നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒളിഞ്ഞു നോട്ടം


★-----------------★
"സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണമെങ്കിൽ
അയൽക്കാരന്റെ ജനലിലൂടെ ഒളിഞ്ഞു
നോക്കണം"
എന്നാരോ,പറഞ്ഞത് ഒന്ന് പരീക്ഷിച്ചുനോക്കണ
മെന്നു കുറെ നാളായി വിചാരിക്കുന്നു.ഒന്നും നോക്കിയില്ല നേരെ നടന്നു ജോർജ് ചേട്ടന്റെ വീട്ടിലെത്തി .
ജനൽ വിടവിലൂടെ തന്റെ വീട്ടിലേയ്ക്ക് നോക്കി.. തുണി കഴുകുന്ന ശീതളിനെ കണ്ടു.അവളുടെ
മുഖം,കടന്നൽകുത്തേറ്റപോലെവീർത്തു
കെട്ടിയിരിക്കുന്നു.സ്ഥായിഭാവം അതായത് കൊണ്ടുകാര്യമാക്കിയില്ല.
താൻ നിൽക്കുന്ന ജനൽഭാഗത്തേക്ക്
ഇടയ്ക്കു പാളി വീഴുന്നഅവളുടെ നോട്ടം
ശ്രദ്ധയിൽ പെട്ടു.താൻനിൽക്കുന്ന മുറിയിലെ ലൈറ്റ് ഓഫ് ആയതുകൊണ്ടു ആളെ തിരിച്ച
റിയാൻസാധിക്കില്ല എന്നുറപ്പിൽ അവിടെ തന്നെ
ചുറ്റിപ്പറ്റി നിന്നു.
അവളുടെ ഓരോ ചലനങ്ങളും ശ്രദ്ധിച്ചു കൊണ്ടു നിൽക്കുന്നതിനിടയിൽ വീശിയകാറ്റിൽ ഒരു ജനൽ പാളി മലർക്കെ തുറന്നുപോയതും ശീതളിന്റെ നോട്ടംഅവിടേയ്ക്കെത്തിയതും
ഒന്നിച്ചായിരുന്നു.പെട്ടെന്നവൾ നിവർന്നു നിന്നതും
ജനൽനോക്കി കാർക്കിച്ചൊരു തുപ്പും,ഒപ്പം ഒരാട്ടും.. എല്ലാം നൊടിയിടയിൽ കഴിഞ്ഞു.
ഞെട്ടിപ്പോയി.തന്നെ കണ്ടു വന്നു ഉറപ്പിച്ചു.
ജോർജ് ചേട്ടനുമായി കൂട്ടുകൂടരുത് എന്നു
ഒരുപാട് തവണ അവൾ പറഞ്ഞിട്ടുള്ളതാ
ണ്.ഇനി അതിനു സമാധാനം പറയണമല്ലോ
എന്നോർത്തു വിയർത്തു.
തനിക്കു ഇവിടെ ആകെയുള്ള കമ്പനി ജോർജ്
ചേട്ടൻമാത്രമാണ്.വല്ലപ്പോഴും രണ്ടെണ്ണം
അടിക്കുന്നത് ചേട്ടനുമായിട്ടാണ്.അതാണ്
അവളെ ചൊടിപ്പിക്കുന്നത്.
പുള്ളിക്കാരനും,സർക്കാർ ഉദ്യോഗസ്ഥൻ
ആണ്. മോന്തയ്ക്കിട്ടു കുത്തിയാൽമിണ്ടാത്ത
മാന്യൻ. ആരോടും അധികം സംസാരിക്കില്ല. സംസാരിച്ചാൽ തന്നെഅതാരും കേൾക്കുകയും ഇല്ല. അത്ര ശബ്ദം താഴ്ത്തിയെ സംസാരിക്കൂ.
സ്ത്രീകളുടെയൊന്നും മുഖത്തു പോലും
നോക്കില്ല." തങ്കമാന മനിതൻ " തേപ്പുകാരൻ പാണ്ടി രംഗന്റെ പുകഴ്ത്തൽ .
ഇതൊക്കെയാണെങ്കിലും . രണ്ടെണ്ണം അകത്തു ചെന്നാൽ ....!
മറ്റൊരു ജോർജ് ചേട്ടനെ ആയിരിക്കും കാണുക. ശബ്ദമുയരും.വായിൽ നിന്നുവീഴുന്ന തെറി
കേട്ടാൽ അതിശയംതോന്നും .ആരും ഇതു വരെ കേൾക്കാത്ത പലതരംതെറികൾ അനർഗനിർഗ്ഗളം ഒഴുകും...
ഇയാളിതെക്കേ എവിടെ നിന്നും പഠിച്ചുവെന്നു ഇടയ്ക്കു ആലോചിക്കാറുണ്ട്.മുഖത്ത് നോക്കാത്ത പെണ്ണുങ്ങളുടെശരീരഘടന
വർണ്ണിക്കുന്നത് കേൾക്കുമ്പോഴാണ് അയാളിലെ കുറുക്കനെ തിരിച്ചറിയുന്നത് .ഇതാണ്
ഇയാളുടെ യഥാർത്ഥ മുഖമെന്നുതെളിയും
മാന്യതയുടെ മുഖംമൂടി അണിഞ്ഞു നടക്കുന്ന നീലകുറുക്കൻ.
ഈ സ്വഭാവം അറിയാവുന്ന കൊണ്ടാവുമോ
ശീതൾ മതിൽ കെട്ടിഅടയ്ക്കണമെന്നു
ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നത്..?
"മതിൽ കെട്ടിയാൽ അതിനുള്ളിൽ നമ്മൾ മാത്രമാകും.ബന്ധങ്ങൾ വിച്ഛേദിക്കപ്പെടും.
ലോകം നമ്മളിലേയ്ക്ക് മാത്രമൊതുങ്ങും."
ഒന്നും മനസ്സിലാവാതെ അവൾ തന്നെതുറിച്ചു
നോക്കും.
"നിങ്ങൾ പിച്ചും,പേയും പറയാതെ വേഗം മതിൽകെട്ടാൻ നോക്കൂ..ബുദ്ധിമുട്ട് അറിയണമെങ്കിൽ പെണ്ണായി പിറക്കണം"
അവളും കട്ടയ്ക്കു നിന്നു.
"പെണ്ണും,മതിലും തമ്മിൽ എന്താണ് പ്രിയേ
ബന്ധം..? ആകെയുള്ള ബന്ധം രണ്ടും
മനുഷ്യന്മാരെ തമ്മിലകറ്റും ."
അവളുടെ മുഖം ചുവന്നുതുടുക്കും.
"അറിയാത്ത പിള്ള ചൊറിയുമ്പോൾ അരിയും "
അവൾ ആരോടെന്നില്ലാതെപറഞ്ഞു.
"ചൊറിയുമ്പോൾ പിള്ള എന്തിനാ
അരിയുന്നത് ? ചൊറിഞ്ഞാൽ പോരെ?"
അവളുടെ അക്ഷരത്തെറ്റിനെ കളിയാക്കിയത് ഇഷ്ട്ടപ്പെടാതെ ചവിട്ടിത്തുള്ളി അകത്തേക്ക് പോയി അവളുടെ ഓരോ ചവിട്ടും തന്റെ നെഞ്ചിൽ ആണെന്ന് തോന്നും ...
ജോർജ് ചേട്ടനെ കാണുന്നില്ലല്ലോ...?
താൻ ഇങ്ങോട്ടു കയറി വന്നപ്പോൾ
തന്നോട് ഇരിക്കാൻ പറഞ്ഞിട്ടു കക്കൂസിൽ
കയറിയ കക്ഷിയാണ് അരമണിക്കൂർ ആയി.ഇതു വരെ ഇറങ്ങിയിട്ടില്ല.
ചേച്ചിയും, മകനും പള്ളിയിൽ പോകുന്നത്
കണ്ടിരുന്നു.സ്വസ്ഥത തേടി ജോർജ് ചേട്ടൻ
ബാത്റൂമിലും.
തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ
ആയിരുന്നു ജനലോരത്തു ഒരു മൊബൈൽ
ഫോൺ കണ്ണിലുടക്കിയത്.കൈ എത്തി
അതെടുത്തു. അതിലെ വീഡിയോ ക്യാമറ അപ്പോഴും പ്രവർത്തിച്ചുകൊണ്ടിരുന്നത്
ശ്രദ്ധിച്ചു. റെക്കോർഡിങ്‌ സ്റ്റോപ് ചെയ്തു.
ഗാലറിയിൽ സേവ് ആയ വീഡിയോ
എടുത്തു പ്ലേ ചെയ്തു. അതു കണ്ടു
ഞെട്ടി. തന്റെ വീടിന്റെ അടുക്കള ഭാഗത്തെ
എല്ലാം ദൃശ്യങ്ങളും ഫോണിലെ ക്യാമറാ ഒപ്പിയെടുത്തത് അതിലുണ്ടായിരുന്നു.
മറ്റു വീഡിയോ ക്ലിപ്പുകൾ പരിശോധിച്ചു.
ശീതൾ വരുന്നതും കുനിഞ്ഞുനിന്നു പാത്രം കഴുകുമ്പോൾ വെളിവാകുന്ന നഗ്നത ,
സൂം ചെയ്തു എടുത്തു വച്ചിരിക്കുന്നത്
കണ്ടപ്പോൾ ആണ് കാര്യങ്ങൾ മനസ്സിലായത്. ശീതളിന്റെ ആട്ടും, മതിൽകെട്ടണമെന്ന ആവശ്യവും എല്ലാംഈ ജനലിലേയ്ക്ക് വിരൽ ചൂണ്ടി..
ജോർജ് ചേട്ടന്റെ മകൻ സാമിന്റെതാണ്
ഫോൺ എന്നു മനസ്സിലായി.അതിലുണ്ടായിരുന്ന
വീഡിയോ എല്ലാം ഡിലീറ്റ് ചെയ്തു.
മെമ്മറി കാർഡ് ഊരിയെടുത്ത ശേഷം
വീഡിയോ ക്യാമറ ഓൺചെയ്തു.
"മോനെ സാമേ.. നിന്റെ ഈ അസുഖത്തിനുള്ള മരുന്നു ഈ അങ്കിളിനു നന്നായി അറിയാം.അതു ചെയ്യാത്തത് പാവം നിന്റെ മമ്മിയെഓർത്തു മാത്രമാണ്.പ്രായത്തിന്റെ തിളപ്പിൽ ചെയ്യുന്ന ഈ
വൃത്തികേട്ട പരുപാടി ഇതോടെ നിർത്തിക്കോ. അല്ലെങ്കിൽ മോൻ വിവരമറിയും."
റെക്കോർഡ് ചെയ്ത വീഡിയോ ഒരിക്കൽ
കൂടി കേട്ട ശേഷം .ഫോൺ ഇരുന്ന പോലെ
വച്ചു.
പുറത്തിറങ്ങി നേരെ പോയത് ഷാജി
മേസ്ത്രിയുടെ വീട്ടിലേയ്ക്ക് ആയിരുന്നു കൈയ്യോടെ കൂട്ടികൊണ്ടു വന്നു .മതില് കെട്ടാൻ അളവ് എടുത്തുകൊണ്ടിരിക്കെ ശീതൾ അടുത്തുവന്ന് സംശയത്തോടെ നോക്കി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു .
"ലോകം നമ്മളിലേക്കു മാത്രം ഒതുങ്ങിയാൽ
നമുക്ക് എന്താല്ലേ?വളിച്ച ചിരിയോടെയോടെ
യുള്ള തന്റെചോദ്യം കേട്ട്.
നിഷ്ക്കളങ്കമായ ആ മുഖത്ത്മാറിമാറിയുന്ന
ഭാവവിത്യാസങ്ങൾ നോക്കി നിൽക്കവെ
തിരിച്ചറിയുകയായിരുന്നു
സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണുവാൻ
അയൽവീട്ടിലെ ജനൽവഴിയല്ല നോക്കേ
ണ്ടത് അവളെ അടുത്തറിഞ്ഞാൽ മാത്രം മതി.
ശുഭം ,
By
Nizar vh.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot