അവസാന യാത്ര...........
ഞങ്ങള്‍ 3 മക്കളാണ് രാജു രമേശ് രതീഷ്. ഒരു ഇടത്തരം കുടുംബം. ചേട്ടന്‍ licയില്‍ ജോലി ചെയ്യുന്നു. ഞാന്‍ പഠിപ്പ് കഴിഞ്ഞ് ജോലി തെണ്ടി നടക്കുന്നു. അനിയന്‍ പഠിക്കുന്നു.ചേട്ടന്‍ അച്ഛന്റെ അടുത്ത് അതികം സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.
ചേട്ടന് വിവാഹം കഴിച്ച് ഒരു കുട്ടിയുണ്ട്.ചേട്ടത്തിയമ്മ വീട്ടില്‍ മകളെ പോലെയായിരുന്നു പെണ്മക്കള്‍ ഇല്ലാത്തത് കൊണ്ടാവാം. എല്ലാവര്‍ക്കും അവരോട് വലിയ സ്നേഹം ആയിരുന്നു. അവര്‍ക്ക് തിരിച്ചും.നല്ല സന്തോഷത്തോടെ കഴിയുന്ന കുടുംബം.
ഒരു ദിവസം രാത്രി എല്ലാവരും വീട്ടില്‍ ഉണ്ട് ചേട്ടന്‍ പറഞ്ഞു എനിക്ക് ഒരു കാര്യം പറയാനുണ്ട്. അച്ഛനും അമ്മയും അച്ഛനും പരസ്പ്പരം നോക്കി അമ്മ പറഞ്ഞു നീ പറയു. ചേട്ടന്‍ പറഞ്ഞു എനിക്ക് എന്‍റെ വിഹിതം വേണം. എല്ലാവരും ഞെട്ടി.
അമ്മ ചോതിച്ചു നിനക്ക് ഭ്രാന്ത് പിടിച്ചോ?. പിന്നെ അവിടെ ഒരു ബഹളം തന്നെയായിരുന്നു.അവസാനം വീട് വിട്ട് പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ സമ്മതിക്കുകയായിരുന്നു വിഹിതം കൊടുക്കാമെന്ന്.
പിന്നെ ചേട്ടന്‍ ചെയിതത് ചേട്ടന്‍ വീടുവെക്കാന്‍ വേണ്ടി വാങ്ങിയ സ്ഥലം വിറ്റു. ആരും ഒന്നും ചോതിക്കാനും പറയാനും പോയില്ല.വീടിനോട് തൊട്ട് ഒരു വീട് വെച്ചു. പാല് കാച്ച് കഴിഞ്ഞ് ഏട്ടന്‍ എന്നെ വിളിച്ചിരുത്തി കുറെ പറഞ്ഞു.
അച്ഛനെയും അമ്മയേയും നല്ലവണ്ണം നോക്കണം. ചേട്ടത്തിയെ വേണ്ട സഹായങ്ങള്‍ ചെയ്യ്തു കൊടുക്കണം ചെട്ടന്റെ സ്വന്തം മകളെ പോലെ നോക്കണം എന്നൊക്കെ. അപ്പോള്‍ തമാശയായി ഞാന്‍ ചോതിച്ചു ചേട്ടന്‍ എവിടെക്കെങ്ങിലും പോവുകയാണോ?. ചിരിച്ച് കൊണ്ട് പറഞ്ഞു ചിലപ്പോള്‍.
പക്ഷെ അന്ന് ഉറങ്ങിയ ചേട്ടന്‍ പിന്നെ എഴുന്നേറ്റില്ല, കാന്‍സര്‍ആയിരുന്നു ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് അറിഞ്ഞ ദിവസമാണ് വിഹിതം ആവിഷപ്പെട്ടത്. ആരോടും ഒന്നും പറയാതെ കടമകള്‍ എല്ലാം തീര്‍ത്തു ചേട്ടന്‍ യാത്രയായി.........
സബീര്‍ തൂണേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക