.......... .........
ഒന്നാം പ്രളയത്തിലൊന്നിച്ചവർ നമ്മൾ .!
മതമില്ല.
ജാതിയില്ല .
രാഷട്രീയമേതുമില്ല .
വർണ്ണ വൈജാതിത്യങ്ങൾ
ഒന്നുമില്ല .!
മഹാപ്രളയം ഒന്നിച്ചു
വന്നപ്പോൾ
ഒന്നിച്ചു നിന്നു പോരാടിയോർ
നമ്മൾ.!
രണ്ടാം പ്രളയം വന്നപ്പോഴോ
നമ്മിൽ ജാതി ജനിച്ചു വന്നു.
ദേശവും ,ദോഷവും
ഒഴുകി വന്നു.
മതവൈര കൂട്ടമൊലിച്ചു വന്നു .!
കക്ഷി രാഷട്രീയങ്ങൾ
മത്സരിച്ചു.!
ഇരക്കുന്നവനെയും
തുരന്നു ജീവിക്കുന്ന
രാഷ്ടീയ താപ്പാൻമാർ
തള്ളി വന്നു.!
ദുരന്തം മറക്കാത്ത
ഉറ്റവരില്ലാത്ത ,
ഉടയവരില്ലാത്ത
പാവം ഇരകളെ പിഴിഞ്ഞു
പിരിച്ചവർ ഉപജീവനം
കഴിച്ച്ഹ്ളാദിച്ചീടുവോർ
ദൈവത്തിൻ നാട്ടിലെ
വൈതാളികൻമാരവരെക്കാൾ
കേമൻമാർ മറ്റാര് ഉലകിൽ.?
തെക്കും, വടക്കും,
കിഴക്കും ,പടിഞ്ഞാറും
പ്രളയത്തിൽ മുൻപ് നാമറിയാത്ത ദിക്കുകൾ ,
പ്രളയകാലത്തു
ഒലിച്ചു വന്നു .!
രാഷ്ട്രീയ ലാഭത്തിൻ
വേണ്ടി മാത്രം ചിലർ
തോണ്ടിയെടുത്ത
ശവമെന്നറിയുക ,
ഈ ദിക്കു "കിക്കുകൾ ".!!
നാണമില്ലാത്തവർ ,
നേരറിയാത്തവർ .
നേരിന്റെ നേരിനെ
കൊന്നു തിന്നുന്നവർ .
സഹായ മനസ്സുമായ്
എത്തും മനുഷ്യരല്ലോ
നിസ്സഹായരായ്നോക്കി
നിന്നിക്ഷിതിയിലായ്.!
ഇനിയും വരാനുണ്ട്
പ്രളയവർഷങ്ങൾ .!
ഇനിയും പൊരുതുക
മാളോരെ നാം '
ഒരു മെയ്യുമായ് നിന്ന്
പല മെയ്യു താങ്ങാം
ഒന്നിച്ചൊരുമയായ്
പുതു ലോകം പണിയാം.!
അതിനുള്ളിലൂടെ
പഴുതാര പോലെ
തിരുകി കയറുന്ന
രാഷ്ടീയ തെയ്യത്തെ
തല്ലിയോടിക്കുക.!
മദം പൊട്ടിയൊഴുകുന്ന
മതങ്ങളെ മാറ്റി
മനുഷ്യരായ് നിന്ന്
പൊരുതാം നമുക്കിനി. !!
..................
അസീസ് അറക്കൽ
ചാവക്കാട് .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക