Slider

റേഡിയോ

0

അയാൾ റേഡിയോ പരിപാടികളുടെ സ്ഥിരം ശ്രോതാവാണ്.
അതുകൊണ്ടുതന്നെ ഒരു പരിപാടിയും
ഒഴിവാക്കാറില്ല. അന്ന് ഞായറാഴ്ച
ആയിരുന്നു. അതിനാൽ രാവിലെ തന്നെ റേഡിയോ ഓൺ ചെയ്യാൻ ശ്രമിച്ചു.
നല്ല പരിപാടികൾ ഞായറാഴ്ച് ദിവസങ്ങളിൽ ഉണ്ടാകും. ടി.വി ഇല്ലാത്ത തു ക്കൊണ്ട് റേഡിയോ ആയിരുന്നു അയാൾക്ക് ഏക ആശ്വാസം .പക്ഷെ,
എത്ര ശ്രമിച്ചിട്ടും റേഡിയോ ശബ്ദിച്ചില്ല.
"ഇതെന്തു പറ്റി?" അയാൾ വ്യാകുലചിത്തനായി .. എത്ര ശ്രമിച്ചിട്ടും റേഡിയോ മൂകത പാലിച്ചു.
ചെറിയൊരു മെക്കാനി സം അറിയുന്നതു കൊണ്ട് റേഡിയോ അഴിച്ചു നോക്കി. അതിനുള്ളിലെ വയറുകൾ പേടിപ്പിക്കുംവിധം കെട്ടുപ്പിണഞ്ഞു കിടപ്പുണ്ട്. ചിലത്, വിഛേദിയ്ക്കപ്പെട്ടിട്ടുണ്ട്. ആ വയറുകൾ ഘടിപ്പിയ്ക്കുമ്പോൾ അവ തമ്മിൽ " ശ് ... ശ് ..... എന്ന ശബ്ദം .ഉറക്കെ കേൾക്കാമായിരുന്നു.
ആ ശബ്ദം കേട്ടിട്ടാണ് അടുക്കള ജോലിയ്ക്കിടയിൽ നിന്നും ഭാര്യ ഭദ്രകാളിയെപ്പോലെ കലി തുള്ളി വന്നത്.

" ഛെ! മനുഷ്യാ, അത് നശിപ്പിച്ചോ....
ഇപ്പോൾ 'ഗാനസല്ലാപം' ഉള്ളതാണ്. തൃപ്തിയായോ ?..
ഇനിയെങ്ങനെ കേൾക്കും.? അവർക്ക്
ദേഷ്യം അടക്കാനായില്ല.
അയാൾ കേട്ടതിനൊന്നും മറുപടി പറയാതെ ജോലിയിൽ മുഴുകി.
"അതെ... ഞാനിപ്പം ശര്യാക്കി തരാം...'' സിനിമയിൽ പപ്പു പറയുന്നതുപോലെ അവൾ പറഞ്ഞു.
കലി തുള്ളിയ അവൾ റേഡിയോ എടുത്തൊരേറുക്കെടുത്തു.
റേഡിയോ ഒരു മൂലയിലേയ്ക്കു വീണു.
"നിങ്ങൾ ഇതുവരെ കേട്ടത് ശ്രോതാക്കൾ ആവശ്യപ്പെട്ട ഗാനങ്ങൾ''
റേഡിയോയിൽ നിന്നും അറിയിപ്പും വന്നു.
"ങേ" അയാളിൽ ഞെട്ടലോടെയുള്ള അതിശയഭാവം'
" ശര്യായല്ലോ.... നീ പറഞ്ഞപ്പോലെ തന്നെ ശര്യാക്കി തന്നല്ലോ..''
" എന്നെ സ്നേഹിക്കുന്ന........ ചക്കരേ, നന്ദി - .. അയാൾ സ്നേഹവാക്കുകൾ പറഞ്ഞിട്ട് റേഡിയോ കൈയിലെടുത്തു.
ദേഷ്യം പിടിച്ചിട്ട് വലിച്ചെറിഞ്ഞതാ,
അത് ശര്യായോ ...
അവൾക്ക് വിശ്വാസിയ്ക്കാനായില്ല.
ചെറിയൊരു ഗമയോടെ, അവൾ പറഞ്ഞു. " ഞാൻ പറഞ്ഞില്യേ.... ഇപ്പം ശര്യായ്ക്കി തരാംന്ന് ''ശരിയായില്യേ....
അടുക്കളയിലേയ്ക്കു പ്പോകുന്നതിനിടയിൽ അവൾ പറഞ്ഞു.
'എനിയ്ക്ക് ഒരു പട്ടുസാരിയെങ്കിലും വാങ്ങി തരണം കേട്ടോ ....
" ഇതിലും ഭേദം റേഡിയോ മൂകത പാലിക്കുകയായിരുന്നു " അയാൾ പിറു
പിറുത്തു.
സുമേഷ്.കൗസ്തുഭം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo