Divya Sunil |
.............
ഞായറാഴ്ച ആയതുകൊണ്ട് കുട്ടികൾക്ക് ബിരിയാണി വാങ്ങാനായി ഇറങ്ങിയതാണ് ജോലിക്ക് പോകുന്ന തിരക്കിനിടയിൽ സിന്ധു എളുപ്പം വെക്കാവുന്ന പരിപ്പും സാമ്പാറും കൂട്ടി കുട്ടികൾ മടുത്തു പോയി കാണും കുട്ടികൾക്ക് സന്തോഷം ആയിക്കൊള്ളട്ടെ എന്നു കരുതി ടൗണിലെ ഏറ്റവും നല്ല ബിരിയാണി കിട്ടുന്ന കടയിലേയ്ക്കു തന്നെ വണ്ടി തിരിച്ചു 'വണ്ടി പാർക്കിങ്ങിൽ വെച്ച് തിരിഞ്ഞ നടന്നപ്പോൾ പിന്നിൽ നിന്നും ഒരാൾ തട്ടിവിളിച്ചു 'ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ വളരെ ക്ഷീണിതനായ ഒരാൾ പക്ഷേ വേഷത്തിൽ വളരെ മാന്യത പുലർത്തിയിരുന്നു . മനസ്സില്ലാമനസ്സോടെ എൻറെ നേരെ അയാൾ കൈ നീട്ടി ഞാൻ അടിമുടി അയാളെ ഒന്ന് നോക്കി. കണ്ണുകൾ കുഴിഞ്ഞ് മുഖത്ത് നൈരാശ്യം പേറി ഒരാൾ.

വളരെ വിഷമത്തോടെയാണ് അയാൾ എനിക്കു നേരെ യാചിച്ചത്.
"സർ, വിശക്കുന്നു. പൈസ തന്നു സഹായിക്കണം." ഇത് ചോദിക്കുമ്പോഴും അപമാനഭാരത്താൽ മുഖം കുനിഞ്ഞിരുന്നു.
വരൂ... ഞാൻ ഭക്ഷണം വാങ്ങിത്തരാം
അതു കേട്ടതും അയാൾ പരിഭ്രമിച്ചു

"വേണ്ട സർ എനിക്ക് വല്ലതും തന്നാൽ മതി"
അപ്പോൾ എന്റെ മനസ്സിലേയ്ക്ക് കഴിഞ്ഞ ദിവസം തന്നെ പറ്റിച്ച് കടന്നു പോയ വൃദ്ധനെയാണ് ഓർമ്മ വന്നത് .മദ്യപിക്കുന്നതിനു വേണ്ടി പലരും ഈ കള്ളം പറഞ്ഞ് വരാറുണ്ട്.
ഞാൻ അയാളോട് കർക്കശമായി പറഞ്ഞു. വിശക്കുന്നെങ്കിൽ ഭക്ഷണം വാങ്ങി തരാം.
മനസില്ലാ മനസോടെ ആ യുവാവ് എന്റെ കൂടെ നടന്നു വന്നു
കൗണ്ടറിൽ െചന്ന് ഓർഡർ കൊടുത്തു.
'വലിയ തിരക്കായതിനാൽ കുറച്ചു നേരം' കാത്തിരിക്കേണ്ടി വന്നു.
വായിൽ വെളളമൂറുന്ന മണവുമായി ബിരിയാണി അരികിലെത്തി
അയാളുടെ മുഖം മ്ലാനമാണ്
ചിന്തകൾ അയാളെ വേട്ടയാടുന്നുണ്ട്. അയാൾ ബിരിയാണി പ്ലേറ്റിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി. ഞാൻ കഴിക്കാൻ ആംഗ്യം കാണിച്ചു.
അയാൾ ബിരിയാണി ചിക്കിപരത്തുന്നതല്ലാതെ കഴിക്കുന്നില്ല.
കണ്ണുകൾ നിറഞ്ഞിരിക്കുന്നു.
ഞാൻ നിർബന്ധപൂർവ്വം പറഞ്ഞു. മുഴുവൻ കഴിക്കാതെ ഞാൻbill കൊടുക്കില്ല.

സർ, ഞാൻ ഇത് പൊതിഞ്ഞെടുക്കട്ടെ. ഇപ്പോൾ കഴിക്കാൻ പറ്റുന്നില്ല.
ശബ്ദത്തിൽ നിസഹായത
ഞാൻ വിട്ടില്ല
ഞാൻ വിട്ടില്ല
"പറ്റില്ല" ഞാൻ ഉറപ്പിച്ചു പറഞ്ഞു.
ഞാനിപ്പോൾ വരാം എന്നു പറഞ്ഞു കൗണ്ടറിൽ പോയി.
തിരിച്ചു വന്നപ്പോഴേക്കും അയാൾ പകുതി കഴിച്ചു: വിഴുങ്ങിയെന്നു പറയുന്നതാവും ശരി

''മതി ,സർ "
അയാളെഴുന്നേറ്റു.കൈ കഴുകി വന്നു.
അയാളെ കൂട്ടി കൗണ്ടറിൽ ബില്ലടക്കാൻ പോയി.
ഇപ്പോൾ പാർസൽ തരാം കടയുടമ വിനയത്തോടെ പറഞ്ഞു. പറഞ്ഞു തീരുമ്പോഴേക്കും രണ്ട് കവറുമായി വെയിറ്റർ വന്നു.അതിൽ ഒന്ന് അയാൾക്കു നേരെ നീട്ടി.
അദ്ഭുതത്തോടെ അയാൾ .. ....
അയാളുടെ കണ്ണുകളിൽ നിന്നും ഉതിർന്ന കണ്ണുനീർ നന്ദി പറയുന്നുണ്ടായിരുന്നു.
അയാളുടെ തോളിൽ തട്ടി ഞാൻ പറഞ്ഞു.
വാങ്ങിക്കൂ.....
എനിക്കു മനസിലാവും കാരണം ഞാനും ഒരച്ഛനാണ്. മക്കളെ ആവോളം സ്നേഹിക്കുന്ന അച്ഛൻ .

By: Divya Sunil @ Nallezhuth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക