പച്ചപ്പട്ടു വിരിച്ച വയലിനെ
തഴുകി വരുന്നൊരു കാറ്റിന്റെ ചുണ്ടത്തു
തത്തിക്കളിക്കുന്ന ഓണത്തിന്‍ ശീലുകള്‍
ശീലിന്റെ താളത്തില്‍ ചാത്തനും പാടി
തഴുകി വരുന്നൊരു കാറ്റിന്റെ ചുണ്ടത്തു
തത്തിക്കളിക്കുന്ന ഓണത്തിന്‍ ശീലുകള്‍
ശീലിന്റെ താളത്തില്‍ ചാത്തനും പാടി
തങ്കനിറമാകുന്ന നെല്ലിന്റെ കതിരുകള്‍
കൊയ്തുമെതിച്ചിട്ടു നിറപറ പൊന്നാക്കി
തിരുവോണ സദ്യയ്ക്ക് പുന്നെല്ലിന്‍
കുത്തരി ചോറാക്കി നേദിക്കും ഞാന്‍
വയലിറമ്പത്തെ കൂരയ്ക്കുമുമ്പില്‍
കുന്തിച്ചിരുന്നിട്ട് ചാത്തനോര്‍ത്ത പഴംപുരാണം
കൊയ്തുമെതിച്ചിട്ടു നിറപറ പൊന്നാക്കി
തിരുവോണ സദ്യയ്ക്ക് പുന്നെല്ലിന്‍
കുത്തരി ചോറാക്കി നേദിക്കും ഞാന്‍
വയലിറമ്പത്തെ കൂരയ്ക്കുമുമ്പില്‍
കുന്തിച്ചിരുന്നിട്ട് ചാത്തനോര്‍ത്ത പഴംപുരാണം
പുല്ലും കളകളും പേരറിയാത്ത ചെടികളും
നിറഞ്ഞൊരീ കണ്ടത്തില്‍ എന്നിനി
കലപ്പതന്‍ കാല്‍പ്പാടു നീളത്തില്‍ പതിയും
വരികുത്തി നിരവെച്ചു ഞാറുകള്‍
പാട്ടിന്റെ താളത്തില്‍ എന്നിനി പാകും
നിറഞ്ഞൊരീ കണ്ടത്തില്‍ എന്നിനി
കലപ്പതന്‍ കാല്‍പ്പാടു നീളത്തില്‍ പതിയും
വരികുത്തി നിരവെച്ചു ഞാറുകള്‍
പാട്ടിന്റെ താളത്തില്‍ എന്നിനി പാകും
കൊയ്ത്തും കളത്തിലെ മെതിയും
മത്തുപിടിപ്പിക്കും കറ്റയുടെ മണവും
കൊതിച്ചുപോകുന്നു ഇക്കണ്ട കാലവും
ചേറിന്റെ മണം മറന്നൊരു മര്‍ത്യന്‍
ചോറിനു കൈനീട്ടും കാലം വിദൂരമോ
--------------------------അനഘ രാജ്
മത്തുപിടിപ്പിക്കും കറ്റയുടെ മണവും
കൊതിച്ചുപോകുന്നു ഇക്കണ്ട കാലവും
ചേറിന്റെ മണം മറന്നൊരു മര്‍ത്യന്‍
ചോറിനു കൈനീട്ടും കാലം വിദൂരമോ
--------------------------അനഘ രാജ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക