"How to convert black money to white"? Google search ലേക്ക് മുഖം പൂഴ്ത്തിയിരുന്നപ്പോൾ പിന്നിൽ നിന്നും ഭാര്യയുടെ അശരീരി പിന്നേയും- അവിടെ കമ്പ്യൂട്ടറും തടവിയിരുന്നൊ? ഇന്നും ബാങ്കിൽ പോയി കാശു മാറ്റി വന്നില്ലെങ്കിൽ നാളെ മുതൽ പട്ടിണി കിടക്കാൻ തയ്യാറായിക്കൊ? പാലുകാരനും മീൻ കാരനുമൊന്നും ഇനി കടം തരില്ല.
സംഗതി സീരിയസ്സെന്ന് മനസ്സിലാക്കി ഐഡി കാർഡിന്റെ കോപ്പിയും എടുത്ത് നാലായിരം രൂപായും കയ്യിൽ പിടിച്ച് കൃത്യം ഒൻപതരക്ക് സെൻട്രൽ ബാങ്കിലെത്തി. മൂന്നു നിരകളിലായി നീണ്ട ക്യൂ ബാങ്ക് കോമ്പൗണ്ടും കഴിഞ്ഞ് റോഡിലെത്തിക്കഴിഞ്ഞു.
ഏതു ക്യൂ തിരഞ്ഞെടുക്കണമെന്ന ഫസ്റ്റ് ഓപ്ഷനു കൺഫ്യൂഷനില്ല, എല്ലാത്തിനും ഏകദേശം ഒരേ നീളം. ഇനി സെക്കൻഡ് ഓപ്ഷൻ ആരുടെ പിന്നിൽ നിൽക്കണമെന്നുള്ളതാണു.
ആദ്യത്തെ രണ്ട് വരികളിലും വൃദ്ധന്മാരാണു, മൂന്നാമത്തെ വരിയിൽ കുലീനത്വം തോന്നുന്ന, നാൽപത്തഞ്ച് വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ. ആ സ്ത്രീക്ക് പിന്നിൽ നിൽക്കാൻ പിന്നെ അമാന്തിച്ചില്ല.
സ്റ്റ്രെയിറ്റൻ ചെയ്ത് ഷാമ്പൂവിട്ട് തിളക്കം കൂട്ടിയ മുടി, ചെറുകാറ്റിൽ മെല്ലെ ഓളം വെട്ടുന്നു. വില കൂടിയ പെർഫ്യൂം അല്ലെങ്കിൽ ഊദ് അതിന്റെ മാസ്മരിക ഗന്ധം അന്തരീക്ഷത്തിൽ നിറയുന്നു. റിച്ച് കോട്ടണിൽ തുന്നിയ ചന്ദന നിറമുള്ള ചുരിദാർ, ഇടത് കയ്യിൽ ലെതർ വാനിറ്റി ബാഗ്, വലത് കൈത്തണ്ട നിറച്ച് സ്വർണ്ണ വളകൾ. കാലിൽ വിലകൂടിയ സ്വർണ്ണ നിറമുള്ള സ്റ്റ്രാപ്പുളുള്ള ചെരിപ്പ്. ഇടക്കൊന്ന് തല ചരിച്ചപ്പോൾ മുഖവും വ്യക്തമായി കണ്ടു, ത്രെഡ് ചെയ്ത് ഷെയ്പ് ആക്കിയ പുരികങ്ങൾ, ഐ ലൈനറിട്ട കൺ പോളകൾ, റൂജ് ഇട്ട് തിളക്കം വരുത്തിയ കവിളുകൾ. ലിപ് സ്റ്റിക് ഇട്ട് നിറം വരുത്തി ലിപ് ലൈനറിൽ ഷെയ്പ് വരുത്തിയ ചുണ്ടുകൾ. ചുരുക്കത്തിൽ പുരുഷന്മാരെ ആകർഷിക്കുകയും സ്ത്രീകളിൽ അസൂയയും നിറക്കുന്ന ലുക്ക്.
പത്ത് മണിക്ക് മുന്നേ തന്നെ ബാങ്ക് മാനേജർ മാഡം എത്തി. ക്യൂ ഒഴിവായി കിട്ടുമെങ്കിൽ ആയിക്കോട്ടെയെന്ന് കരുതി മുൻ പരിചയം വച്ച് ഒരു ഗുഡ് മോർണിങ്ങ് വിഷ് ചെയ്തു. മാഡം ഒന്നു തിരിഞ്ഞ് നോക്കി അപരിചിതയെ പോലെ കടന്നു പോയി. കഴിഞ്ഞ മാസം കൂടി വീട്ടിൽ വന്ന് കുറച്ച് കൂടി ഡിപോസിറ്റ് ചെയ്യണമെന്ന് കെഞ്ചിയ സ്ത്രീയാണു ഇപ്പോൾ ഒരു മൈൻഡ് ഇല്ലാതെ പോകുന്നത്.
മാഡത്തിനു പിന്നാലെ അസിസ്റ്റന്റ് മാനേജർ, തമിഴ് നാട് സ്വദേശി സെന്തിലും കടന്ന് വന്നു, അവനോടും പറഞ്ഞു ഒരു ഗുഡ് മോർണിങ്ങ്. തമിഴനു കാര്യം മനസ്സിലായി. പക്ഷെ, ദയനീയമായി ചുറ്റും നോക്കി ' ഐ ആം ഹെൽപ്ലെസ്സ് ' എന്ന മട്ടിൽ ചുണ്ടുകൾ വക്രിച്ച് കാണിച്ചു.
ബാങ്ക് തുറന്നു മുന്നിൽ നിന്നവർ ഇടിച്ച് അകത്ത് കയറി. പിന്നിൽ നിന്നുള്ള ശക്തമായ തള്ളലുണ്ടായി, ശക്തമായ തള്ളൽ മുതലെടുത്തേക്കാമെന്ന ഭയത്തിൽ, മുന്നിൽ നിന്ന സ്ത്രീ ' നോ ബോഡി ടച്ചിംഗ് ' എന്ന വാണിങ്ങിൽ തിരിഞ്ഞ് നോക്കുന്നുമുണ്ട്. മുന്നിലെ ബിംബത്തെ ടച്ച് ചെയ്യാതെ, പിന്നിലത്തെ ശക്തിയെ പ്രതിരോധിക്കാൻ പഴയ വടം വലി കാരനെ പുറത്തെടുക്കേണ്ടി വന്നു.
അപ്പോഴാണു, വെള്ളയും വെള്ളയുമിട്ട ഒരു ലോക്കൽ രാഷ്ട്രീയക്കാരൻ ക്യൂ അവഗണിച്ച് ഇടിച്ച് കയറി കൗണ്ടറിലെത്തിയത്. ക്യൂവിൽ നിന്നവരുടെ പ്രതിഷേധവും ബഹളവും ആ യുവ നേതാവ് ഗൗനിച്ചില്ല.
പെട്ടെന്ന് മുന്നിൽ നിന്ന സ്ത്രീ അയാളെ വിളിച്ചിട്ട് പറഞ്ഞു- സർ ഞങ്ങളൊക്കെ കുറേ നേരമായി ക്യൂ നിൽക്കുവാണു, സർ ചെയ്യുന്നത് ശരിയാണൊ? യുവ നേതാവ് ചിരിച്ച് കൊണ്ട് പറഞ്ഞു, ഒഴിവാക്കാനാകാത്ത ഒരു മീറ്റിങ്ങുണ്ട്, അത് കൊണ്ടാണു.
പെട്ടെന്ന് കയ്യിലിരുന്ന വാനിറ്റി ബാഗ് നിലത്ത് വച്ച്, രണ്ടും കയ്യും അരയിൽ കുത്തി നിവർന്ന് നിന്നു പറഞ്ഞു " ആരെ പൊളക്കാനെട നിന്റെ മീറ്റിങ്ങ്? വാക്കിയുള്ളൊരു നേരം വെളുത്തപ്പൊ വന്ന് വെയിലും കൊണ്ട് നിക്കുന്നത്, ഇവിടന്ന് കായീം മാറി ചന്തേപ്പോയി മീനും കൂട്ടാനുള്ളതും വേടിച്ച് വീട്ടിപ്പോയി പിള്ളേർക്ക് അങ്ങേർക്കും വേവിച്ച് കൊടുക്കാനാണു, നീ വലിയ ശിമ്പളനായി വലിഞ്ഞ് കേറി വേടിക്കാൻ നിന്റെ മറ്റോളു അവിടെക്കൊണ്ട് വച്ചിരിക്കുന്ന? വെള്ളെം വെള്ളേം ഇട്ട് എറങ്ങീക്കണു, ആളാവാൻ, മര്യായ്ക്ക് പോയി വരീ നിന്നില്ലെങ്കി നിന്നെ വലിച്ച് കീറി ചെവരി തേക്കും".
ബാങ്ക് സ്തംഭിച്ചു. പുരുഷന്മാർ ശ്വാസോച്ഛാസം മറന്നു. സ്ത്രീകൾ തുറന്ന വായ കൈപ്പത്തികൊണ്ട് അടച്ചു പിടിച്ചു.
പെട്ടെന്ന് കയ്യിലിരുന്ന വാനിറ്റി ബാഗ് നിലത്ത് വച്ച്, രണ്ടും കയ്യും അരയിൽ കുത്തി നിവർന്ന് നിന്നു പറഞ്ഞു " ആരെ പൊളക്കാനെട നിന്റെ മീറ്റിങ്ങ്? വാക്കിയുള്ളൊരു നേരം വെളുത്തപ്പൊ വന്ന് വെയിലും കൊണ്ട് നിക്കുന്നത്, ഇവിടന്ന് കായീം മാറി ചന്തേപ്പോയി മീനും കൂട്ടാനുള്ളതും വേടിച്ച് വീട്ടിപ്പോയി പിള്ളേർക്ക് അങ്ങേർക്കും വേവിച്ച് കൊടുക്കാനാണു, നീ വലിയ ശിമ്പളനായി വലിഞ്ഞ് കേറി വേടിക്കാൻ നിന്റെ മറ്റോളു അവിടെക്കൊണ്ട് വച്ചിരിക്കുന്ന? വെള്ളെം വെള്ളേം ഇട്ട് എറങ്ങീക്കണു, ആളാവാൻ, മര്യായ്ക്ക് പോയി വരീ നിന്നില്ലെങ്കി നിന്നെ വലിച്ച് കീറി ചെവരി തേക്കും".
ബാങ്ക് സ്തംഭിച്ചു. പുരുഷന്മാർ ശ്വാസോച്ഛാസം മറന്നു. സ്ത്രീകൾ തുറന്ന വായ കൈപ്പത്തികൊണ്ട് അടച്ചു പിടിച്ചു.
അസി. മാനേജർ സെന്തിൽ അടുത്ത് വന്നു പറഞ്ഞു.. " എന്ന സർ, ഇതെല്ലാം പാക്കതുക്ക് താൻ പേർസണാലിറ്റി, വായ തുറന്നാൽ മുനിസിപ്പാലിറ്റി".
(അശോക് വാമദേവൻ)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക