സദാചാരം..........
ആ വീട്ടില്‍ താമസിക്കുന്നത് ഒരു പെണ്ണും അവരുടെ 2ചെറിയ മക്കളും പ്രായമായ അമ്മയും. ഭര്‍ത്താവ് ദുബായിലാണ്.
സദാചാര കമ്മിറ്റിയുടെ നിരീക്ഷണത്തിലുള്ള വീട്. അപ്പോഴാണ് ആ വീട്ടിലേക്ക് സുന്ദരനും സുഗുമനുമായ ഒരു യുവാവ് വരുന്നു മണിക്കൂറുകള്‍ അവിടെ ചിലവൊഴിക്കുന്നത് കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെട്ടത്.കമ്മിറ്റി അന്വേഷണത്തിനു കമ്മീഷനെ നിയോഗിച്ചു.അയാള്‍ ആര്?. അവളും അയാളും തമ്മില്‍ എങ്ങനെ പരിജയം?.ഇതായിരുന്നു അന്വേഷണം.
കമ്മിറ്റി എല്ലാം പെട്ടന്ന് കണ്ടു പിടിച്ചു. അയാള്‍ അടുത്തുള്ള ഹോസ്പ്പിറ്റലില്‍ പുതിയതായി വന്ന ഡോക്ടര്‍ ആണ്. അമ്മയെ ചികിത്സിക്കാന്‍ കൊണ്ടുപോയപ്പോഴുള്ള ബന്തം വീട്ടിലേക്ക് വളരുകയായിരുന്നു.എനി എന്ത് ചെയ്യും?
കമ്മിറ്റിയില്‍ കുറേ പേര്‍ക്ക് അവളോട് സഹതാപം. ഭര്‍ത്താവ് പോയിട്ട് കുറേ ആയില്ലേ അവളും ചോരയും നീരും ഉള്ള പെണ്ണല്ലേ. കുറേ പേര്‍ക്ക് ഭര്‍ത്താവിനോട് സഹതാപം ആ പാവം അവള്‍ക്കും മക്കള്‍ക്കും വേണ്ടിയല്ലേ കഷ്ടപെടുന്നത് ഇങ്ങനെയൊക്കെ ചെയ്യുന്നത് ശെരിയാണോ. അവരെ പറ്റിയുള്ള കഥകള്‍ നാട്ടില്‍ പരന്നു. പക്ഷേ ഇതൊന്നും അവര്‍ അറിഞ്ഞിരുന്നില്ല.
ഒരു ദിവസം രാത്രി 12മണിക്ക് അയാളുടെ കാര്‍ ആ വീട്ടിലേക്ക് വരുന്നു. ഉടനെ കമ്മിറ്റി കൂടി. ഇതുവരെ പകലായിരുന്നു ഇപ്പോള്‍ രാത്രിയിലും. ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ല ഇന്ന് രണ്ടിനേയും കൈയ്യോടെ പിടിക്കണം.
അവര്‍ വീട് വളഞ്ഞു. ശബ്തം കേട്ട് പുറത്തേക്ക് ഇറങ്ങിയ അവരുടെ വീഡിയോ പിടിക്കുന്ന തിരക്കിലായിരുന്നു പലരും, ഹോട്ട്ന്യൂസ് ആണല്ലോ അവിഹിതം. പുറത്തേക്ക് ഇറങ്ങിയ അവരുടെ അടുത്തേക്ക് ആളുകള്‍ പാഞ്ഞടുത്തു. അയാളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. അവര്‍ എന്തൊക്കെയോ പറയാന്‍ ശ്രെമിക്കുന്നുണ്ടായിരുന്നു പക്ഷെ ആരു കേള്‍ക്കാന്‍.
അവര്‍ വീടിനുള്ളില്‍ കയറി കതകടച്ചു.(അവിടെ കൂടിയവരുടെ കമന്റ് സന്സര്‍ ഉള്ളത് കൊണ്ട് ഇവിടെ കൊടുക്കുന്നില്ല).പോലിസ് വന്നു.
si വീടിനകത്ത് കയറി അയാളോട് ചോതിച്ചു നിങ്ങള്‍ ഒരു ഡോക്ടര്‍ അല്ലെ എന്നിട്ട് ഇങ്ങനെയൊക്കെ. അയാള്‍ പറഞ്ഞു സര്‍ നിങ്ങള്‍ സത്യം മനസിലാക്കാതെയാണ് സംസാരിക്കുന്നത്. ഇത് എന്‍റെ സുഹൃത്തിന്‍റെ അമ്മയും ഭാര്യയും ആണ്.
ഈ അമ്മക്ക് മരുന്ന് കുത്തി വെക്കണം അതിനാണ് ഞാന്‍ ഇവിടെ വരുന്നത്.ഇപ്പോള്‍ അമ്മക്ക് രോഗം കൂടുതലായി അത് നോക്കാന്‍ വേണ്ടിയാണു ഞാന്‍ ഇവിടെ വന്നത് അപ്പോഴാണ് ഇവരന്നെ പിടിച്ചു വെച്ചിരിക്കുന്നത്.
പക്ഷെ അപ്പോഴേക്കും അവരുടെ വാര്‍ത്ത fbലും watsappilum വയറല്‍ ആയിരുന്നു.........
സബീര്‍ തൂണേരി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക