🔳🔳🔳🔳🔳🔳🔳
ബാല്യവും കൗമാരവും തലതല്ലിമരിച്ചമുറ്റത്ത്
അർബുദം തിന്ന് മുടികൊഴിഞ്ഞുപോയ
തലയിൽത്തടവി ഉള്ളിലൊരു വിങ്ങലോടെ
മെല്ലെ നടന്നപ്പോളാണ് തനിക്കുവേണ്ടി
മുറിഞ്ഞുവീഴാൻമാത്രം വളർന്നുനിൽക്കുന്ന
പിന്നാമ്പുറത്തെ മാവിന്റെ കൊമ്പത്തിരുന്നൊരു ബലിക്കാക്ക കരഞ്ഞത്.
ഇത്തിരിനേരമാമാവിന്റെ ചോട്ടിലിരുന്നപ്പോളാണ്
അച്ചോ.....'
ന്നും വിളിച്ചോണ്ട് അംഗനവാടീന്ന് ഉണ്ണിക്കുട്ടൻ ഓടിവന്ന് മേത്തോട്ടുകേറാൻ നോക്കിയതും
"അച്ഛന് വയ്യാത്തതാണ് കുട്ടാ.....'
ന്നും'പറഞ്ഞു അവന്റെയമ്മ നരച്ച ചുരിദാറിന്റെ തുമ്പുപൊക്കി ഏങ്ങലടിച്ചു കരയുന്ന കണ്ണുകളെത്തുടച്ചോണ്ടു അവനെക്കേറി വട്ടംപിടിച്ചതും.
'വിട്ടേക്കെടീയിച്ചിരിനേരംകൂടി
കുട്ടൻ അവന്റച്ഛന്റരികത്തിരുന്നോട്ടെടി മാലതിയേ.....'
കുട്ടൻ അവന്റച്ഛന്റരികത്തിരുന്നോട്ടെടി മാലതിയേ.....'
ന്നും'പറഞ്ഞമ്മ അടുക്കളയിൽ കയറി വാതിലടച്ചപ്പോൾ പതിവില്ലാത്തൊരു
ഞരക്കം കതകിന്റെടേന്നു ഞെങ്ങി ഞെരുങ്ങി പൊറത്തോട്ടു വന്നു.
ഞരക്കം കതകിന്റെടേന്നു ഞെങ്ങി ഞെരുങ്ങി പൊറത്തോട്ടു വന്നു.
അച്ഛൻ പോയിട്ട് വരുമ്പം
കുട്ടൻ അച്ഛനൊരുമ്മതന്നം.....'
കുട്ടൻ അച്ഛനൊരുമ്മതന്നം.....'
ന്ന്'പറഞ്ഞവന്റെ നെറുകയി -
ലമർത്തിയൊരുമ്മ കൊടുത്തപ്പോ -
ളവന്റെ നെറ്റിയിലേക്കടർന്നുവീണ
കണ്ണീര് ഒരു ഗദ്ഗദത്തോടെ ചിതറിത്തെറിച്ചില്ലാണ്ടായി .
ലമർത്തിയൊരുമ്മ കൊടുത്തപ്പോ -
ളവന്റെ നെറ്റിയിലേക്കടർന്നുവീണ
കണ്ണീര് ഒരു ഗദ്ഗദത്തോടെ ചിതറിത്തെറിച്ചില്ലാണ്ടായി .
അവനുവേണ്ടി ചൂണ്ടയിട്ട് പിടിപ്പിച്ചു കലത്തിലിട്ട പരൽമീൻ
ചാടിപ്പുറത്തുവീണ് പിടഞ്ഞുപിടഞ്ഞു ചത്തുപോകുംമുന്നേ മാവിലിരുന്ന കാക്ക കൊത്തിയെട്ത്തെങ്ങോട്ടോ പറന്നുപോയി .
ചാടിപ്പുറത്തുവീണ് പിടഞ്ഞുപിടഞ്ഞു ചത്തുപോകുംമുന്നേ മാവിലിരുന്ന കാക്ക കൊത്തിയെട്ത്തെങ്ങോട്ടോ പറന്നുപോയി .
പിന്നീടെപ്പളോ,
വീടിന്റെമുമ്പില് വന്നുനിന്ന
ആംബുലൻസിൽനിന്നും ആരൊക്കെയോ
ചേർന്ന് പേര് പോലും നഷ്ടപ്പെട്ട തന്റെജഡം പുറത്തോട്ടെടുക്കുമ്പോളും കുട്ടൻഓടിച്ചെന്ന് ആംബുലൻസിന്റെ ഫ്രണ്ടില് കേറിയിരുന്ന് ഹോണടിച്ചും സ്റ്റിയറിങ് തിരിച്ചും വണ്ടിയോടിച്ചു കളിച്ചപ്പോ
എന്നോചത്തുപോയ വീടിനെ എല്ലാരുംകൂടി ഒച്ചത്തിൽ നെലവിളിച്ചു കൊറച്ചു നേരത്തേക്ക്മാത്രം ജീവൻവെപ്പിച്ചിട്ട് വീണ്ടും കൊന്നുകളഞ്ഞു.

BY Niyas Vaikkom
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക