വിമർശിക്കുന്നവരുടെയും പരിഹസിക്കുന്നവരുടെയും വായടപ്പിക്കാൻ പത്തു വഴികൾ..
എന്നും നിങ്ങളെമാത്രം തിരഞ്ഞു പിടിച്ചു വിമർശിക്കുന്ന ഒരു ഫ്രണ്ട് നിങ്ങൾക്കുണ്ടോ..
എങ്കിലാദ്യം ചെയ്യേണ്ടതു അയാളെ എതിർക്കുകയല്ല കൂടെക്കൂട്ടുകയാണ്..
പിന്നീടങ്ങോട്ടു ആരു വിമർശിച്ചാലും അതു തടുക്കാനുള്ള നല്ലൊരു കവചമായി മാറും ഈ ഫ്രണ്ട്..
വിമർശിക്കുന്നവർ പലപ്പോഴും ഒന്നും എഴുതിക്കാണാറില്ല..
അഥവാ വല്ല എഴുത്തുമുണ്ടെങ്കിൽ കണ്ണടച്ചു പുകഴ്ത്തിയേക്കണം..
കാരണം മറ്റുള്ളവർ തന്നെ ശ്രദ്ധിക്കുന്നില്ലെന്നുള്ള തോന്നലാണു ചിലരെ വിമർശകരാക്കി മാറ്റുന്നതു..
അഥവാ വല്ല എഴുത്തുമുണ്ടെങ്കിൽ കണ്ണടച്ചു പുകഴ്ത്തിയേക്കണം..
കാരണം മറ്റുള്ളവർ തന്നെ ശ്രദ്ധിക്കുന്നില്ലെന്നുള്ള തോന്നലാണു ചിലരെ വിമർശകരാക്കി മാറ്റുന്നതു..
നല്ലൊരു വാക്ക് മതി ചിലപ്പോഴയാളെ മാറ്റിയെടുക്കാൻ..
എഴുത്തൊന്നുമില്ലാത്ത വിമർശകരുടെ വാളിൽ സ്വന്തം ഫോട്ടോയോ കുട്ടികളുടെയോ മറ്റൊ ഫോട്ടോസൊ ഉണ്ടാവാം..
അതിനും നല്ലവാക്കുകൾ കമന്റായി കൊടുക്കുമ്പോൾ ഏത് വല്യ വിമർശകനും പോസ്റ്റിനോടുള്ള എതിർപ്പുമായി വരാനൊന്നു മടിക്കും..
അതിനും നല്ലവാക്കുകൾ കമന്റായി കൊടുക്കുമ്പോൾ ഏത് വല്യ വിമർശകനും പോസ്റ്റിനോടുള്ള എതിർപ്പുമായി വരാനൊന്നു മടിക്കും..
പെണ്ണുങ്ങളുടെ പോസ്റ്റിനു മാത്രം ലൈക്കടിക്കുന്നുവെന്ന പരാതി പറയുന്നവരുടെ പോസ്റ്റുകൾ തിരഞ്ഞെടുത്തു വായിക്കണം..
ശേഷം പെണ്ണുങ്ങൾ പോസ്റ്റുന്ന എഴുത്തുകളിൽ അയാളെ സ്ഥിരമായി മെൻഷൻ ചെയ്യാൻ ശ്രദ്ധിക്കുക..
ആദ്യമൊക്കെ എതിർക്കുമെങ്കിലും പിന്നെപ്പിന്നെ അയാള് നമ്മളെയും കടത്തിവെട്ടും..
ശേഷം പെണ്ണുങ്ങൾ പോസ്റ്റുന്ന എഴുത്തുകളിൽ അയാളെ സ്ഥിരമായി മെൻഷൻ ചെയ്യാൻ ശ്രദ്ധിക്കുക..
ആദ്യമൊക്കെ എതിർക്കുമെങ്കിലും പിന്നെപ്പിന്നെ അയാള് നമ്മളെയും കടത്തിവെട്ടും..
NB:പത്തു നിർദ്ദേശങ്ങളെന്നു പറഞ്ഞിട്ടു ഇതു അഞ്ചെണ്ണം പോലുമില്ലാന്നു പറയാൻ വരുന്ന ചിലരോടു..
മനഃപൂർവം പറഞ്ഞതാണു
പത്തെണ്ണമെന്നു...
കാരണം അങ്ങനെ കാണുമ്പോ പത്തു തികച്ചുമുണ്ടോന്നു നോക്കാൻ വേണ്ടി പോസ്റ്റ് മുഴുവൻ വായിക്കുമല്ലോ.
മനഃപൂർവം പറഞ്ഞതാണു
പത്തെണ്ണമെന്നു...
കാരണം അങ്ങനെ കാണുമ്പോ പത്തു തികച്ചുമുണ്ടോന്നു നോക്കാൻ വേണ്ടി പോസ്റ്റ് മുഴുവൻ വായിക്കുമല്ലോ.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക