"ഇന്ന് ഉച്ചവരെയല്ലേ ക്ളാസുള്ളൂ?
ശിശുദിനമല്ലേ?
നമുക്കിന്നു പോയാലോ"
ശിശുദിനമല്ലേ?
നമുക്കിന്നു പോയാലോ"
"എല്ലാരും എത്തുന്ന നേരത്തു വീട്ടിൽ എത്തീല്ലേൽ അമ്മ അടിക്കും"
"ചേച്ചീ..നമുക്കു അഞ്ചാൾക്കും അസംബ്ലി
കഴിഞ്ഞാൽ പരിപാടി നടക്കുമ്പോ ആരും
കാണാതെ പോയാലോ "..
കഴിഞ്ഞാൽ പരിപാടി നടക്കുമ്പോ ആരും
കാണാതെ പോയാലോ "..
"ആരേലും കണ്ടാൽ..നമ്പൂരി മാഷ് തല്ലി
കൊല്ലില്ലേ? പേടിയാവുന്നു."
കൊല്ലില്ലേ? പേടിയാവുന്നു."
"ഇല്ലെടി നമുക്കു പുറകിലൂടെ പോകാം..
ഇറങ്ങുമ്പോ വിളിക്കാം..പരിപാടി
തുടങ്ങുമ്പോ ഒളിച്ചിറങ്ങാം"..
ഇറങ്ങുമ്പോ വിളിക്കാം..പരിപാടി
തുടങ്ങുമ്പോ ഒളിച്ചിറങ്ങാം"..
"വേഗം..വേഗം..ഓടിക്കോ..വിച്ചുന്റെ
കൈപിടിച്ചോ ..അവൾ വീഴണ്ട.."
കൈപിടിച്ചോ ..അവൾ വീഴണ്ട.."
"നിന്റെ വീട്ടിൽ ആളില്ലെന്നു ഉറപ്പല്ലേ ?"
"അതേടി പൊട്ടി..വാ തുറക്കാലോ.."
"തേങ്ങയെവിടെ ?വേഗം ചിരകിക്കോ
ഞാൻ അരി വറുക്കാം .എനിക്കറിയാം..
ചുവന്നാൽ മതി അരി.."
ഞാൻ അരി വറുക്കാം .എനിക്കറിയാം..
ചുവന്നാൽ മതി അരി.."
"ഇനി മിക്സിയിൽ പൊടിക്കണം..
തേങ്ങയും വെല്ലവും അരിയും ഒന്നിച്ചു..
അങ്ങനെയാ 'അമ്മ ഉണ്ടാക്കാറ്"
തേങ്ങയും വെല്ലവും അരിയും ഒന്നിച്ചു..
അങ്ങനെയാ 'അമ്മ ഉണ്ടാക്കാറ്"
"അല്ലെടീ അതിനു മുന്നേ വെല്ലം പൊടിക്കണം
ചുറ്റിക ഉണ്ടോ ?വിച്ചു ചുറ്റിക ഇങ്ങു താ,
വെല്ലത്തിന്റെ സൈഡ് പിടിക്കണേ.അല്ലേൽ
തെറിച്ചു പോകും..ചേച്ചി പൊടിക്കാം ".
ചുറ്റിക ഉണ്ടോ ?വിച്ചു ചുറ്റിക ഇങ്ങു താ,
വെല്ലത്തിന്റെ സൈഡ് പിടിക്കണേ.അല്ലേൽ
തെറിച്ചു പോകും..ചേച്ചി പൊടിക്കാം ".
"അയ്യോ..വല്യേട്ട ..ഓടിവായോ ..വിച്ചുന്റെ
കൈ ചതഞ്ഞെ....കരയല്ലേ മോളെ...
അറിയാതെതട്ടിയതാ..'അമ്മ കേൾക്കും "..
കൈ ചതഞ്ഞെ....കരയല്ലേ മോളെ...
അറിയാതെതട്ടിയതാ..'അമ്മ കേൾക്കും "..
"അവളുടെ വായടച്ചുപിടി..ആരോ വരുന്നുണ്ട്..
ആരോ വിളിക്കുന്നുണ്ട്..ഞാൻ നോക്കാം
ആരും മിണ്ടല്ലേ."..
ആരോ വിളിക്കുന്നുണ്ട്..ഞാൻ നോക്കാം
ആരും മിണ്ടല്ലേ."..
"ഓടിക്കോ..അമ്മയാ".
"എന്താണിവിടെ വിച്ചുന്റെ കരച്ചിൽ കേട്ടല്ലോ
നിങ്ങളെന്താ സ്‌കൂൾ വിട്ടു വീട്ടിൽ വരാതെ
സന്ധ്യയുടെ വീട്ടിൽ ഇരിക്കുന്നത്..അതും
അവളുടെ 'അമ്മയും അച്ഛനും ഇല്ലാത്തപ്പോൾ ?'
നിങ്ങളെന്താ സ്‌കൂൾ വിട്ടു വീട്ടിൽ വരാതെ
സന്ധ്യയുടെ വീട്ടിൽ ഇരിക്കുന്നത്..അതും
അവളുടെ 'അമ്മയും അച്ഛനും ഇല്ലാത്തപ്പോൾ ?'
"അത്.അമ്മെ..ഞങ്ങൾ ഉണ്ട ഇടിക്കുക
ആയിരുന്നു ..തേങ്ങ രാവിലെ വീട്ടിൽ നിന്ന്
എടുത്തു ബാഗിൽ വച്ചിരുന്നു.അരി ഇവിടെയുണ്ട്.
വെല്ലം എല്ലാരും പിരിവെടുത്തു വാങ്ങി.
ഇന്ന് ചിൽഡ്രൻസ് ഡേ അല്ലെ ?അതോണ്ടാ..
വെല്ലം പൊടിച്ചപ്പോ വിച്ചുന്റെ കൈക്കു
തട്ടിപോയി അതാ."..
ആയിരുന്നു ..തേങ്ങ രാവിലെ വീട്ടിൽ നിന്ന്
എടുത്തു ബാഗിൽ വച്ചിരുന്നു.അരി ഇവിടെയുണ്ട്.
വെല്ലം എല്ലാരും പിരിവെടുത്തു വാങ്ങി.
ഇന്ന് ചിൽഡ്രൻസ് ഡേ അല്ലെ ?അതോണ്ടാ..
വെല്ലം പൊടിച്ചപ്പോ വിച്ചുന്റെ കൈക്കു
തട്ടിപോയി അതാ."..
"നിനക്കൊക്കെ ഉണ്ടാക്കിത്തരുന്നത്
മതിയായില്ലേൽ ചോദിച്ചാൽ പോരെ ?
കൊച്ചിന്റെ കൈയും ചതച്ചിട്ട്
വർത്താനം പറയുന്നോ?ഇറങ്ങെടി
പുറത്തു..ഇറങ്ങാൻ.,"..
മതിയായില്ലേൽ ചോദിച്ചാൽ പോരെ ?
കൊച്ചിന്റെ കൈയും ചതച്ചിട്ട്
വർത്താനം പറയുന്നോ?ഇറങ്ങെടി
പുറത്തു..ഇറങ്ങാൻ.,"..
"അയ്യോ...അമ്മേ..അടിക്കല്ലേ..ഞാൻ മാത്രല്ല
ഏട്ടനും സന്ധ്യയും സച്ചിയും എല്ലാരുണ്ട്..
അയ്യോ..ഇനി ചെയ്യൂല്ലമ്മേ...തല്ലല്ലേ.."
ഏട്ടനും സന്ധ്യയും സച്ചിയും എല്ലാരുണ്ട്..
അയ്യോ..ഇനി ചെയ്യൂല്ലമ്മേ...തല്ലല്ലേ.."
"വീട്ടിലെത്തട്ടെ ബാക്കി അവിടെ..ഓടെട
മൂന്നെണ്ണവും.."
മൂന്നെണ്ണവും.."
അങ്ങനെ ചിൽഡ്രൻസ് ഡേ..
ആഘോഷിക്കാൻ പോയി..
മദേഴ്‌സ്‌ഡേ ആഘോഷിച്ചു അടി
വാങ്ങിയ മനോഹര ബാല്യത്തിന്റെ
ഓർമകളോടെ..ഞാനും നേരുന്നു
നമ്മുടെ കുഞ്ഞുങ്ങൾക്കും ..
പ്രിയപ്പെട്ടവരുടെ മുന്നിൽ കുഞ്ഞാവാൻ
ഇഷ്ടപെടുന്ന നമുക്കും ശിശുദിന
ആശംസകൾ..
😍
😍
😍
😍
ആഘോഷിക്കാൻ പോയി..
മദേഴ്‌സ്‌ഡേ ആഘോഷിച്ചു അടി
വാങ്ങിയ മനോഹര ബാല്യത്തിന്റെ
ഓർമകളോടെ..ഞാനും നേരുന്നു
നമ്മുടെ കുഞ്ഞുങ്ങൾക്കും ..
പ്രിയപ്പെട്ടവരുടെ മുന്നിൽ കുഞ്ഞാവാൻ
ഇഷ്ടപെടുന്ന നമുക്കും ശിശുദിന
ആശംസകൾ..
Vineetha Anil

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക