Slider

കാലത്തിനൊത്ത്

0
Image may contain: 1 person, smiling, closeup
ഇടയ്ക്കിടക്ക് ആശ്രമം സന്ദർശിക്കാറുള്ള ഒരു കുടുംബം കുറച്ചു നാളുകൾക്ക് ശേഷം ഇന്നലെ വന്നിരുന്നു. അച്ഛനും മകനും കൂടിയാണ് വന്നത്. അച്ഛൻ ഡ്രൈവറായി ജോലി ചെയ്യുന്നു.മകൻ പത്താം ക്ലാസിൽ പഠിക്കുന്നു.
അവരോട് സംസാരിക്കുന്നതിനിടയ്ക്ക് പതിവിൽ നിന്നും വ്യത്യസ്തമായി മകൻ ധരിച്ചിരുന്ന ജീൻസ് കീറിയിരിക്കുന്നതുകണ്ട് കാര്യമന്വേഷിച്ചു. അപ്പോൾ അച്ഛൻ പറഞ്ഞു, 'സ്വാമീ പുതിയ ജീൻസാണ്. വാങ്ങിച്ചതിന് ശേഷം വീട്ടിൽ കൊണ്ടുവന്ന് ബ്ലേഡ് വെച്ച് കീറിയതാണ്. ഇപ്പോഴത്തെ ഫാഷൻ ഇങ്ങനാണത്രേ!'
ഇങ്ങനെയുള്ള ഫാഷനുമായി നടക്കുന്ന വളരെയേറെ പേർ ഉണ്ടെന്നറിയാം. അവർക്കും കൂടി തിരിച്ചറിവുണ്ടാകുന്നതിനു വേണ്ടി, ആ കുട്ടിയോട് പറഞ്ഞത് വീണ്ടും ആവർത്തിക്കുകയാണ്.
ഏത് കാര്യമായാലും അത് ഫാഷന്റെ കാര്യമായാലും അതിനൊരു തുടക്കം ഉണ്ടാകുമല്ലോ. അങ്ങനെ ചിന്തിക്കുമ്പോൾ
കീറിയ വസ്ത്രങ്ങൾ ഫാഷനായി മാറിയത് എങ്ങനെയായിരിക്കും ?
മുൻകാലത്ത് ആർക്കോ പറ്റിയ അബദ്ധമാകാനാണ് സാധ്യത.
ഒന്നുകിൽ വസ്ത്രം വാങ്ങാൻ കാശില്ലാത്തതുകൊണ്ട്, അല്ലെങ്കിൽ
പുതിയ വസ്ത്രം യാത്രയ്ക്കിടെ
എവിടെയോ കുത്തിക്കീറിപ്പോയപ്പോൾ.
അന്ന് കീറിയ വസ്ത്രം ധരിച്ചയാൾ,
തനിക്ക് അബദ്ധം പറ്റിയതല്ല, എല്ലാവരുടെയും ശ്രദ്ധയാകർഷിക്കാനായി ബോധപൂർവ്വം ചെയ്തതാണ് എന്ന് പറയുകയും പിന്നീട് മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാനായി
പലരും അതനുകരിക്കുകയും
ചെയ്തുകാണും.
ഇങ്ങനെ തന്നെയല്ലേ മിക്കവാറും ഫാഷനുകളൊക്കെയുണ്ടാകുന്നത് !
മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാനായി
ഫാഷനെന്ന പേരിൽ കോലം കെട്ടി നടക്കുന്നവർ ഇത് വല്ലതും ചിന്തിക്കുന്നുണ്ടോ ?
ഇതിനെയല്ലേ അന്ധമായ അനുകരണം
എന്ന് പറയുന്നത് !
കാലത്തിനൊത്ത് കോലം കെട്ടുകയല്ല,
കാലത്തിനൊത്ത കോലമെന്തെന്ന്
ചിന്തിച്ച്, അന്ധമായനുകരിക്കാതെ
നല്ല കോലം കെട്ടാൻ ഇനിയെങ്കിലും പുതുതലമുറ ശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നു.
.... സ്വാമി ചന്ദ്രദീപ്തൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo