മഞ്ഞണിഞ്ഞൊരീനിലാരാത്രിയിൽ
മന്ദ മന്ദമായുണരുന്നു നിസ്വനം
കാറ്റിലൂടങ്ങൊഴുകിപ്പരക്കയോ
ഒഴിയുമീവർഷക്കുളിരിന്റെ വേദന
മന്ദ മന്ദമായുണരുന്നു നിസ്വനം
കാറ്റിലൂടങ്ങൊഴുകിപ്പരക്കയോ
ഒഴിയുമീവർഷക്കുളിരിന്റെ വേദന
നന്മതിന്മകളിഴ ചേർത്തു തുന്നിയ
നിയതി പുതുവർഷമേൽക്കുവാൻ നില്ക്കവേ
കദനമുട്ടകൾ അടവെച്ചു വിരിയിച്ച
നല്ലനാളിനായ് പുലരിയിങ്ങെത്തിയോ
നിയതി പുതുവർഷമേൽക്കുവാൻ നില്ക്കവേ
കദനമുട്ടകൾ അടവെച്ചു വിരിയിച്ച
നല്ലനാളിനായ് പുലരിയിങ്ങെത്തിയോ
ചിന്ത ചിക്കിപ്പരത്തി കിനാവിലേ
മുത്തുകളൊക്കെയുമെത്തിപ്പിടിക്കുവാൻ
നന്മ പൂവിടാൻ തളിരിലയ്ക്കുള്ളിലെൻ
പൊൻവസന്തമായ് പുലരിയിങ്ങെത്തിയോ
മുത്തുകളൊക്കെയുമെത്തിപ്പിടിക്കുവാൻ
നന്മ പൂവിടാൻ തളിരിലയ്ക്കുള്ളിലെൻ
പൊൻവസന്തമായ് പുലരിയിങ്ങെത്തിയോ
സഫലമാക്കിടാനാകാത്ത മോഹങ്ങൾ
വേലികെട്ടിമറച്ചതിലൊക്കെയും
പുതുമണം തൂകി വർണ്ണപുഷ്പങ്ങളാൽ
ഒളിവിതറുവാൻ പുലരിയിങ്ങെത്തിയോ.
വേലികെട്ടിമറച്ചതിലൊക്കെയും
പുതുമണം തൂകി വർണ്ണപുഷ്പങ്ങളാൽ
ഒളിവിതറുവാൻ പുലരിയിങ്ങെത്തിയോ.
ദുഃഖ സാഗരം നീന്തിക്കടന്നിടാൻ
നിശ്ചയിച്ചൊരീ പുലരിവന്നെത്തിടേ
നല്പ്രതീക്ഷകളൊരുക്കി ഞാൻ വെച്ചിടാം
നന്മവിളയുന്ന നൽപ്പാടമായിടാം.
__________________________
രമേഷ് കേശവത്ത്...
നിശ്ചയിച്ചൊരീ പുലരിവന്നെത്തിടേ
നല്പ്രതീക്ഷകളൊരുക്കി ഞാൻ വെച്ചിടാം
നന്മവിളയുന്ന നൽപ്പാടമായിടാം.
__________________________
രമേഷ് കേശവത്ത്...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക