==========
ഒന്നാം ക്ളാസിലേക്ക് കയറാൻ മടിച്ച് കരഞ്ഞു കൊണ്ട് നിന്ന എന്നെ ക്ളാസിലേക്ക് തളളി വിട്ട തളളാണ് എനിക്കു കിട്ടിയ ആദ്യത്തെ ''തളള്.''
തിരിഞ്ഞു നോക്കിയപ്പോൾ മനസിലായി തളളിയത് തളള''യാണെന്നു ..
..തളള തളളിയാൽ പിളളയ്ക്ക് കേടില്ലെന്നു ബാപ്പയുടെ ''തളളൽ ...''
സങ്കടം തളളി വിട്ട കണ്ണുനീർത്തുളളികളെ കവിളത്തു വച്ച് ,
ഷർട്ടിന്റെ തുമ്പു കൊണ്ട് തളളിമാറ്റിയപ്പോൾ , വിതുമ്പുന്ന അധരങ്ങൾക്കിടയിൽ നിന്ന് തേങ്ങലിന്റെ അകമ്പടിയോടെ തളളി വന്ന വാചകം,
ഷർട്ടിന്റെ തുമ്പു കൊണ്ട് തളളിമാറ്റിയപ്പോൾ , വിതുമ്പുന്ന അധരങ്ങൾക്കിടയിൽ നിന്ന് തേങ്ങലിന്റെ അകമ്പടിയോടെ തളളി വന്ന വാചകം,
''എനിക്ക് വീട്ടിപ്പോണം ...!!''
തളളിന്റെ ത യിൽ നിന്നു തന്നെ '' തറ ''
യെന്നെഴുതി പഠിച്ചപ്പോൾ ,
യെന്നെഴുതി പഠിച്ചപ്പോൾ ,
അടുത്തിരുന്നവന്റെ തളളലിൽ എഴുതിയ ''തറ '' തെറ്റി കല്ലുപെൻസിലിന്റെ മുന ഒടിഞ്ഞ് തറയിൽ വീണു ......
അന്ന് തളളിയവനെ തളളി മറിച്ചിട്ട് കലിപ്പ് തീർത്തു....
അവിടെ,
തളളലിന്റെ ആദ്യാരംഭം കുറിക്കുകയായിരുന്നു ....
പിന്നീടങ്ങോട്ട് ...കാലം തളളി മറിച്ചിട്ട തളളൽ കഥകൾക്ക് ജീവിതം ബാക്കിയാകുകയായിരുന്നു ....
പേരമരത്തിൽ കയറിയ കൂട്ടുകാരനേയും, സൈക്കിളിൽ കയറിയ കൂട്ടുകാരനേയും, ആറ്റിൻ കരയിൽ നിന്ന കൂട്ടുകാരനേയും തളളി താഴെയിട്ട കേസിൽ ,
വീട്ടിൽ നിന്ന് അടി കിട്ടാതെ കേസ് തളളി പോയതാണ്
''തളള 'ലിന്റെ പേരിലുളള ആദ്യത്തെ രക്ഷപ്പെടൽ ....
''തളള 'ലിന്റെ പേരിലുളള ആദ്യത്തെ രക്ഷപ്പെടൽ ....
മുളളിക്കൊണ്ടു നിന്ന എന്നെ പുറകിൽ നിന്ന് തളളിയവനെ ഓടിച്ചിട്ട് തളളിയിട്ടത് കുട്ടിക്കാലത്തെ തളളൽ കുസൃതികളിൽ ചിലത്,....
തിരക്കുളള ബസ്സിൽ പെൺക്കുട്ടിയുടെ തൊട്ടു പിറകിൽ നിന്ന് യാത്ര ചെയ്യവേ , കൈയ്യിൽ നിന്ന് വീണ കുട എടുക്കുവാൻ കുനിഞ്ഞ സമയം.....
, ബ്രേക്കിട്ട ബസിനൊപ്പം പിറകിൽ നിന്നേറ്റ ശക്തിയ തളളലിൽ കുനിഞ്ഞു നിന്ന എന്റെ തല മുന്നിൽ നിന്ന പെൺക്കുട്ടിയുടെ കാലുകൾക്കിടയിൽ കുടുങ്ങിയപ്പോയതും ........
, ഇക്കിളി കൊണ്ടു പുളഞ്ഞ പെൺക്കുട്ടി കമ്പിയിൽ തൂങ്ങിക്കിടന്നതും, എന്റെ കഴുത്തിന്റെ ഞെരമ്പ് ഉളുക്കിയതും ...വേദന നിറഞ്ഞ തളളലായി ഇന്നും ഓർക്കുന്നു,....
സ്കൂളിലേക്കുളള യാത്രയിൽ പാരഗൺ ചെരുപ്പിന്റെ ഊരി പോയ ബാർ തുപ്പലം പുരട്ടിയ വിരലുകൾ കൊണ്ട് തളളി കേറ്റിയ ആ തളളലാണ് മറക്കാനാകാത്ത മറ്റൊരു തളള് ...
കൗമാരത്തിൽ ,
പ്രണയം പ്രസവിച്ച സ്വപ്നങ്ങളെ
കാലം തളളി കളഞ്ഞതും, ....
കാലം തളളി കളഞ്ഞതും, ....
യൗവ്വനത്തിൽ,
ജീവിത യാഥാർത്ഥ്യത്തിനു മുന്നിലേക്ക് കാലം തളളി തന്ന അനുഭവങ്ങളെ തളളാനും, കൊളളാനുമാകാതെ വിധി ക്കു മുന്നിൽ പകച്ച് നിന്നതും, ....തളളിക്കളയാനാകാത്ത തളള് ഓർമ്മകളായി ഇന്നും മനസിൽ നിന്ന് തളളി വരുകയാണ് ....!!
തളളയും, ഭാര്യയും തമ്മിലടിച്ചപ്പോൾ തളളയുടെ ഭാഗം ന്യായീകരിച്ച എന്നെ കിടപ്പറയിൽ നിന്ന് തളളി താഴെയിട്ട ആ തളളലാണ് തളളലിന്റെ അമാനുഷിക തളളലായി ദാമ്പത്യ ത്തിന്റെ തങ്ക ലിപികളിൽ എന്നും തുന്നി ചേർത്തിട്ടുളളത്,...!!
അടുക്കളയിൽ ആവിയേറ്റു മരിച്ച പുട്ടിനെ പിറകിൽ നിന്ന് ഉമ്മതളളിയിടുമ്പോൾ , നടുവൊടിഞ്ഞ പുട്ടിന്റെ മൂട്ടിലെ വെന്ത തേങ്ങാപ്പീര അടിച്ചെടുക്കുന്ന എന്നെ കഴുത്തിനു പിടിച്ചു തളളിയ ഉമ്മയുടെ തളളും മറക്കാനാകാത്ത സുവർണ്ണ തളളലാണ് ....
റേഷൻ കടയുടെ മുന്നിലുളള ദാരിദ്രം നിറഞ്ഞ തളളലിനേക്കാളും, ലഹരി നിറഞ്ഞതാണ് ബീവറേജിന്റെ മുന്നിലുളള തളെളന്നാണ് ജനാധിപത്യപരമായ മറ്റൊരു പൊതു തളളൽ ....
പലയിടത്തും അവഗണനയുടെ തളളലിൽ താഴെ വീഴാതെ , ഭാവിയെ മറ്റൊരു ദിശയിലേക്ക് തളളി വിട്ട ദൈവത്തിന്റെ തളള് അനുഗ്രഹത്തിന്റെ തളള് തന്നെയായിരുന്നു ....
ഇന്ന്,
ന്യൂ ജെൻ സംസാരത്തിൽ പഴയ തളളിനെ തളളിക്കളഞ്ഞ് പുതിയ തളള് , ട്രോളൻ സംസ്ക്കാരമായി
തളളിക്കയറിയിരിക്കുന്നത് തളളലിനേറ്റ കനത്ത തളളാണെന്നാണ് പൊതുവേയുളള തളളൽ ....!!
തളളിക്കയറിയിരിക്കുന്നത് തളളലിനേറ്റ കനത്ത തളളാണെന്നാണ് പൊതുവേയുളള തളളൽ ....!!
===========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,...
കുവൈത്ത്,...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക