( ജോളി ചക്രമാക്കിൽ )
ഒരേ ജന്മത്തിന്റെ കൂട്ടിമുട്ടാത്ത
രണ്ടറ്റങ്ങളാണു നമ്മൾ
രണ്ടറ്റങ്ങളാണു നമ്മൾ
ഒരറ്റത്തു നീ കത്തിത്തുടങ്ങുമ്പോൾ
മറ്റേ അറ്റത്തു എരിഞ്ഞടങ്ങുകയാണ് ഞാൻ
മറ്റേ അറ്റത്തു എരിഞ്ഞടങ്ങുകയാണ് ഞാൻ
ഒരേ കടലിന്റെ രണ്ടു തീരങ്ങളാണു നമ്മൾ
ഒരു തീരത്തു നീ വേലിയേറുമ്പോൾ
മറുതീരത്തു വേലിയിറങ്ങുകയാണു ഞാൻ
ഒരു തീരത്തു നീ വേലിയേറുമ്പോൾ
മറുതീരത്തു വേലിയിറങ്ങുകയാണു ഞാൻ
ഒരേ ഗ്രഹത്തിന്റെ ഇരുധ്രുവങ്ങളാണു നമ്മൾ
ഒരു ധ്രുവത്തിൽ നീ ശൈത്യമായുറയുമ്പോൾ
മറു ധ്രുവത്തിൽ ഉഷ്ണവാതമായി തപിക്കുകയാണു ഞാൻ
ഒരു ധ്രുവത്തിൽ നീ ശൈത്യമായുറയുമ്പോൾ
മറു ധ്രുവത്തിൽ ഉഷ്ണവാതമായി തപിക്കുകയാണു ഞാൻ
ഈ ഭൂമികയിലൊരു പുതുനാമ്പായി
നീ മുളപൊട്ടി ഉണരുമ്പോൾ
പൂതലിച്ച് മണ്ണിൽ വീണടിയുകയാണു ഞാൻ
നീ മുളപൊട്ടി ഉണരുമ്പോൾ
പൂതലിച്ച് മണ്ണിൽ വീണടിയുകയാണു ഞാൻ
ജന്മജന്മാന്തരങ്ങളിലൂടെ എന്നും
തുടരുന്ന പ്രഹേളികയാണീ പ്രയാണം
തുടരുന്ന പ്രഹേളികയാണീ പ്രയാണം
2019 - 08 - 06
( ജോളി ചക്രമാക്കിൽ )
( ജോളി ചക്രമാക്കിൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക