Slider

തിരിച്ചറിവ്

0


നാളെ തന്റെ മകളുടെ വിവാഹം ആണ്.. മകൾ ഒരിക്കലും അമ്മയെ വിളിക്കില്ലെന്നു തറപ്പിച്ചു പറഞ്ഞു. എന്നാലും താൻ അവളെ അറിയിച്ചു. സ്വന്തം മകളെ തന്നെ ഏല്പിച്ചതിനു ശേഷം ഒരിക്കൽ പോലും അവൾ അന്വേഷിച്ചിട്ടില്ല. അവൾക്കു ചവിട്ടി കയറാനുള്ള വെറും പടികൾ മാത്രം ആണ് താനെന്നു മനസ്സിലാക്കാൻ ഒരു പാട് വൈകി. അപ്പോളേക്കും മോൾ ജനിച്ചു കഴിഞ്ഞിരുന്നു

തന്നെക്കാൾ താനവളെ യല്ലേ സ്നേഹിച്ചത്. അവളുടെ ഓരോ ചെറിയ ആവശ്യവും താൻ അറിഞ്ഞു തന്നെ ചെയ്തു കൊടുത്തിരുന്നു. അച്ഛന്റെ സുഹൃത്തായ സുദേവനങ്കിൾ മരിക്കുമ്പോൾ തന്റെ അച്ഛനെ ഏല്പിച്ചതു ആണ് മീരയെ . മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ കേൾക്കാണ്ടിരിക്കാൻ തനിക്കവൾയോജിക്കുമായിരുന്നില്ല എങ്കിലും അച്ഛന്റെ നിർബന്ധത്തിനുവഴങ്ങി കല്യാണം കഴിക്കേണ്ടി വന്നു. അധികം വൈകാതെ അച്ഛനുംമരിച്ചു. അവളെ വിവാഹം ചെയ്തപ്പോൾ അവൾ ഇങ്ങനെ ആയിത്തീരുമെന്നു തീരെ പ്രതീക്ഷിച്ചില്ല. അവളുടെ ഓരോ മോഹങ്ങളും താൻ നിറവേറ്റി കൊടുത്ത പ്പോളും സന്തോഷം ആയിരുന്നു. തന്റെ തയ്യൽ കടയിലെ വരുമാനവും കൃഷിയിലെ വരുമാനവും കൊണ്ട് രണ്ടറ്റവുംമുട്ടിക്കാൻ പാട്‌ പെട്ടിരുന്നു എങ്കിലും പഠിക്കണം എന്ന അവളുടെ ആഗ്രഹത്തെതാൻ തടഞ്ഞില്ല. പഠിപ്പിച്ചു അവൾക്കു പഠിക്കാവുന്ന അത്രയും താൻ പഠിപ്പിച്ചു. ആദ്യമൊക്കെ തന്നോടും തന്റെ വീട്ടുകാരോടും വലിയ സ്നേഹം ആയിരുന്നുഅവൾക്കു. പഠിക്കാൻ പോകുമ്പോളും അവൾ അമ്മയെ ഒരുപാട് സഹായിച്ചിരുന്നു. അമ്മ തന്നെ പറഞ്ഞു മോൾ ക്കു ഒരുപാട് പഠിക്കാൻ ഉള്ളത് അല്ലെ പോയി പഠിച്ചോ എന്നു. താനും അവളെ ഒരുപാട് സ്നേഹിച്ചു. രാത്രിയിൽ ഉറക്കം മൊഴിഞ്ഞു പഠിക്കുമ്പോൾ കാപ്പി ഉണ്ടാക്കിയുംകൂട്ടിരുന്നും ഒക്കെ അവളെ സഹായിച്ചു. അങ്ങനെ അവൾ എം എ പാ സ്സായി.അതിനിടയിൽ ഞങ്ങൾക്കു ഒരു മോൾ പിറന്നു കുഞ്ഞുണ്ടായതോടെ അവളുടെ സ്വഭാവം അകെ മാറി. കുഞ്ഞിന് പാല് കൊടുക്കില്ല എടുക്കാൻ പോലും കൂട്ടാക്കില്ല കുഞ്ഞിനെ അവൾ തീരെ ശ്രദ്ധിക്കാതെ ആയി.താൻ അടുത്ത് ചെല്ലുന്നത് തന്നെ അവൾക്കു അരോചക മായി തോന്നി തുടങ്ങി യിരുന്നു. ആയിടക്ക് ആണ് അമ്മ കിടപ്പായത് . കുഞ്ഞിന്റെ കാര്യവും അമ്മയുടെ കാര്യങ്ങളും ഒന്നും അവളെ ബാധിക്കുന്ന പ്രശ്നമേ അല്ലെന്ന ഭാവമായിരുന്നു അവൾക്കു. അവളുടെ സ്വഭാവം ഇത്രയും മാറിയതിൽ തനിക്ക് വല്ലാത്ത ദുഃഖം തോന്നി. പിന്നെ കൂടുതൽ പഠിക്കാൻ ഉണ്ട് എന്നും ജോലി ചെയ്തു കൊണ്ട് പഠിക്കാൻ ആണ് എന്നും പറഞ്ഞു അവൾ ടൌൺ ലേക്ക് താമസം മാറി ഏറെ താമസിയാതെ തനിക്കു വിവാഹ മോചനത്തിന്റെ നോട്ടീസ് കിട്ടി. മോളുടെ മുഖം കാണുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ താൻ അകെ വിഷമിച്ചു. ആയിടക്ക് ആണ് തന്റെ സങ്കടം മെല്ലാം അറിയാവുന്ന കടയിലെ ദേവുചേച്ചി മോളുടെ കാര്യങ്ങൾ താൻ പറയാതെ തന്നെ ചെയ്തു തുടങ്ങി യത്. അമ്മയെ നോക്കാനും യാതൊരു മടിയും അവർക്ക് തോന്നിയിരുന്നില്ല. വിവാഹജീവിതം അധികം വിധിച്ചിട്ടില്ലാത്ത ദേവു ചേച്ചി വീട്ടിലെ കുത്തുവാക്കുകൾ സഹിക്കാൻ വയ്യാതെ ആണ് കടയിൽ വന്നിരുന്നത്. ഭർത്താവ് മരിച്ചു പോയി. മക്കളും ഇല്ല. ഭർതൃ വീട്ടുകാരുടെ പഴി കേക്കാൻ വയ്യാതെ സ്വന്തം വീട്ടിൽ എത്തിയത്. വീട്ടിലെ സഹോദര ഭാര്യ യുടെ മുള്ളൂ വച്ചുള്ള സംസാരവും കൊണ്ടാണ് ദേവു ചേച്ചിയെ തന്റെ കടയിലെ ജോലിക്കാരിയാക്കിയതും അവർ തന്റെ മകളുടെ യും അമ്മയുടെയും ആശ്വാസം കേന്ദ്രം ആയതും. അതിനും പാവം ഒരു പാട് പഴി കേട്ടുഎങ്കിലും അവർ എന്റെ വീട്ടിലെ അന്തേവാസി യായി . തന്റെ മോളുടെ ദേവുമ്മ ആയി. അമ്മയുടെ മരണത്തോടെ ദേവു ചേച്ചി വീട്ടിലിരുന്നു തയ്യൽ തുടങ്ങി. അവരുടെ നിർബന്ധത്തിനു വഴങ്ങ താൻ ചെറിയൊരു റെഡി മെയ്ഡ് കടയും ആരംഭിച്ചു. കട പോകെ പോകെ വികസിച്ചു നല്ലൊരു റെഡി മെയ്ഡ് ഷോപ്പ് ആയി. എന്നാലും ഞങ്ങൾ തയ്യൽ നിർത്തിയില്ല പുതിയ ഫാഷൻസ് ഉണ്ടാക്കാൻ ദേവുചേച്ചിക്ക് വലിയ മിടുക്കു ആയിരുന്നു. മോളുടെ പേരിൽ ആണ് കടകൾ എല്ലാം . ഇപ്പോൾ താൻ രണ്ടു മൂന്നു കടകളുടെഉടമസ്ഥൻ ആണ്. ദേവുചേച്ചി ക്കും ലാഭവിഹിതത്തിന്റെ പകുതിതുക ബാങ്കിൽ ഇട്ടു പോന്നു. മോൾ ദേവുചേച്ചിക്ക് സ്വന്തം മോളെ പോലെത്തന്നെ ആയിരുന്നു. അവളുടെ ഓരോ ചലനങ്ങളും ദേവുചേച്ചി അറിഞ്ഞു പോന്നു. ഒരു ദിവസം പട്ടണത്തിലെ ഞങ്ങളുടെ കടയിൽ മീര ഡ്രസ്സ്‌ എടുക്കാനായി എത്തി. തന്നെ കണ്ടിട്ടും അവൾ യാതൊരു ഭാവഭേദവും കാണിച്ചില്ല
കടയിലെ ജോലിക്കാരൻ ആണെന്ന് ധരിച്ചു കാണും. സത്യം തന്നെ. താനൊരിക്കലും മുതലാളി ആയിരുന്നില്ല ല്ലോ
അവൾ ഇപ്പോൾ വലിയ കോളേജിൽ ടീച്ചർ അല്ലെ അതിന്റെ ഗമ ഒക്കെ അവളുടെ കെട്ടിലും മട്ടിലും ഉണ്ടായിരുന്നു. കല്യാണവും വേറെ നടന്നിരുന്നു. കുഞ്ഞുങ്ങൾ ഉണ്ടോ എന്നറിഞ്ഞില്ല തിരക്കിയതു മില്ല ദേവു ചേച്ചിക്ക്മോളെ ആ കോളേജിൽ ചേർക്കാൻ താല്പര്യം ഇല്ലായിരുന്നു. അതോണ്ട് പട്ടണത്തിലെ തന്നെ വേറെ കോളേജിലാണ് മോളെ പഠിപ്പിച്ചത്. അവൾ നന്നായി പഠിക്കുകയുംപഠിച്ചു സിവിൽ സർവീസ് എഴുതി എടുക്കുകയും ചെയ്തിരുന്നു. ഇന്നു തന്റെമോൾ ജില്ലയിലെ ഡെപ്യൂട്ടി കളക്ടർ ആണ് അവളുടെ അമ്മയെ കുറിച്ചൊക്കെ അവൾക്കു നല്ലോണം അറിയാമായിരുന്നു.അമ്മയുടെ കോളേജിലെ കലേത്സവ ഉത്ഘാടനം വിളിക്കാൻ കുട്ടികൾ എത്തിയപ്പോൾ അവൾ സന്തോഷ ത്തോടെ അത് സ്വീകരിച്ചു. ഉത്ഘാടനവേളയിൽ സ്ത്രീ ക്കു സമൂഹത്തിലെ സ്ഥാനവും വിലയിരുത്തലുംമോൾ അത് നന്നായി കൈകാര്യം ചെയ്തത്രേ തുല്യത ആവശ്യം പ്പെടുന്ന പല സ്ത്രീ കളും തങ്ങളുടെ ഭാഗം കുറ്റമറ്റത് ആ ക്കാറില്ല എന്നും വീട്ടുകാരെ പറ്റിച്ചു തന്റെ ഇങ്കി തങ്ങൾ മറ്റുള്ളവരിൽ അടിച്ചേല്പിക്കാനാണ് അവരിൽ ഭൂരി ഭാഗവും ശ്രമിക്കാറുള്ളത് എന്നും അവൾവാദിച്ചു ആ സമയം അമ്മയുടെ മുഖം വാടിയതും കുനിഞ്ഞതും അവൾ കണ്ടത്രേ. പിരിയാൻ നേരം പ്രഫസ്സർ ആയ മീര ഡെപ്യൂട്ടി കളക്ടറെ യാത്രയാക്കു മ്പോൾ വീടും മറ്റുകാര്യങ്ങളും അന്വേഷിച്ചു എന്നും വീട്ടുപേര് കേട്ടു സ്തംഭിച്ചു നിന്നതും അവൾ ദേവു അമ്മയോട് വിശദികരിച്ചു പറയുന്നത് കെട്ടു. അതോണ്ട് കൂടിയാണ് അവളുടെ വിവാഹം താൻ കത്തയച്ചു അറിയിച്ചത്. വരുമോ എന്നറിയില്ല. എന്നെങ്കിലും വരുമ്പോൾ അവളുടെ അച്ഛൻ ഉറങ്ങുന്ന പറമ്പിന്റെ ആധാരം അവളെ ഏല്പിയ്ക്കണം. ഇപ്പോൾ മക്കൾ എത്ര പേര് ആണാവോ എന്തായാലും തന്റെ മോളെ അവൾ അംഗീകരിച്ചിട്ടില്ല ല്ലോ. പോട്ടെ. സാരമില്ല മോൾക്കു അമ്മയുടെ കുറവ് ദേവുചേച്ചി ഇതുവരെ അറിയിച്ചിട്ടില്ല.
എന്താ യാലും മീര വന്നു. കൂടെ അവരുടെ മക്കളെയോ ഭർത്താവിനെയോ കണ്ടില്ല. താൻ അവളെ സ്വീകരിച്ചു ഹാളിൽ കൊണ്ടുപോയി ഇരുത്തി. കല്യാണം ഗംഭീരമായി നടന്നു. വധു വരന്മാർ എല്ലാവരെയും പരിചയപ്പെടുന്നതിരക്കിൽ ആണ് അ കൂട്ടത്തിൽ അവൾ മീരയെ കോളേജിലെ പ്രൊഫസർ എന്നു പറഞ്ഞാണ് പരിചയ പെടുത്തിയത്. സ്റ്റേജിൽ നിന്നിറങ്ങി യ മീര തന്നെ കാണാനെത്തി താൻ അവളെ കുറിച്ച് എല്ലാം അന്വേഷിച്ചതും അപ്പോളാണ്. അവൾ അവളുടെ എല്ലാ കാര്യങ്ങളും പറഞ്ഞതും. ഭർത്താവ് അവളെ ശ്രദ്ധിക്കാറില്ല എന്നും കുഞ്ഞുങ്ങൾ വേറെ ഇല്ല എന്നും. രണ്ടു പേര് ഒരു വീട്ടിൽ താമസം അത്രേഉള്ളു എന്നും. ഞാൻ എന്റെ നല്ലകാലം നശിപ്പിച്ചു എന്നും പണത്തിനോടും പദവിയോടുമുള്ള അമിത ആർത്തിയും ആരും കൊതിക്കുന്ന സൗന്ദര്യം തനിക്കുണ്ടെന്ന് അഹങ്കാരവും ആണ് തന്നെ ഇത്തരത്തിൽ ആക്കിയത് എന്നും യഥാർത്ഥ സ്നേഹം തിരിച്ചറിയാൻ വൈകി എന്നുമൊക്കെ പറഞ്ഞു കരഞ്ഞു. ഇപ്പോളുള്ള ഭർത്താവിന്റെ കൂടെ വേറെ സ്ത്രീ ഉണ്ടത്രെ. എന്തായാലും ജീവിക്കാൻ ഉള്ള തുക ഇപ്പോളും ഉണ്ടല്ലോ ഇല്ലെങ്കിൽ പറയണം നിനക്ക് അവിടെ തീരെ പറ്റില്ല എങ്കിൽ ഈ വീട്ടിൽ നിനക്കുംഒരു സ്ഥലം ഉണ്ടാവുമെന്നുംതാൻ അറിയിച്ചു. അങ്ങനെ അവളുടെ അച്ഛന്റെ പേരിലുള്ള സ്ഥലം താൻ അവളെ ഏല്പിച്ചു. അതിൽ നിന്നും തന്നെ നിനക്ക് നല്ല വരുമാനം കിട്ടുമെന്നും താൻ അറിയിച്ചു. തന്റെ കാൽക്കൽവീണവൾ കരഞ്ഞു തെറ്റുകൾ ക്ഷമിക്കണം എന്നുംയഥാർത്ഥ സ്നേഹം തിരിച്ചറിയാൻ വൈകി എന്നും പറഞ്ഞു.ഇപ്പോളുള്ള സ്ഥലം മടുത്തു എന്നു തോന്നുന്നുണ്ടെങ്കിൽ ഇവിടെ കഴിയാൻ ഇഷ്ടം ഉണ്ടെങ്കിൽ നിനക്കും ഇവിടെ കഴിയാം എന്നു താനറിയിച്ചു അങ്ങനെ അവൾ യാത്ര യായി അപ്പോൾ ദേവുചേച്ചി തന്നെ ശകാരിച്ചു. വിവാഹ മോചനം നടന്നു എങ്കിലും ഇന്നും രാജന്റെ ഭാര്യ പദവി അവ ൾക്കുള്ളത് അല്ലെ. തിരിച്ചു വിളിച്ചൂടെ എന്നു ചോദിച് എന്നാൽതനിക്കതിനാവില്ല .തന്റെ മോളെ പ്രസവിച്ച സ്ത്രീ എന്ന പരിഗണന എപ്പോളും കൊടുക്കും എന്നു മാത്രം പറഞ്ഞു.
മോളെ എല്ലാവരും സന്തോഷ ത്തോടെ ഭർത്താവിന്റെ അടുത്തേക്ക് യാത്രയാക്കുകയും ചെയ്തു.
കാലം എല്ലാത്തിനും കണക്കു പറയുമെന്നു പറയുന്നത് എത്ര ശരിയാ അല്ലെ .

പ്രേമലത രവീന്ദ്രൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo