::::നല്ലെഴുത്തുകൾ:::::
മൂന്നാം പതിപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നല്ലെഴുത്തുകൾ . പ്രതീക്ഷിച്ചതിലും വളരെ മികച്ച പ്രതികരണം . ധാരാളം വായനശാലകളിൽ എത്തിക്കുവാൻ കഴിഞ്ഞു . വായിച്ചവർ നല്ല അഭിപ്രായം ഇപ്പോഴും അറിയിച്ചുകൊണ്ടിരിക്കുന്നു . ഉള്ളടക്കം, പ്രിന്റിങ് , കവർ പേജ് , അതിലെല്ലാം തന്നെ ഗുണനിലവാരം ഉറപ്പാക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട് .
അതിലുപരി , ഈ ശ്രമം തുടങ്ങിയ നാൾ മുതൽ ഒളിഞ്ഞും തെളിഞ്ഞും ഇതിനെ തകർക്കാൻ ശ്രമിച്ചവർക്കുള്ള ശക്തമായ മറുപടിയായി "നല്ലെഴുത്തുകളെ" കാണുന്നു .
ഓഗസ്റ്റിൽ നല്ലെഴുത്ത്.കോം ലോഞ്ച് ചെയ്തപ്പോൾ ഉയർന്നു വന്ന നിർദ്ദേശമാണ് ഒരു രചനാ സമാഹാരം . സെപ്റ്റംബർ 2016 - അന്ന് ഗ്രൂപ്പിൽ സജീവമായുണ്ടായിരുന്നവരെയും , അഭ്യുദയകാംക്ഷികളെയും ചേർത്തുകൊണ്ട് 64 പേരുടെ ലിസ്റ്റ് തയ്യാറാക്കി . കഥകളും കവിതകളും പലപ്പോഴും മാറ്റിയെടുക്കേണ്ടി വന്നിട്ടുണ്ട് . ഒടുവിൽ ഇതിൽ നിന്നും 52 പേരുടെ രചനകൾ പുസ്തകത്തിലേക്ക് എടുക്കുകയുണ്ടായി . പ്രസിദ്ധീകരണ രംഗത്തെ ശക്തന്മാരെയാണ് ആദ്യം ഇതുമായി സമീപിച്ചത് . വളരെ മോശം പ്രതികരണമായിരുന്നു എന്നു മാത്രമല്ല , ശ്രീ സന്തോഷ് ഏച്ചിക്കാനത്തിന്റെ അഭിപ്രായം തന്നെയായിരുന്നു മിക്കവരും പ്രകടിപ്പിച്ചത് . " ഓൺലൈൻ എഴുത്തുകാർക്കെന്തിനാണ് പുസ്തകം "
എങ്കിലും ഇതുമായി മുന്നോട്ടു പോകുവാനും; നല്ലെഴുത്തിൽ എഴുതിയ , ആദ്യകാലങ്ങളിൽ കൂടെ നിന്ന രചയിതാക്കൾക്ക് ഒരു പ്രോത്സാഹനം ആയിത്തന്നെ ഇതിനെ അവതരിപ്പിക്കുവാനും തീരുമാനിച്ചു . കച്ചവട മനോഭാവം തീർത്തും ഒഴിവാക്കി, ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോകുവാൻ തന്നെയായി ശ്രമം .
വളരെ ശ്രദ്ധാപൂർവ്വം രചനകളിൽ നിന്നും തെറ്റുകൾ കുറച്ചെടുക്കുവാനും നിലവാരം ഉറപ്പു വരുത്തുവാനും, എഡിറ്റർ ആയ സുകാമി പ്രകാശ്ജിയുടെ ( Sukaami Prakash) പ്രതിഫലേച്ഛയില്ലാതെയുള്ള പരിശ്രമം വിജയം കണ്ടതിൽ വളരെ സന്തോഷം തോന്നുന്നുണ്ട് . തൻ്റെ പല ജോലിത്തിരക്കുകളും മാറ്റി വച്ചു കൊണ്ട് നിരവധി ദിവസങ്ങൾ (മാസങ്ങൾ ) ഇതിനു വേണ്ടി പരിശ്രമിച്ച അദ്ദേഹത്തിന് ഈ അവസരത്തിൽ നന്ദി പറഞ്ഞു കൊള്ളട്ടെ.
നല്ലെഴുത്തുകൾ പുറത്തു വരുവാൻ വേണ്ടി മാസങ്ങളോളം തീവ്രമായി യത്നിച്ച ശ്രീ പ്രേം മധുസൂദനനും (Prem Madhusudanan) ഈ അവസരത്തിൽ നന്ദി പറയുന്നു . ഓരോ ചുവടുവെയ്പ്പിലും ഒപ്പം നിൽക്കുന്ന എല്ലാ അഡ്മിൻസിന്റെയും പരിശ്രമവും പ്രാർത്ഥനയും.......ഇതൊക്കെയാണ് "നല്ലെഴുത്തുകൾ ". ഒരു നന്ദിയിൽ ഒതുക്കാവുന്നതല്ല ഇതൊക്കെ എന്നറിയാം . എങ്കിലും തങ്ങളുടെ മികച്ച രചനകൾ നല്ലെഴുത്തുകൾക്കു വേണ്ടി സമർപ്പിച്ച എല്ലാ രചയിതാക്കൾക്കും നല്ലെഴുത്തിന്റെ സ്നേഹം നിറഞ്ഞ നന്ദി .
ഇന്ന് മറ്റു പല ഗ്രൂപ്പുകളും സമാന രീതിയിൽ ചിന്തിച്ചുകൊണ്ട് പുസ്തകം പുറത്തിറക്കാനായി ശ്രമിക്കുന്നു എന്നറിയുന്നതിൽ വലിയ സന്തോഷമുണ്ട് . ഓൺലൈൻ മേഖലയിൽ നിന്നും, മികച്ച അനവധി പുസ്തകങ്ങൾ പുറത്തു വരട്ടെ . ഭാവുകങ്ങൾ.
=========================================
"നല്ലെഴുത്തുകൾ " വാങ്ങാൻ താൽപ്പര്യം ഉള്ളവർ താഴെപ്പറയുന്ന നമ്പറിൽ contact ചെയ്യുക
.
South Kerala - പ്രേം മധുസൂദനൻ - 9447131314
North Kerala - ആനന്ദ് കൊളോളം - 9895388389
നേരിട്ട് വാങ്ങുമ്പോൾ ഒരു പുസ്തകം - വില 180 /-
By VPP -------- 180 + VPP charge extra
By Courier Inside Kerala ---- 180 + 30
By Courier Outside Kerala, within India - 180+60
വിദേശത്തേക്ക് - 180 + 210 normal post
=========================================
"നല്ലെഴുത്തുകൾ " വാങ്ങാൻ താൽപ്പര്യം ഉള്ളവർ താഴെപ്പറയുന്ന നമ്പറിൽ contact ചെയ്യുക
.
South Kerala - പ്രേം മധുസൂദനൻ - 9447131314
North Kerala - ആനന്ദ് കൊളോളം - 9895388389
നേരിട്ട് വാങ്ങുമ്പോൾ ഒരു പുസ്തകം - വില 180 /-
By VPP -------- 180 + VPP charge extra
By Courier Inside Kerala ---- 180 + 30
By Courier Outside Kerala, within India - 180+60
വിദേശത്തേക്ക് - 180 + 210 normal post
ചില സ്ഥലങ്ങളിൽ കൊറിയർ സർവീസ് ഇല്ലാത്തതിനാൽ പോസ്റ്റോഫീസ് വഴി അയക്കേണ്ടി വരും. ആയതിനാൽ പൂർണ്ണ മേൽവിലാസം നൽകുക.
നന്ദി
നന്ദി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക