുടെ മകൻ രാഘവ ൻ്റെ മക്കളെ അവർ ആ കുട്ടികളിലൂടെ കാണുന്നതാവാം .

തറവാടിനു ചുറ്റുമുള്ള പറമ്പും മരങ്ങളും ചെടികളും പൂക്കളും എല്ലാം ദേവിയമ്മയ്ക്ക് സ്വന്തമായിരുന്നു .മിക്കപ്പോഴും ഒറ്റയ്ക്ക് സംസാരിച്ചു കൊണ്ട് പറമ്പിലൂടെ നടക്കുന്ന ത് കാണാമായിരുന്നു.. പറമ്പിലേക്ക് അനധി കൃതമായി കടന്നു വരുന്ന കുട്ടികളെയും പശുക്കളെയും പട്ടികളെയും ഒക്കെ കല്ലും വടിയും എടുത്ത് ഓടിച്ചു വിടുമായിരുന്നു . എന്നിട്ട് ഉറക്കെ ചീത്ത പറഞ്ഞു കൊണ്ടു തിരിച്ചു വരുന്നത് കാണുമ്പോ താനേ ചിരി വരും .

"എന്തിനാ അതിനെയൊക്കെ ഇങ്ങനെ ഓടിക്കുന്നതെ"ന്ന് ചോദിക്കുമ്പോൾ ,

"വേറേ എത്ര സ്ഥലമുണ്ട് .അവിടെങ്ങാനും പോയിക്കളിച്ചു കൂeട" ന്ന് പറയും ..

എവിടെ നിന്നോ വലിഞ്ഞുകയറി വന്ന
പൂച്ചയെ അവർ സ്വന്തം മക്കളെ പോറ്റുന്നത്
പോലെ പോറ്റി .ആരും അടുത്തില്ലാത്ത സമയത്ത് അവർ പൂച്ചയെ പേരക്കുട്ടികളുടെ പേര് ചൊല്ലി വിളിക്കുന്നത് ഞാൻ കേൾക്കാ റുണ്ടായിരുന്നു .. മനസ്സൊന്നു പിടയ്ക്കും ആ
നേരങ്ങളിൽ .

ഒരിക്കൽ അവർ വാഴയ്ക്ക് വെള്ളം ഒഴിച്ചു കൊണ്ടിരുന്നപ്പോൾ തനിയെ പറയുന്നുണ്ടാ യിരുന്നു .

"എന്തിനാ ഇന്നെ ഞാൻ വെള്ളവും വളവും തന്ന് പോറ്റുന്നേ ? ഇനിക്ക് കുലയ്ക്കേണ്ട ല്ലോ ?"

ശരിയായിരുന്നു അത് .ആ വാഴ ഒരിക്കലും കുലച്ചു കണ്ടില്ല ..

അലസമായ ഒരു വൈകുന്നേരമായിരുന്നു അത്.എല്ലാവർക്കും ചായയുണ്ടാക്കുന്ന തിരക്കിലായിരുന്നു അകം പണിക്കാരി ചേച്ചി . ചായയെടുക്കാൻ അടുക്കളയിൽ കയറിയ ഞാൻ ദേവിയമ്മയും ചേച്ചിയും തമ്മിലുള്ള സംസാരം കേട്ടു നിന്നു പോയി .. ചേച്ചി നീട്ടിയ ചായക്കപ്പ് വാങ്ങും മുന്നേ ചേച്ചിയുടെ കപ്പിലേക്ക് എത്തിനോക്കിയിട്ട് , എനിക്ക് "വേണ്ട "എന്ന് ദേവിയമ്മ .. "എന്തേ "എന്ന് ചേച്ചി ചോദിച്ചപ്പോൾ ,

"നിൻ്റെ കപ്പിൽ നിറയേ ഉണ്ടല്ലോ ?എനിക്കെ ന്താ ഇത്രേം കുറവ് ?"

"ഉയ്യെൻ്റെ ദേവിയമ്മേ ഇങ്ങളെന്നാപ്പാ ഇങ്ങ നെ...!! ഞാൻ വേണ്ടീട്ട് ചെയ്തതല്ലപ്പാ ആയിപ്പോയതാണ് ."

"നീയും ഞാനും ഈ വീട്ടിലെ പണിക്കാരാണ് .
അന്നെ എല്ലാരും തലേല് എടുത്ത് വെച്ച് നടക്ക് ന്നെന്നും വെച്ചിട്ട് അത് മറക്കണ്ട . കേട്ടാണേ ....!!"

ദേവിയമ്മയുടെ ഉള്ളിലെ രോഷം ആളിക്ക ത്താൻ തുടങ്ങി .ചേച്ചി എന്നെക്കണ്ടതും സ്വയം തലയ്ക്കടിച്ച് ദേവിയമ്മയുടെ നേരേ ചൂണ്ടീട്ട് പറഞ്ഞു ,

"എന്ത് ചെയ്യാനാ ?പറഞ്ഞിട്ട് മനസിലാവണ്ടേ
കുരിപ്പിന് ..."

ദേവിയമ്മ ചായ കുടിക്കാതെ പുറത്തേക്കിറ
ങ്ങിപ്പോയി .അതിൽപ്പിന്നെ ആദ്യം അവരുടെ
കപ്പിൽ നിറച്ച് ചായ ഒഴിച്ചതിനു ശേഷം മാത്ര മേ ബാക്കിയുള്ളവരുടെ കപ്പിലേക്ക് ചായ ഒഴിക്കാറുള്ളൂ ...

ആയിടയ്ക്ക് ദേവിയമ്മയ്ക്ക് അല്ലറ ചില്ലറ
അസുഖങ്ങൾ തുടങ്ങിയിരുന്നു .. പെട്ടെന്ന് ഒരു ദിവസം ബ്ലീഡിങ്ങ് തുടങ്ങി . വീട്ടിലെല്ലാ വർക്കും പേടിയായി .ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നാലോ എന്ന ചിന്ത എല്ലാവരെ യും അലട്ടിക്കൊണ്ടിരുന്നു .. അവരുടെ മകൻ രാഘവനെ വിളിച്ചു വരുത്തി അവരെ പറഞ്ഞ യച്ചാലോ എന്നൊക്കെ ചർച്ചകൾ തുടങ്ങി . ഡോക്ടറെ കാണിച്ചപ്പോൾ വേറേ കുഴപ്പമൊ ന്നുമില്ല എന്ന് കേട്ട് ഒരു ആയുർവേദ ഡോ ക്ടറെ കൊണ്ടു കാണിച്ചു മരുന്നു കഴിക്കാൻ തുടങ്ങിയതോടെ അവരുടെ അസുഖം ഏറെ ക്കുറേ ഭേദമായി .എല്ലാവർക്കും ആശ്വാസമാ യെങ്കിലും ഇനിയും അവർക്ക് വല്ല അസുഖ വും വന്നാലോ എന്ന് എല്ലാവരും ആശങ്കപ്പെ ട്ടുകൊണ്ടിരുന്നു .അവസാനം രാഘവനെ വിളിച്ചു വരുത്താൻ തന്നെ തീരുമാനമായി . അയാൾക്ക് വലിയമ്മ കത്തയച്ചു .

തറവാടുമായുള്ള അവരുടെ ബന്ധം അറ്റു പോകാറായെന്ന തോന്നലിൽ ആവാം അവർ തീർത്തും മൂകയായിരുന്നു .. എന്നും പറമ്പി ലൂടെ തനിയേ സംസാരിച്ചുകൊണ്ട് നടന്നിരു ന്ന അവർ നിശ്ശബ്ദയായി നടന്നു നീങ്ങുന്ന കാഴ്ച തീർത്തും നൊമ്പരമായി മാറി .. അവ സാനം ദേവിയമ്മയെ പടി കടത്തുന്ന ആ ദിനം വന്നെത്തി .. എന്നാൽ അപ്രതീക്ഷിത മായി വല്യമ്മയുടെ മകളുടെ കുബുദ്ധി പ്രവർ ത്തിക്കാൻ തുടങ്ങി .അവർ വല്യമ്മമാരോട് പറയുന്നത് കേട്ടു ,

"അല്ല ഈ ദേവി പോകുന്നേനു മുന്നേ അതിൻ്റെ ബാഗൊക്കെ ഒന്നു നോക്കണ്ടേ ?. എന്തെങ്കിലും അടിച്ചുമാറ്റിയിട്ടുണ്ടെങ്കിലോ ?.. രാഘവൻ എത്തും മുമ്പേ ചെക്ക് ചെയ്തേ ക്കാം . എന്നിട്ടവൾ എടുത്തു വെച്ചോട്ടെ ..."

അവരുടെ സംസാരം കേട്ടുകൊണ്ടിരുന്ന എൻ്റെ തൊണ്ടയിൽ എന്തോ കുരുങ്ങിയത്
പോലൊരു തോന്നൽ .ഒന്നും പറയാനോ അവരെ വിലക്കാനോ ഉള്ള ധൈര്യം എനിക്കി ല്ലായിരുന്നു .എനിക്ക് മാത്രമല്ല അവിടുള്ള ആർക്കും ഇല്ലായിരുന്നു ..ദേവിയമ്മയുടെ മുഖം എൻ്റെയുള്ളിൽ കിടന്ന് വിങ്ങാൻ തുട ങ്ങി .. ആലോചിക്കും മുമ്പേ ചേച്ചി ദേവി യമ്മയേ ഉറക്കെ വിളിച്ചു കൊണ്ട് അവരുടെ സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് നടന്നു .അപ്പോഴേക്കും ദേവിയമ്മയും എത്തി. കുളി കഴിഞ്ഞ് തല തുവർത്തി കൊണ്ടു നിൽക്കുകയായിരുന്നു അവർ .. ചേച്ചിയുടെ മുന്നിൽ വന്ന് എന്തേ എന്ന ഭാവത്തിൽ ചേച്ചി യെ നോക്കി .യാതൊരു ദാക്ഷിണ്യവുമില്ലാ തെ ചേച്ചി പറഞ്ഞു ,

"ദേവീ നീ നിൻ്റെ സാധനങ്ങളെല്ലാമിങ്ങെടു ത്തേ .. നോക്കട്ടെ "

അവർ ഞെട്ടിയിട്ടുണ്ടാവണം .ചേച്ചിയുടെ പിന്നാലെ എത്തിയ വല്യമ്മമാരുടെ നേരേ
ദയനീയമായി നോക്കി ..എന്നിട്ട് ഒന്നും മിണ്ടാ തെ അകത്ത് പോയി ബാഗെടുത്തു കൊണ്ടു
വന്നു .എല്ലാവരും നോക്കി നിൽക്കേ ചേച്ചി
ബാഗ് തുറന്ന് സാധനങ്ങളെല്ലാം വാരിവലിച്ചു
പുറത്തിട്ടു ... ആദ്യം തന്നെ പുറത്തേക്ക് വീണത് ഒരു കാലില്ലാത്ത ബാർബിഡോൾ ആയിരുന്നു .പിന്നെ കുറച്ചു തുണികൾ , രണ്ടു മൂന്നു ഹെയർ ബാൻഡ് പഴയ രണ്ടു മൂന്നു ഫ്രോക്ക് ,ഒരു കൊച്ചു മണിപ്പേഴ്സ് ..അതിൽ
തറവാട്ടിൽ അതിഥികളായെത്തുന്നവർ കൊ
ടുത്തിരുന്ന കുറച്ച് രൂപ .അവസാനം എല്ലാവ രെയും കളിയാക്കിച്ചിരിച്ചു കൊണ്ട് കിലു ക്കാംപെട്ടി പുറത്തേക്ക് തെറിച്ചു വീണു .. ഒന്നും കിട്ടാത്തതിൻ്റെ നൈരാശ്യവും ജാള്യത
യും കലർന്ന ചിരിയോടെ ചേച്ചി പറഞ്ഞു ,

"രാഘവൻ്റെ കുട്ടികൾക്ക് കളിപ്പാട്ടം ഒക്കെണ്ട
eല്ലാ .നന്നായി .."

അതും പറഞ്ഞ് അവർ എല്ലാം തിരിച്ച്
ബാഗിലേക്ക് വാരിയിട്ടു .. ദേവിയമ്മ തലയും
കുനിച്ച് താഴേക്ക് നോക്കി ഒരേ നിൽപാണ് .
ഞാൻ നോക്കുമ്പോൾ അവരുടെ കണ്ണീർ തറയിലേക്ക് ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു .
ഒരു പക്ഷേ ആ ചുടുകണ്ണീർ തറയേപ്പോലും
പൊള്ളിച്ചിട്ടുണ്ടാവാം ,അവരുടെ ഉള്ളം പോലെ. വർഷങ്ങളായി അവർ തറവാട്ടിനായി സമർപ്പിച്ച അവരുടെ സത്യസന്ധതയും ആത്മാർത്ഥതയും വിശ്വാസ്യതയും ഒരു നിമിഷം കൊണ്ട് ചോദ്യം ചെയ്യപ്പെടുകയായി രുന്നു . .അതേ സമയം പുറത്ത് ഒരു ഓട്ടോറി ക്ഷ വന്നു നിൽക്കുന്ന ശബ്ദം .. ഞാൻ ഉദ്വേഗ ത്തോടെ പുറത്തേക്ക് നോക്കി ..വെള്ള മുണ്ടും നരച്ച നീല ഷർട്ടുമിട്ട ഒരാൾ പുറത്തിറങ്ങി .രാഘവനാണെന്ന് ഞാൻ ഊഹിച്ചു .ദേവിയമ്മ പതിയേ അകത്തേക്ക് ചെന്ന് മുടി ഒന്നു കെട്ടിയിട്ടു വന്നു.. അപ്പോഴും ആരുടെയും മുഖത്ത് നോക്കുന്നി ല്ലായിരുന്നു അവർ .. ബാഗ് എടുത്ത് തല കുനിച്ച് മെല്ലേ നടന്ന് ഓട്ടോയ്ക്കകത്ത് കയറി
ഇരുന്നു .പുറത്ത് നിന്ന് രാഘവൻ എല്ലാവരോ ടുമായി യാത്ര പറഞ്ഞു .ഓട്ടോ അകന്നകന്ന്
പോകുന്നത് എല്ലാവരും ഉമ്മറത്ത് നിന്ന് നോക്കിക്കണ്ടു .ഒരു പക്ഷേ ദേവിയമ്മയുടെ
മനസിലേക്ക് ഒരു പിടി കനൽ വാരിയിട്ടാണ്
അവരെ അയച്ചതെന്ന് ആരും ഓർത്തു കാണില്ല ...

അവസാനിച്ചു

നീതി

--------------

ഒരിക്കൽക്കൂടെ എല്ലാ ഭാഗങ്ങളും വായിക്കാൻ :-

https://www.nallezhuth.com/2020/09/Deviyamma-Part1.html

https://www.nallezhuth.com/2020/09/Deviyamma-Part2.html

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo