ആശാമരാളങ്ങൾ :- ഒമാൻകഥകളുടെ സമാഹാരം.:- ദേശത്തിനും ഭാഷയ്ക്കുമപ്പുറത്തു പ്രവാസജീവിതത്തിന്‍റെ
കണ്ണീരുപ്പുകലര്‍ന്നതും അല്ലാത്തതുമായ ഒത്തിരി ഇടങ്ങളില്‍നിന്നു ഒപ്പിയെടുത്ത കുറച്ചു ജീവിതാനുഭവങ്ങളുടെ തനതായ ആവിഷ്കാരങ്ങള്‍.
രചന - പി. എസ്സ് . അനിൽകുമാർ
എഡിറ്റർ - ബാബുപോൾ തുരുത്തി
പ്രസാധനം - നൊസ്റ്റാൾജിയ - നല്ലെഴുത്ത്
വില :- 149 /-
Buy this book @ Whatsapp: 9048852036
=====================
ആശാമരാളങ്ങൾ എന്ന പുസ്തകത്തിലൂടെ, മനോഹരമായും , ലളിതമായും പ്രവാസ ജീവിതത്തിലെ തന്റെ അനുഭവങ്ങൾ വിവരിച്ചിരിക്കുകയാണ് ശ്രീ അനിൽകുമാർ. വേർപാടിന്റെ നോവ്, ഏകാന്തതയുടെ ഭീകരത, പ്രവാസ ജീവിതം തിരഞ്ഞെടുക്കേണ്ടി വരുന്ന ഓരോരുത്തരുടേയും പ്രത്യേകമായ ജീവിത പശ്ചാത്തലം, ചുറ്റും ആരൊക്കെയോ ഉള്ളപ്പോഴും ആരുമില്ലെന്ന തോന്നലിൽ നിന്നുണ്ടാകുന്ന ഹൃദയഭാരം പേറി ജീവിക്കുന്നവരുടെ വ്യാകുലതകൾ ഇവയെല്ലാം ചേർത്ത് കുറുക്കിയെടുത്ത , എന്നാൽ നെയ്പായസം പോലെ മധുരമുള്ളതുമായ ഒരു പുസ്തകം. ചിരിക്കാനും ചിന്തിക്കാനും ഏറെയുണ്ട്. ഈ വായന ഹൃദ്യമായിരുന്നു. നന്ദി
ReplyDeleteനല്ല വായനക്ക് , നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു
Delete