"മസ്സാജിനൊന്നും പഴയപോലെ സുഖം ഇല്ലല്ലോ
റോസിക്കൊച്ചേ "അഭിജിത് റോസിയുടെ വിരലുകൾ വിരലുകളിൽ കോർത്ത് പിടിച്ചു. ആ മുഖം വാടിയിരിക്കുന്നു.
കണ്ണ് നിറഞ്ഞിട്ടുമുണ്ട്.
റോസിക്കൊച്ചേ "അഭിജിത് റോസിയുടെ വിരലുകൾ വിരലുകളിൽ കോർത്ത് പിടിച്ചു. ആ മുഖം വാടിയിരിക്കുന്നു.
കണ്ണ് നിറഞ്ഞിട്ടുമുണ്ട്.
"എന്താ അമ്മെ ?
"ഒന്നുമില്ല ഒരു തലവേദന "
"അതെന്താ പെട്ടെന്ന് ഒരു തലവേദന? ഞാൻ ഇപ്പൊ സ്റ്റഡി ടൂറിനു പോകുന്നത് കൊണ്ട് പെട്ടെന്ന് വന്ന തലവേദനയാണോ ?"അവൻ ചിരിച്ചു
അവർ അവന്റെ കൈ വിടുവിച്ചു അടുക്കളയിലേക്കു പോയി
അവിടെ അവനിഷ്ടമുള്ള അച്ചപ്പവും മുറുക്കും പാക്കറ്റുകളിലേക്കു നിറയ്ക്കുകയായിരുന്നു അവന്റെ ചേച്ചി അന്ന.
അവിടെ അവനിഷ്ടമുള്ള അച്ചപ്പവും മുറുക്കും പാക്കറ്റുകളിലേക്കു നിറയ്ക്കുകയായിരുന്നു അവന്റെ ചേച്ചി അന്ന.
"ഹോ മോൻ ടൂർ പോകുന്നു എന്ന് പറഞ്ഞപ്പോ എന്താ സങ്കടം ! എന്താ കരച്ചിൽ !എന്താ ഒരുക്കങ്ങൾ ! ഇവിടെ ബാക്കിയുള്ളൊരു ടൂറെത്ര പോയി? ഒടുവിൽ കെട്ടിച്ചു വിട്ടിട്ടു പോലും അമ്മയുടെ കണ്ണ് നിറഞ്ഞു ഞാൻ കണ്ടിട്ടില്ല എന്റെ കർത്താവെ അവിടുന്ന് ഇത് കാണുന്നുണ്ടല്ലോ അല്ലെ? "
'അസൂയ ,കുശുമ്പ് ,എല്ലാം കൂട്ടി ഒറ്റ പേര അല്ലിയോ? "അന്ന " അവൻ ഗോഷ്ടി കാണിച്ചു
"നീ പോടാ "
"നീ പോടീ"
"ദേ അമ്മെ അവനെന്നെ എടി ന്നു വിളിച്ചു "
"നീ പോടീ"
"ദേ അമ്മെ അവനെന്നെ എടി ന്നു വിളിച്ചു "
"എടി അല്ലെടി പോടീ പോടീ പോടീ "
"ഇതെന്തുവാ ഇവിടെ? എന്റെ പിള്ളേരെ ഒന്ന് മിണ്ടാതിരിക്ക്. "
പപ്പാ വന്നപ്പോൾ അവർ പെട്ടന്ന് സൈലന്റ് ആയി
"നിനക്കവനെ കാണാതിരിക്കാനും മേല, ആഴ്ചയിലാഴ്ച്ചയിൽ വന്നു വഴക്കും കൂടിക്കോണം "
മാത്യു അന്നയെ നോക്കി പറഞ്ഞു
മാത്യു അന്നയെ നോക്കി പറഞ്ഞു
അന്ന ഒരു കള്ളച്ചിരിയോടെ അഭിയുടെ തോളിലേക്ക് ചാഞ്ഞു
"എടാ എനിക്കാ കമ്മൽ വാങ്ങണം ട്ടോ മറക്കല്ലേ "അടക്കി പറഞ്ഞു
"ഇല്ലന്നെ "അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു
"ഇല്ലന്നെ "അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു
"ദേ ബാഗ് റെഡി" റോസി ബാഗിൽ എല്ലാം നിറച്ചു അത് അവനു നേരെ നീട്ടി.
അമ്മയുടെ നിറഞ്ഞ കണ്ണുകൾ കണ്ടു നിസ്സഹായതയോടെ അവൻ പപ്പയെ നോക്കി
അമ്മയുടെ നിറഞ്ഞ കണ്ണുകൾ കണ്ടു നിസ്സഹായതയോടെ അവൻ പപ്പയെ നോക്കി
" വാ മോനെ. പപ്പാ ഡ്രോപ്പ് ചെയ്യാം " അയാൾ കാറിന്റെ കീ എടുത്തു മുറ്റത്തേക്ക് ഇറങ്ങി
"ഞാൻ വരുന്നത് വരെ നീ ഉണ്ടാകുകേലെ?"
അവൻ അന്നയെ നോക്കി ചോദിച്ചു
അവൾ തലയാട്ടി
അവൻ അന്നയെ നോക്കി ചോദിച്ചു
അവൾ തലയാട്ടി
"എന്റെ റോസിക്കൊച്ചിനെ നോക്കിക്കോണം.. ഞാൻ ഇടക്ക് വിളിക്കാം. ഒന്ന് ചിരിക്കെന്റെ പോന്നു "അവൻ റോസിയുടെ മുഖം കൈകളിൽ എടുത്തു.
റോസി വരുത്തി കൂട്ടി ഒന്ന് ചിരിച്ചു
റോസി വരുത്തി കൂട്ടി ഒന്ന് ചിരിച്ചു
സ്വന്തം കണ്ണീർ ആരും കാണാതിരിക്കാൻ അവൻ മുഖം തിരിച്ചു വേഗം പുറത്തേക്കു പോയി.
രാത്രി
"നീ പറയുന്നില്ലേ അവനോട് ?മാത്യു ചോദിച്ചു
"ഉം പറയണം "
റോസി മെല്ലെ പറഞ്ഞു
കുറെ വർഷങ്ങൾക്കു മുന്നിലെ ഒരു രാത്രി അവരുടെ ഉള്ളിലേക്ക് വന്നു. താൻ ആലപ്പുഴ ആശുപത്രിയിൽ നേഴ്സ് ആയി ജോലിചെയ്യുന്ന കാലം.. കഷ്ടിച്ച് പതിമൂന്നു വയസ്സ് പ്രായമുള്ള ഒരു കുട്ടി. ഡോക്ടർ മായയുടെ ഭർത്താവിന്റെ ബന്ധുവായിരുന്നു അത്.
" ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ ആരോ ഉപദ്രവിച്ചതാണ്. അന്ന് അത് വല്ലാതെ ഭയന്നിരുന്നു. രാത്രിയിൽ ആയിരുന്നു ഉണർന്നപ്പോൾ ആരുമില്ല കംപാർട്മെന്റിൽ. ആരെന്നും എന്തെന്നും എങ്ങനെ അറിയും? കേസും വഴക്കുമൊന്നും അവർക്കു താല്പര്യമില്ലായിരുന്നു. കൊച്ചുകുട്ടിയാണ്. ഭാവി നോക്കണമല്ലോ? ഗർഭിണി ആയപ്പോ അബോർട്ട് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയും. ഇനീപ്പോ പ്രസവിക്കട്ടെ "
പിന്നെയും കുറച്ചു നാൾ ആ കുട്ടിയെ ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലുമായി കണ്ടു
അഭിരാമി സുബ്രഹ്മണ്യം അതായിരുന്നു പേര്. നിഷ്ക്കളങ്കമായ മുഖം. വളരെ ചെറിയ ഒരു കുട്ടി. ഉള്ളിൽ വേദനയായിരുന്നു
അത് പ്രസവിച്ചു. കുഞ്ഞിനെ ഡോക്ടറെ ഏല്പിച്ചു അവർ പോയി അനാഥാലയത്തിലേല്പിക്കാനുള്ളതൊക്കെ ഡോക്ടർ ശരിയാക്കിയിരുന്നു. പക്ഷെ ആ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ എന്തോ ഏറ്റെടുക്കാനാണ് തോന്നിയത്. അന്ന് മോൾക്ക് നാലു വയസ്സ്. അവനെ നെഞ്ചോടടുക്കി വന്നത് ഇത് പോലെ ഒരു രാത്രി ആയിരുന്നു. ഭാഗ്യത്തിന് ആ സമയത്ത് തന്നെ ഒരു സ്ഥലംമാറ്റവും. ആരും ഒന്നും അറിയാത്ത ദേശത്തേക്കു ഒരു യാത്ര. പക്ഷെ തിരിച്ചറിവായപ്പോ അവനോടു എല്ലാം പറഞ്ഞു. ഒരു കഥ പറയും പോലെ.
കേട്ടിട്ട് അവൻ കരയുകയോ ആകുലപ്പെടുകയോ ചെയ്തില്ല പകരം ചിരിച്ചു. നല്ല പക്വത ആണ് അന്നേ
അഭിരാമി സുബ്രഹ്മണ്യം അതായിരുന്നു പേര്. നിഷ്ക്കളങ്കമായ മുഖം. വളരെ ചെറിയ ഒരു കുട്ടി. ഉള്ളിൽ വേദനയായിരുന്നു
അത് പ്രസവിച്ചു. കുഞ്ഞിനെ ഡോക്ടറെ ഏല്പിച്ചു അവർ പോയി അനാഥാലയത്തിലേല്പിക്കാനുള്ളതൊക്കെ ഡോക്ടർ ശരിയാക്കിയിരുന്നു. പക്ഷെ ആ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ എന്തോ ഏറ്റെടുക്കാനാണ് തോന്നിയത്. അന്ന് മോൾക്ക് നാലു വയസ്സ്. അവനെ നെഞ്ചോടടുക്കി വന്നത് ഇത് പോലെ ഒരു രാത്രി ആയിരുന്നു. ഭാഗ്യത്തിന് ആ സമയത്ത് തന്നെ ഒരു സ്ഥലംമാറ്റവും. ആരും ഒന്നും അറിയാത്ത ദേശത്തേക്കു ഒരു യാത്ര. പക്ഷെ തിരിച്ചറിവായപ്പോ അവനോടു എല്ലാം പറഞ്ഞു. ഒരു കഥ പറയും പോലെ.
കേട്ടിട്ട് അവൻ കരയുകയോ ആകുലപ്പെടുകയോ ചെയ്തില്ല പകരം ചിരിച്ചു. നല്ല പക്വത ആണ് അന്നേ
"എനിക്കെന്റെ റോസിക്കൊച്ചുണ്ടല്ലോ അത് മതി "മെല്ലെ പറഞ്ഞു. ഹൃദയം നിറഞ്ഞ നിമിഷം ആയിരുന്നു അത്.
ഇന്ന് അഭിരാമി വീണ്ടും കണ്മുന്നിൽ ഡോക്ടറുടെ രൂപത്തിൽ വന്നപ്പോൾ തളർന്നു പോയി.
"എന്റെ മകനെവിടെ ആന്റി ?"
എല്ലാം അറിഞ്ഞു കൊണ്ടുള്ള ചോദ്യം
എല്ലാം അറിഞ്ഞു കൊണ്ടുള്ള ചോദ്യം
"ഒന്ന് കാണണം ആന്റി. അവനെ ഓർക്കാഞ്ഞിട്ടല്ല ഞാൻ ഇത്രേം വൈകിയത്. എനിക്കൊരു കുടുംബം ഉണ്ട് മക്കളുണ്ട് ,എല്ലാവരോടും പറയണമായിരുന്നു വിനയേട്ടന് അറിയാമായിരുന്നു എങ്കിലും അദ്ദേഹം ഇതിനനുവദിക്കണമായിരുന്നു "
എല്ലാം കേട്ടു നിന്നു ശില പോലെ
ടൂറ് കഴിഞ്ഞു അവൻ കിടന്നുറങ്ങുന്നത് അവർ നോക്കിയിരുന്നു തന്റെ മടിയിലാണ് ശിരസ്സ് കൈ നെഞ്ചിൽ ചേർത്ത് മുറുകെ പിടിച്ചിട്ടുണ്ട് അറിയാതെ കണ്ണ് നിറഞ്ഞൊഴുകി
അവൻ കണ്ണ് തുറന്നു. സംശയം നിറയുന്ന കണ്ണുകൾ
"സത്യം പറ എന്താ കാര്യം ?എന്നോട് പറ "
അവർ വിക്കിയും മൂളിയും എല്ലാം പറഞ്ഞു
"ഇത്രേ ഉള്ളോ അതിനാണോ കരഞ്ഞോണ്ടിരുന്നേ ? എന്റെ റോസി കൊച്ചെ തന്നെ കൊണ്ട് ഞാൻ തോറ്റല്ലോ?
അവന്റെ ശബ്ദം തെല്ലു ഗൗരവത്തിലായി
അവന്റെ ശബ്ദം തെല്ലു ഗൗരവത്തിലായി
"അവർക്കൊന്നു കാണണം അത്രേ അല്ലെ ഉള്ളു ?ഞാൻ പോയി കണ്ടേച്ചും വരാം"
അവർ അനങ്ങാതെ ഇരിക്കുന്നത് കണ്ടു അവൻ ചിരിച്ചു
"കൊച്ചു പോയി ചോറെടുത്തു വെച്ചേ"
കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് അഭിരാമി വാതിൽ തുറന്നു
വെളുത്തു മെലിഞ്ഞ സുന്ദരനായ ഒരു ചെറുപ്പക്കാരൻ
"ആരാണ് "?
"ഞാൻ റോസിയുടെ മകൻ അഭിജിത്.ഡോക്ടർക്കെന്നെയൊന്നു കാണണമെന്ന് എന്റെ 'അമ്മ എന്നോട് പറഞ്ഞായിരുന്നു "അവരുടെ നട്ടെല്ലിലൂടെ ഒരു വിറയൽ പടർന്നു
"വാ കേറിയിരിക്കു മോനെ "കുടിക്കാനെന്താ ?"
'അയ്യോ ഒന്നും വേണ്ട । ഉച്ചയായില്ലേ? ബാഗിൽ 'അമ്മ തന്ന പൊതിച്ചോറുണ്ട് അത് മതി വേഗം പോകണം.ക്ലാസ്സ് ഉണ്ട് "
അവർ എന്ത് പറയണമെന്നറിയാതെ നിന്നു
അവർ എന്ത് പറയണമെന്നറിയാതെ നിന്നു
"ഡോക്ടർ ഇനി എന്റെ അമ്മയോട് എന്നെ കാണണം എന്ന് പറയരുത്, അത് ഡോക്ടറോടുള്ള വിരോധം കൊണ്ടല്ല കേട്ടോ. എന്റെ അമ്മ പാവാ. എന്റെ ജീവനാ. അത് തകർന്നു
പോകും "അവന്റശബ്ദം ഒന്നിടറി
പോകും "അവന്റശബ്ദം ഒന്നിടറി
"എന്റെമ്മ കരയുന്നത് ഞാൻ ആദ്യമായിട്ട് കാണുവാ.ഇഷ്ടമല്ല ഡോക്ടറെ എനിക്കാ കാഴ്ച്ച. ഞാൻ ആയിട്ട് ആ കണ്ണു നിറച്ചിട്ടില്ല ഇത് വരെ. എന്നെ പൊന്നു പോലെ വളർത്തിയതാ എന്റെ അമ്മ. ഒരു സങ്കടോം ഞാൻ അറിഞ്ഞിട്ടില്ല. ഒരു പക്ഷെ ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ മകനും ഞാൻ ആവും "
അവൻ ഒന്ന് നിർത്തി.
"എല്ലാം അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് . ഇത് ഒരു അടഞ്ഞ അധ്യായമായിട്ട് കണ്ടാൽ മതി. ഞാൻ റോസിയുടെ മാത്രം മകനാണ് ഡോക്ടറെ. അതാ എനിക്കിഷ്ടം. ഡോക്ടർക്കിപ്പോ ഒരു കുടുംബം ഉണ്ട് മക്കൾ ഉണ്ട് ഇതോർക്കണ്ട. പിന്നെ, ഒരു വർഷം കഴിഞ്ഞാൽ ഞാനും ഡോക്ടറാ,നമ്മൾ ഇനിയും കാണും ,ചിലയിടങ്ങളിൽ വെച്ചെങ്കിലും,അത് സൗഹാർദത്തോടെ സാധാരണ പോലെ മതി. "
അവൻ കൈ കൂപ്പി പിന്നെ ആ കാൽ തൊട്ടു വന്ദിച്ചു
" പ്രാർത്ഥനയിൽ ഓർത്താൽ മതി സന്തോഷം "
അവൻ ബാഗെടുത്തു നടന്നു പോകുന്നത് കണ്ണീരിന്റെ കനത്ത പാടയിലൂടെ അവർ നോക്കിനിന്നു
അവൻ ബാഗെടുത്തു നടന്നു പോകുന്നത് കണ്ണീരിന്റെ കനത്ത പാടയിലൂടെ അവർ നോക്കിനിന്നു
"ആരായിരുന്നു അഭി അത് "
തോളിൽ വിനയന്റെ കൈ തൊട്ടപ്പോൾ അവർ തിരിഞ്ഞു
തോളിൽ വിനയന്റെ കൈ തൊട്ടപ്പോൾ അവർ തിരിഞ്ഞു
"റോസിയുടെ മകൻ
ആയിരുന്നു "
ആയിരുന്നു "
അയാൾ അമ്പരപ്പോടെ അവരെ നോക്കി
"അവൻ റോസിയുടെ മാത്രം മകനാണ് വിനയെട്ടാ"
അയാളുടെ നെഞ്ചിൽ ചേർന്ന് അവർ പൊട്ടിക്കരഞ്ഞു.
അയാളുടെ നെഞ്ചിൽ ചേർന്ന് അവർ പൊട്ടിക്കരഞ്ഞു.
By Ammu Santhosh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക