Slider

ഓർമകൾ കൂട്ടിന്

0

ഓർമ്മകളെയും കൂട്ടി ഞാനെൻ
യാത്ര തുടരവേ...
ഓർമ്മകളില്ലാതെ ഒറ്റക്ക്
മതിയെൻ യാത്രയെന്നുറപ്പിച്ചു.
പിന്നിലേക്ക് നോക്കുവാൻ ഇനിയെനിക്കാവില്ല.
വിടപറയാം നമുക്കെന്നു മൊഴിയവെ..
ഉപേക്ഷിച്ചു നീ പോവുകയെങ്കിൽ
തിരിഞ്ഞുനോക്കാതെ നീ പോവേണം
"നിന്റെചിന്തകളുടെ വേരുകളാണ് ഞങ്ങൾ,
നിന്‍റെ ജീവന്റെ തുടിപ്പാണ് ഞങ്ങൾ "
മറുപടിയായി ഓർമ്മകൾ ഓർമ്മപ്പെടുത്തി
തലയാട്ടി ഞാൻ മുന്നോട്ട് നീങ്ങവേ
ശൂന്യതയെന്നിൽ നിറഞ്ഞുപൊങ്ങി.
വാക്കുകൾക്കായി അക്ഷരങ്ങൾക്കായി
ദാഹിച്ചു തൊണ്ടവരണ്ടു ഞാൻ ..
തിരിഞ്ഞു നോക്കി
ഓർമ്മകൾ ഇല്ലാതെ ശൂന്യതയാണെന്റെ
ജീവിതമെന്ന തിരിച്ചറിവിൽ
ചിന്തയുടെയും ചിരിയുടെയും
ദുഖത്തിന്റെയും ഓർമ്മകൾ
ഓടിയടുത്തു എന്നിലെ ശൂന്യതയിലേക്ക്.
പിന്നിലേക്കു വലിച്ചിഴക്കുന്ന
ഓർമ്മകൾ തന്നെയാണ്
മുന്നിലേക്കായം കൂട്ടുന്നതും
കൂട്ടിനായി കൂട്ടിഞാനവരെ വീണ്ടും
തുടരുന്നയെൻ ജീവിതയാത്രയിൽ..
രാജീവ്‌ സോമരാജ് , കോന്നി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo