Slider

എന്തുണ്ട് പരിഹാരമീ ദുരിതമകറ്റാൻ

0
Image may contain: നിയാസ് വൈക്കം, beard, eyeglasses, selfie and closeup

🔳🔳🔳🔳🔳🔳🔳
വസ്തുതകൾക്ക് നേരെ പുറം തിരിഞ്ഞു നിന്നിട്ട് കാര്യമില്ല. മലയാളി മനസ്സിന്റെ ദൗർബല്യം കൂടിയാണ് അവരുടെ വിശാലസ്നേഹവും ഉദാരമനസ്കതയും എന്ന് കഴിഞ്ഞ ആകസ്മിക പ്രളയം നമ്മെ പഠിപ്പിച്ചു കഴിഞ്ഞതാണ്. അതിന്റെ പ്രതിരൂപങ്ങളാണ് നമ്മുടെ വീഴ്ചകളിൽ കൈത്താങ്ങുകളായി മുക്കിലും മൂലയിലും അകത്തും പുറത്തുംനിന്ന് ആരും പറയാതെതന്നെ കടന്നുവന്നത്..
നോർത്തിന്ത്യയിലും ഇൻഡോനേഷ്യ അടക്കമുള്ള അന്യ രാജ്യങ്ങളിലും തുടർദുരന്തങ്ങളിൽ കാണാൻ കഴിയാതെപോയതും ആ നന്മയുടെ ആൾക്കൂട്ടങ്ങളെയാണ്.
കേരളത്തിന്റെ തുടർച്ചയായ രണ്ട് ദുരന്തങ്ങളും ഇനിയും തുടർച്ചയുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നതാണ്. ഇവിടെ ഗാഡ്ഗിൽ റിപ്പോർട്ടിനെപ്പറ്റി ചർച്ച ചെയ്‌താൽഒരു ഭൂപ്രദേശം മുഴുവൻ പച്ചപുതച്ച കൂറ്റൻ മരങ്ങൾ റീ ക്രിയേറ്റ് ചെയ്യുക സാധ്യമല്ലയെങ്കിലും അത് മുന്നോട്ടു വെക്കുന്ന നിർദ്ദേശങ്ങളെ പരിഗണിച്ചു വേണം ഇനിയുള്ള നാടിന്റെ ഡിജിറ്റലൈസേഷൻ നടത്താൻ എന്ന് ഉത്തരവാദപ്പെട്ടവർ ആത്മപരിശോധന നടത്തണം.
ആവശ്യത്തിലധികം സഹായങ്ങൾ കഴിഞ്ഞ പ്രളയകാലത്തു നാനാതുറകളിൽ നിന്നും ഒഴുകിവന്നു. നിത്യോപയോഗ സാധനങ്ങൾക്കുമപ്പുറം വിലകൂടിയ വസ്ത്രങ്ങളും
സുഗന്ധ ദ്രവ്യങ്ങളുംവരെ ദുരിതാശ്വാസം എന്ന ഒറ്റലേബലിൽ കടല്കടന്ന് ഒഴുകിവന്നു.
എത്രത്തോളമെന്നാൽ മാസങ്ങളോളം
ഇട്ടുമൂടാനും മാത്രം..
ഒടുവിൽ അരിയും പച്ചക്കറിയും കുടിവെള്ളവും വരെ ആവശ്യക്കാരില്ലാതെ പല സ്ഥലത്തും കെട്ടിക്കിടന്നു. പൂഴ്ത്തിവെപ്പും മുതലെടുപ്പും കണ്ട് പൊതുജനം അന്ധാളിച്ചുനിന്നു.
അതുകൊണ്ടുതന്നെ അന്ന് സഹായിച്ച ഭൂരിഭാഗം പേരും പുറംകാലു കൊണ്ട് ഈ ദുരന്തഭൂമിയെ തട്ടിത്തെറിപ്പിച്ചു. അപ്പോളും ദുരിതം പേറിയതു പൊതുജനം തന്നെ
ചേർത്തുപറയേണ്ട മറ്റൊരു സംഗതി,
പൂർണമായും വീട് തകർന്നുപോയവർക്കല്ലാതെ മറ്റാർക്കാണ്
ടൂത്ബ്രുഷും അടിവസ്ത്രവും മുണ്ടും നൈറ്റിയുമൊക്കെ വേണ്ടിവരുന്നത്.?
അതിലൊക്കെ എന്ത് ലോജിക്കാണ് ഉള്ളത്
വെറും ചൂഷണം അല്ലാതെ..
അതുകൊണ്ടുതന്നെ നമ്മൾ നിലവിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുകകൂടി ചെയ്യുകയേ തൽക്കാലം നിവൃത്തിയുള്ളൂ. അഥവാ 2020 ഇൽ ഇത് ആവർത്തിച്ചാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഉത്തരംകണ്ടെത്തണം എന്ന്ചുരുക്കം . അതിന് കാലേകൂട്ടി എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും സർക്കാർതലത്തിൽ സംവിധാനമുണ്ടാകണം .
എല്ലാ കൊല്ലവും സാധാരണക്കാർ സാധനം ശേഖരിച്ചും ക്യാമ്പ് സംഘടിപ്പിച്ചും അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്ന അവസ്ഥ ഇല്ലാതാക്കണം. പകരം
പൊതു തിരഞ്ഞെടുപ്പ് വരുമ്പോൾ
ക്രമീകരിക്കുന്ന ബൂത്ത് സംവിധാനങ്ങളുടെ മാതൃകയിൽ ഇതിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന വകുപ്പ്തന്നെ സർക്കാർതലത്തിൽ നിലവിൽ വരണം.
സപ്ലൈകോ റേഷൻ സംവിധാനങ്ങളിലൂടെ ജനങ്ങൾക്ക് കൃത്യമായി പരിരക്ഷ ഉറപ്പ് വരുത്തണം. അഥവാ ഇത്തവണ മാറ്റിപ്പാർപ്പിക്കപ്പെട്ട കണക്കുകൾക്കപ്പുറം ജില്ലകളും പഞ്ചായത്തുകളും തിരിച്ചു സർക്കാർ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരോടുകൂടിയ സർക്കാർതല സംവിധാനങ്ങൾ ഇനിയുള്ള കാലങ്ങളിൽ ഉണ്ടാവണം എന്ന് ഒറ്റവരിയിൽ പറയാം..
BY Niyas Vaikkom@ Nallezhuth
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo