പുസ്തകത്തിൻ്റെ കോപ്പികൾക്ക് 9544466486 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് - ആമസോണിലും ലഭ്യമാണ്.
ആവിഷ്ക്കാരത്തെ സാധ്യമാക്കുന്ന ദർശനപരതയും,കാലികവും സുന്ദരവുമായ വരികളുമാണ് ശ്രീ. ബാബു തുയ്യത്തിന്റെ കവിതകളുടെ പ്രത്യേകത എന്നാണ് 'അമീബ' വായിച്ചപ്പോൾ എനിക്ക് തോന്നിയത്.
VK Reena
=======
മാതൃവാത്സല്യവും പ്രണയവും രതിയും കരുതലും സ്നേഹവും മനോവ്യഥകളും പ്രകൃതി സ്നേഹവും മനുഷ്യാവസ്ഥകളും കൊച്ചു കൊച്ചു മോഹങ്ങളും പ്രതീക്ഷകളുമൊക്കെ കൊണ്ട് കവിതകൾ സമ്പന്നമാണ്.
ദുർഗ്രഹത ഒട്ടുമില്ലാതെ ബിംബകല്പനകളുടെ ധാരളിത്തമില്ലാതെ എഴുതിയ കവിതകൾ പുത്തൻകാലത്തിലെ കവിതകളിൽ നിന്ന് വേറിട്ട് നിൽക്കുന്നു.
രാമകൃഷ്ണൻ പാലക്കാട്,
പൂണെ.
=======
വൃത്തത്തിന്റെ വ്യായാമങ്ങളില്ലാത്ത ഈ കവിതകൾ ഗദ്യരൂപത്തിൽ ഉള്ളവയാണ്.
ബിനാമിയിൽ തുടങ്ങി മറന്നുപോയ വരികൾ വരെ നീളുന്ന നാൽപ്പത് കവിതകളാണ് ഉള്ളടക്കം.
ശ്രീമതി ഗീതാബക്ഷിയുടെ മുഖവുരയും
ശ്രീ ബാബുപോൾ തുരുത്തിയുടെ പഠനവും ഗ്രന്ഥത്തെ കൂടുതൽ മനോഹരമാക്കുന്നു.
ഒന്നുമാത്രം പറയുന്നു-
ബാബുതുയ്യത്തിന്റെ അമീബ നിങ്ങളെ ബോറടിപ്പിക്കില്ല.
Bindu Pradeep
=======
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക