========
''ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് കണ്ടത് ബഡ്റൂമിൽ അവശതയായി കിടക്കുന്ന ഭാര്യയെയാണ് ...
എന്താടി ...എന്തു പറ്റി ..?
''ഭയങ്കര ക്ഷീണം ഇക്കാ ...!
''എന്താ കാരണം ..?
''കണ്ണ് കിട്ടീതാ ..!!
''കണ്ണ് കിട്ടിയോ ?... ആരുടെ കണ്ണ് ?..
' നടുവിന് കൈയ്യൂന്നി കട്ടിലിൽ നിന്ന് എണീറ്റു ഭാര്യ പറഞ്ഞു ,
''കണ്ണേറ് കിട്ടിയതാ ... കണ്ണേറു കിട്ടയാൽ മരിക്കാനുളള ദെണ്ണമാ ...!!
''ആരുടെ കണ്ണേറാ കിട്ടിയത് ..?
''ആയിരം സുഹൃത്തുക്കളുടെ കണ്ണേറാ കിട്ടിയേക്കുന്നത് ....
''ആയിരമോ .,?
''പിന്നല്ലാതെ ...വാട്സാപ്പിലേയും എഫ് ബിയിലേയും ഫോട്ടോ മാറ്റിയിട്ടു ....ആദ്യത്തെ കമന്റിൽ തന്നെ ചെറിയ തളർച്ച വന്നു ....രണ്ടാമത്തെ ലൗ ചിഹ്നം വന്ന ഓർമ്മയേയുളളു വീണു പോയി ...!!
''ആരുടെ ലൗ വ്വിലാടി വീണു പോയത്,...പറയെടി ..!!
''വീണു പോയെന്നു പറഞ്ഞത് കട്ടിലിലേക്കാ ...അല്ലാതെ കരക്കാരുടെ നെഞ്ചത്തേക്കല്ല ..,!!
''എന്നാലും എന്റെ ഭാര്യയുടെ പ്രൊഫൈലിൽ ലൗ ചിഹ്നം അടിച്ചവനാരെടീ ..,! ബംഗാളിയാകാനാ സാധ്യത ..,!!
''ഒരു കോഴിപ്പൂവന്റെ പടമുളള ചേട്ടായിയാ ..,!!
'' മിണ്ടരുത് അവളുടെ ഒരു സേട്ടായി ...
വെറുതെയല്ല അവൻ കോഴി ചിഹ്നമിട്ടത് .....അങ്കവാലിന് നീളമുളള കോഴിയാണോടീ ....!!
വെറുതെയല്ല അവൻ കോഴി ചിഹ്നമിട്ടത് .....അങ്കവാലിന് നീളമുളള കോഴിയാണോടീ ....!!
''അതെ .,നല്ല ശേലുളള പൂവൻ ...
''അയ്യെടാ ..ചേലൊത്ത പൂവൻ പോലും .. കൊല്ലും ഞാൻ .....
പലവട്ടം പറഞ്ഞിട്ടുളളതാ യഥാർത്ഥ ഫോട്ടോ ഇട്ടാൽ മതിയെന്ന് ...!!
പലവട്ടം പറഞ്ഞിട്ടുളളതാ യഥാർത്ഥ ഫോട്ടോ ഇട്ടാൽ മതിയെന്ന് ...!!
''ഉസ്ത്താദിനെ വിളിച്ച് മന്ത്രിച്ചാലോ ..?
''വേണ്ട .,ഉസ്ത്താദിന്റെ കണ്ണേറു മാറ്റാൻ പിന്നെ തങ്ങളെ വിളിക്കേണ്ടി വരും,...!!
''''ഏതായാലും ഞാനൊന്നു വിളിച്ചു നോക്കട്ടെ ...!!
ഭർത്താവ് മൊബൈലെടുത്തു മുറ്റത്തേക്കിറങ്ങി ..,!!
പത്ത് മിനിറ്റ് കഴിഞ്ഞ് മുറിയിലേക്ക് വന്ന ഭർത്താവ് പറഞ്ഞു,...
''ഉസ്ത്താദിന് തിരക്കാ ...തന്നയുമല്ല നേരിട്ട് വന്ന് മന്ത്രിക്കുന്ന പണി നിർത്തിയെന്ന് ..,!!
''പിന്നെങ്ങിനെയാ ചികിത്സ ..,!!
ഓൺലൈൻ വഴിയാക്കി,..
''കണ്ണേറ്, പേടി ..മുതലായ മന്ത്രിക്കൽ ചികിത്സ വാട്സാപ്പ് വഴിയാക്കി ...നിന്റെ വാട്സാപ്പ് നമ്പർ കൊടുത്തിട്ടുണ്ട് ..,വീഡിയോ കാൾ ചെയ്യും .. അങ്ങേര് മന്ത്രിച്ച് ഊതിക്കോളും, .... തട്ടമിട്ട് നീ തലക്കുനിച്ച് ഇരുന്നാൽ മതി ..
അതോടെ ....
വാട്സാപ്പ് വഴി ഏറ്റ കണ്ണേറ് ''മക്ക'' കടക്കും,...!!
''കണ്ണേറ്, പേടി ..മുതലായ മന്ത്രിക്കൽ ചികിത്സ വാട്സാപ്പ് വഴിയാക്കി ...നിന്റെ വാട്സാപ്പ് നമ്പർ കൊടുത്തിട്ടുണ്ട് ..,വീഡിയോ കാൾ ചെയ്യും .. അങ്ങേര് മന്ത്രിച്ച് ഊതിക്കോളും, .... തട്ടമിട്ട് നീ തലക്കുനിച്ച് ഇരുന്നാൽ മതി ..
അതോടെ ....
വാട്സാപ്പ് വഴി ഏറ്റ കണ്ണേറ് ''മക്ക'' കടക്കും,...!!
';മക്കയല്ല ..പമ്പയല്ലേ ..!!
''പമ്പയെ തൊട്ടു കളിച്ചാൽ വിവരമറിയും .. മുസ്ളീങ്ങൾ വേണമെങ്കിൽ '' മക്കയെ '' പിടിച്ചോളണം ..
''അപ്പോൾ എഫ് ബി വഴി കിട്ടിയ കണ്ണേറോ ...അതെങ്ങനെ മറ്റും,..,!!
''അതിനല്ലേ മെസഞ്ചർ .. മെസഞ്ചർ മന്ത്രം ഭയങ്കര പോരിശയാ .... ഉസ്ത്താദെത്ര മെസഞ്ചർ കണ്ടതാ ..,!!
പക്ഷേ,
പക്ഷേ,
ചിലവേറും, ...
ലൈക്കടിച്ചപ്പോൾ കിട്ടിയ കണ്ണേറിന്റെ എണ്ണവും, ലൗ ചിഹ്നം കിട്ടിയ കണ്ണേറിന്റെ എണ്ണവും കൂട്ടി ഗുണിച്ചു കിട്ടുന്ന എണ്ണത്തിനെ ,കമന്റിനു ലഭിച്ച എണ്ണവുമായി കൂട്ടി കിട്ടുന്ന എണ്ണത്തെ വാട്സാപ്പ് ചാർജായ 250/= രൂപയും ചേർക്കുമ്പോൾ കിട്ടുന്ന തുകയാണ് ഉസ്ത്താദിന്റെ ഫീസ് ....!!
''എന്നാൽ ഞാനൊന്നു കുളിച്ച് ഡ്രസ് മാറട്ടെ ..,!!
''എടി ബുദ്ദൂസേ കാശൊത്തിരിയാകും ..,!!
''ഒരു കാശുമാകത്തില്ല ...
''അതെങ്ങനെ നിനക്കറിയാം ..!!
'' ഉസ്ത്താദ് മന്ത്രിച്ച് ഊതുമ്പോൾ ഓരോ ഊത്തിനും ഓരോ' ഉമ്മ ' കൊടുത്താൽ മതി ..... !!
''ഭർത്താവ് നെഞ്ചിൽ കൈവച്ചു ....
കൊണ്ടു പറഞ്ഞു,
കൊണ്ടു പറഞ്ഞു,
''പടച്ചവനെ ..,എങ്കിൽ ഇന്നു രാത്രി മൊത്തം മന്ത്രിക്കലായിരിക്കും ഉസ്ത്താദ് ..... !!
''ഇക്ക പേടിക്കേണ്ട ...മന്ത്രോം കുന്ത്രോം ഒന്നും വേണ്ട,.... ഇനി എന്റെ പ്രൊഫൈൽ പിക്ചറിനു കണ്ണേറു കിട്ടാതെയിരിക്കാനുളള വഴി എനിക്കറിയാം ..,!!
''അതെങ്ങനെ ..,!!
''നമ്മൾ രണ്ടാളും ഒന്നിച്ചു നിക്കുന്ന ഫോട്ടോയേ എഫ് ബിയിൽ ഞാനിടു,..,!! ഇതു സത്യം ...!
പെട്ടന്ന് ഭാര്യയുടെ വാട്സാപ്പിൽ കോൾ വന്നു,
''ഉസ്ത്താദാണ് ..
''ഉസ്ത്താദാണ് ..
''കോൾ ഭർത്താവ് എടുത്തു,..
''വീഡിയോയിൽ ഭർത്താവിനെ കണ്ടപ്പോൾ , ഉസ്ത്താദ് ചോദിച്ചു,...
''ഭാര്യ എവിടെ ,..!!?
''അവളുടെ ക്ഷീണം മാറി ...ഏതായാലും വിളിച്ചതല്ലേ എന്നെ ഒന്ന് മന്ത്രിച്ചേക്ക് ..,!!
'' ഒന്ന് പോ ശെയ്ത്താനേ ...'' പിറുപിറുത്തു കൊണ്ട് ഉസ്ത്താദ് ലൈൻ കട്ടാക്കി ....
======
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,
======
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക