നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവൾ


അവളെ നിങ്ങൾക്കറിയുമോ ...?
പുലരിയിൽ കുളിച്ചീറനായി
നിൽക്കുന്ന അവളെ നിങ്ങൾ
സ്പർശിച്ചിട്ടുണ്ടോ ...?
കോരിത്തരിച്ചു പോവും ....!
നട്ടുച്ചവെയിലിൽ നമ്മുടെ
പാദങ്ങളിൽ പതിയുന്ന
അധരങ്ങളുടെ സ്നിഗദ്ധ -
തയറിഞ്ഞിട്ടുണ്ടോ ...?
എന്തൊരാശ്വാസമാണെന്നോ ...!
സായന്തനത്തിന്റെ ശോണിമ
പകർന്ന ആ നെഞ്ചിൽ
ചേർന്ന് കിടന്നിട്ടുണ്ടോ....?
എന്ത് ശാന്തതയാണെന്നോ....!
ലോകത്തിന്റെ ചവിട്ടേറ്റ്
വിളഞ്ഞു തുടുത്തവരുടെ
മാനം കാക്കുന്ന ധീരത...
കുത്തിയൊലിപ്പിനെ കാക്കുന്നവളെ,
എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ....?
അന്ന പൂർണ്ണേശ്വരിയാണവൾ ...!
പുത്തൻ ചേറുപുരണ്ടവളുടെ
മേനിയെ പുൽകിയിട്ടുണ്ടോ...?
ആഴ്ന്നിറങ്ങിപ്പോവും.....!
ആർക്കുമെപ്പോഴും
ചവുട്ടി മെതിയ്ക്കാവുന്ന..
ആരുടേയും സ്വന്തമല്ലാത്ത...
എല്ലാവരേയും ഒരുപോല
സ്വീകരിക്കുന്ന അവളെ 
നിങ്ങൾക്കറിയുമോ ...?
അവളത്രെ വയൽവരമ്പ്....!
✍️..ശ്രീധർ.ആർ.എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot