Slider

പാഥേയം

0
മറ്റൊരു ഗ്രൂപ്പിൽ മത്സരത്തിന് ഒന്നാം സ്ഥാനം രചന നല്ലെഴുത്തിലെ കുടുംബാഗങ്ങളോട് പങ്കുവയ്ക്കുന്നു .
പാഥേയം
.................
"മന്ഥരേ"...! രാജമാതാവിൻദാസിയോ?
കൂനവിരൂപയാം വൃദ്ധസ്ത്രീയോ?
രാഘവൻകാട്ടിലൂടാനയിക്കുമ്പോൾ
ആർത്തുചിരിച്ചു നീ മോദമോടെ!
കല്ലേറുവാങ്ങിയയോദ്ധ്യയിൽ നിന്നു നീ,
ശത്രുഘ്നശാപം വിലയ്ക്കു വാങ്ങി
ആലംബമില്ലാതലഞ്ഞു ചുടുകാട്ടിൽ
പ്രാകൃത ജീവിതം ബാക്കിയാക്കി!
ആശ്രമ സംസർഗം ക്ഷീണമായ് തോന്നിയാ
കേകയം തന്നിലേക്കാനയിച്ചു,
ബന്ധുവാം സോദരപുത്രൻ നിനച്ചു നിൻ
ജംഗമവസ്തുക്കൾ സ്വന്തമാക്കാൻ!
കാരാഗൃഹത്തിൽ വസിച്ചനാളൊക്കെയും
ഇന്നലെയെന്നപോലോർക്കുക നീ,
മരണംവരിക്കാൻ മനസാ നിനച്ച നാൾ
രഘുരാമനെത്തി നീ മോചിതയായ്!
പതിനാലുവത്സരം വനവാസം തീർത്തൊരാ,
രാമൻ നിനക്കേകി ജന്മപുണ്യം!
അപരാധമൊക്കെയും കഴുകിക്കളഞ്ഞു നിൻ
പാഥേയം തന്നതു രാമരാജ്യം!!
ശൈലേഷ് പട്ടാമ്പി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo