കണ്ണനെയോർത്തോരോ
കനവുകൾ കണ്ടു ഞാൻ
കാലം പോയതറിഞ്ഞീല
തെല്ലും സഖി
ആ പാദമുദ്രയെൻ
മാറിൽ ചാർത്തുന്ന
മലരായെങ്കിലും
ഞെരിഞ്ഞമർന്നാൽ
ഊണില്ലുറക്കമില്ലെ
ന്നാലുമെന്നുടെ
കണ്ണനെ മാത്രം നിനച്ചിരിക്കും നേരം
ഒട്ടും വിവശതയേൽ -
ക്കാമകതാരിൽ
വൃന്ദാവന പൂവിൻ
നറുമണം പോൽ
കാതരയായൊരു പ്രണയഗീതം
ഒരു നാമജപത്തിനാൽ
മുക്തി തേടുന്നൊരീ
മനവും തനുവും
അവനു മാത്രം
നിനച്ചുംകൊതിച്ചും സഹിച്ചും
കൊഴിയുന്ന
സ്വപ്നവും പൂക്കളും അവനു വേണ്ടി
കാമ മല്ലകതാരിൽ
തിരിയേഴും തെളിയുമാ
നിർമ്മല ദീപ്തി തൻ
പുണ്യം മാത്രം
കേഴുകയില്ല ഞാൻ രാധ
വിധിയിൽവിളിക്കുന്ന
കാലവും കാത്തിരിക്കും സഖി.
By : babuthuyyam
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക