ട്രാവൽസിൽ നിന്നും ടിക്കറ്റ് എടുത്തിറങ്ങുമ്പോഴാണ് മൊബൈലിൽ ഒരു മിസ്സ് കോൾ വന്നത്.നോക്കിയപ്പോൾ നാജിയയാണ്.അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
താൻ കാറെടുത്തു ഹൈവേയിലേക്കു ഇറങ്ങി.റസ്‌താക്കിൽ നിന്നും സുവൈകിലേക്കുള്ള യാത്രക്കിടയിൽ റോഡിനിരുവശവും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയാണ്.കത്തി ജ്വലിക്കുന്ന സൂര്യന്റെ തീക്ഷണതയിൽ മണൽതരികളിൽ നിന്നും ആവി പറക്കുന്നത് കാണാം.റോഡ് വിജനമായത് കൊണ്ട് തന്നെ കാർ നല്ല വേഗതയിലാണ് നീങ്ങുന്നത്. കാറിലെ സ്റ്റീരിയോയിൽ നിന്നുയർന്ന ഗാനത്തിനൊപ്പം അവന്റെ ചിന്തകളും നാട്ടിലേക്കു പോയി.

കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ സുഹൃത്തിന്റെ പെങ്ങളുടെ കല്യാണം കൂടാൻ പോയി.അവിടെ വച്ചാണ് താൻ ആദ്യമായി നാജിയയെ കാണുന്നത്.മുഖമക്കന അണിഞ്ഞ കൊച്ചു സുന്ദരി. അവൾ അണിഞ്ഞിരുന്ന വസ്ത്രം വില കുറഞ്ഞതായിരുന്നു എങ്കിലും അവളുടെ സൗന്ദര്യത്തിനു മാറ്റ് കൂടുതൽ ഉള്ളത് പോലെ തോന്നി.
നടപ്പിലും ഇരിപ്പിലും പെരുമാറ്റത്തിലും തികഞ്ഞ അച്ചടക്കം സൂക്ഷിച്ച അവളെ ഒറ്റ നോട്ടത്തിൽ തന്നെ തനിക്കു ഇഷ്ടമായി.
ആ ഇഷ്ടമാണ് അവളെ പിന്തുടരാൻ തന്നെ പ്രേരിപ്പിച്ചത്.ആ യാത്ര അവസാനിച്ചത് ഒരു ബനാത്തിലായിരുന്നു(മുസ്ലിം ലേഡി ഓർഫനേജ്).അവൾ ഒരു അനാഥയാണെന്ന സത്യം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.
വീട്ടിൽ അവളുടെ കാര്യം സംസാരിച്ചപ്പോഴും എല്ലാവര്ക്കും സമ്മതമായിരുന്നു. ആരോരുമില്ലാത്ത ഒരു അനാഥക്കുട്ടിക്കു ഒരു ജീവിതം കൊടുക്കുക എന്നത് ഒരു വലിയ പുണ്യമാണ് മോനെ..പണത്തിനും പ്രതാപതിനും അപ്പുറം അവൾ നിനക്ക് നല്ലൊരു ഇണയായിരിക്കും.ഉമ്മയുടെ വാക്കുകൾ കൂടി കേട്ടത്തതോടെ തന്റെ സ്വപ്നങ്ങൾക്ക് കൂടുതൽ നിറം വെച്ചു.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.പെണ്ണുകാണലും നിശ്ചയവും തകൃതിയായി നടന്നു.ഒരു തവണ കൂടി പോയി വന്നതിനു ശേഷം മതി നിക്കാഹ് എന്ന് പറഞ്ഞത് താൻ തന്നെയായിരുന്നു.ഒമാനിൽ എത്തിയിട്ട് കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു,ഒപ്പം വിവാഹം കഴിഞ്ഞു അവളെ ഇങ്ങോട്ടു കൊണ്ട് വരാൻ നല്ലൊരു ഫാമിലി കോർട്ടേഴ്‌സ് ഏർപ്പാട് ചെയ്യണം.പോയിട്ടു ആറ് മാസത്തിനുള്ളിൽ തിരിച്ചു വരണം.
ഒമാനിൽ വരുന്നതിനു രണ്ടു ദിവസം മുമ്പ് ഉമ്മയുടെ നിർദേശ പ്രകാരം അവളെ വീട്ടിലേക്കു കൊണ്ട് വന്നു.എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.ഭക്ഷണം കഴിച്ചു കഴിഞ്ഞു "ന്റെ കുട്ടിക്ക് എന്താ ഒരു സങ്കടം എന്ന് ഉമ്മ അവളോട് ചോദിച്ചപ്പോൾ ഉമ്മയെ കെട്ടിപ്പിടിച്ചു അവൾ പൊട്ടിക്കരഞ്ഞു. ന്റെ ഉമ്മ ആരാണെന്നോ ഉപ്പ ആരാണെന്നോ എനിക്കറിയില്ല.ന്റെ ഉമ്മാന്റെ മുഖം ഒന്ന് കാണാനോ ആ സ്നേഹം അനുഭവിക്കാനോ എനിക്ക് ഭാഗ്യം കിട്ടീട്ടില്ല.ഇപ്പൊ ഇങ്ങളെ എല്ലാരുടെയും സ്നേഹം കാണുമ്പോൾ നിക്കു ന്റെ ഉമ്മാനേം ന്റെ കുടുംബത്തിനേം തിരിച്ചു കിട്ടിയ പോലെ തോന്നുന്നു.ചെറുപ്പത്തിൽ സ്‌കൂൾ വിട്ടു ഓർഫനേജിൽ പോവുന്ന വഴിക്കു രക്ഷിതാക്കൾ കുട്ടികളെ എടുത്തു താലോലിക്കുന്നത് കാണുമ്പോൾ ആ വീടിന്റെ ഗേറ്റിനു മുന്നിൽ കൊതിയോടെ കണ്ണീരോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്. എനിക്കും ഉമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചു പോയിട്ടുണ്ട്..
എല്ലാവരും അനാഥക്കുട്ടി എന്ന് വിളിച്ചു കളിയാക്കുമ്പോഴും സഹതാപത്തോടെ നോക്കുമ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ദൈവം എന്തിനു എന്നെ ഇങ്ങനെ പരീക്ഷിക്കുന്നുവെന്നു. ആരും കാണാതെ കുറെ നേരം കരയും.സ്‌കൂളിൽ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ രക്ഷിതാക്കൾ വരുമ്പോൾ എനിക്ക് വേണ്ടി വരാൻ ആരുമുണ്ടാവില്ല.. എന്റെ ഉമ്മയും ജീവിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എത്രയോ തവണ ആശിച്ചു പോയിരിക്കുന്നു.
ഇന്നിപ്പോ നിങ്ങളെ ഒക്കെ കാണുമ്പോൾ നിങ്ങടെ സ്നേഹം അനുഭവിക്കുമ്പോൾ ഞാൻ മനസ്സിലാക്കുന്നു ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാനാണെന്നു.
പൊതുവെ തണ്ടേടിയായ ഉപ്പയുടെ മിഴികൾ വരെ കലങ്ങിയിരുന്നു അവളുടെ സംസാരം കേട്ടപ്പോൾ.
തിരിച്ചു കാറിൽ പോരുമ്പോൾ അവൾ എന്നെ തന്നെ നോക്കുകയായിരുന്നു.അവൾ പതിയെ എന്റെ കൈ വിരലുകളിൽ തലോടി.. നിക്കു ന്റെ ഇക്കാക്കാനെ ഒത്തിരി സ്നേഹിക്കണം.മരണം വരെ ഇക്കാക്കാനെ സ്നേഹം അനുഭവിക്കണം.ആരോരുമില്ലാത്ത ന്നെ പോലൊരു പൊട്ടി പെണ്ണിന് നല്ലൊരു ജീവിതം തന്ന നിങ്ങളോടുള്ള കടപ്പാട് എങ്ങനെയാ വീട്ടേണ്ടതു എന്നെനിക്കറിയില്ല.വിവാഹം എന്നതു എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല.പക്ഷെ.. ഇപ്പോൾ ..
"ഇപ്പോൾ നീ അനാഥയല്ല നാജിയാ.. നിനക്ക് എല്ലാവരും ഉണ്ട്..ഉമ്മ ഉപ്പ ഭർത്താവ്.. ഇനി മുതൽ നിന്നെയാരും അനാഥയെന്നു വിളിക്കില്ല..നിന്റെ ഉറക്കത്തിൽ ഇനി മധുരം നിറയുന്ന സ്വപ്‌നങ്ങൾ ഉണ്ടായിരിക്കണം.നിന്റെ കണ്ണുകളിൽ ഇനി നിരാശയുണ്ടായിരിക്കരുത്.പ്രതീക്ഷകളായിരിക്കണം.വെളുത്തു തുടുത്ത കൈകളിൽ ഇനി മൈലാഞ്ചിയുടെ ചുവപ്പു പതിയണം.. "ഇനി നിന്റെ കണ്ണുകൾ നിറയുന്നു എങ്കിൽ അതെന്റെ മരണ ശേഷം ആയിരിക്കണം നാജിയാ" വാക്കുകൾ പൂർത്തിയാക്കും മുമ്പു അവളെന്റെ വായ പൊത്തി..
കാർ സുവൈകിൽ എത്തിയിരിക്കുന്നു. ഹൈവേയിൽ കയറാതെ സർവീസ് റോഡിലേക്കിറങ്ങി.. അവിടെ വേഗതക്കു നിയന്ത്രണമുണ്ട്.. വല്ലാതെ വിശക്കുന്നുണ്ട്. കാലത്തു ഒരു കറക്കു ചായയും സൻഡ്‌വിച്ചും കഴിച്ചാണ്.. മൊബൈലിലേക്ക് ഒരു മിസ്സ് കോളും കൂടെ വന്നു. വീണ്ടും നാജിയയാണ്
തിരിച്ചു വിളിച്ചു.. നാജിയാ ടിക്കറ്റ് എടുത്തിട്ടുണ്ട്.. ഇന്ന് രാത്രി 8.30 നു ആണ് ഫ്ലൈറ്റ്.. ഇൻഡിഗോ ആണ്. മൂന്നര മണിക്കൂർ യാത്രയെ ഉള്ളൂ 12 നു അവിടെ എത്തും. നീ ഉണ്ടായിരിക്കണം അവിടെ.. ഫ്ലൈറ്റ് ഇറങ്ങുമ്പോൾ ആദ്യം കാണേണ്ടത് എനിക്ക് നിന്റെ മുഖമാണ്..

സമയം 7 മണി.. വലിയ രണ്ടു പെട്ടി നിറയെ നാജിയാക്കുള്ള സാധനങ്ങളും മനസ്സ് നിറയെ സ്വപ്നങ്ങളുമായി എയർ പോർട്ടിലേക്കുള്ള യാത്ര മദ്ധ്യേ ആയിരുന്നു ഞാൻ.
കാർ ഓടിക്കുന്നത് സുഹൃത്താണ്.. വാഹനത്തിനു വേഗത പോരാ എന്ന് തോന്നി.. മനസ്സ് നിറയെ എയർ പോർട്ടിൽ തനിക്കു വേണ്ടി കാത്തിരിക്കുന്ന നാജിയയാണ്. സുഹൃത്തിനോട് സ്പീഡ് കൂട്ടാൻ പറഞ്ഞു.. കാർ അതി വേഗം കുതിച്ചു. പെട്ടെന്ന് മുന്നിലുള്ള കണ്ടെയ്നർ ബ്രെക്ക് ചെയ്തു. ഒന്ന് ചിന്തിക്കാനുള്ള സമയം കിട്ടും മുമ്പേ തന്റെ കാർ കണ്ടൈനറിന്റെ പിറകിലിടിച്ചു .ഇടിയുടെ ആഗാധത്തിൽ കാർ പൊട്ടിപ്പൊളിഞ്ഞു.. റോഡിലേക്ക് തെറിച്ചു വീണ തന്റെ മുകളിലൂടെ മറ്റൊരു വാഹനം കയറിയിറങ്ങി.. തലയിലൂടെ രക്തം ചീറ്റി..നാട്ടിലേക്കു കൊണ്ട് പോവാൻ കെട്ടി വച്ചിരുന്ന പെട്ടികൾ പൊട്ടി സാധനങ്ങൾ റോഡിലൂടെ തെറിച്ചു വീണ്.. ഒരിറ്റു ശ്വാസത്തിനു വേണ്ടി പിടയുന്ന തന്റെ കൈകളിലേക്ക് എന്തോ വന്നു വീണിരിക്കുന്നു.ആയാസപ്പെട്ടു തല തിരിച്ചു നീക്കിയപ്പോൾ നാജിയയുടെ വിരലിൽ അണിയാൻ വേണ്ടി താൻ വാങ്ങിച്ച അവളുടെ പേരെഴുതിയ മോതിരം.. നാജിയാ.. തന്റെ ചുണ്ടുകൾ വിറച്ചു.. തന്റെ കൂടെ ഒരു ജീവിതം സ്വപ്നം കണ്ടു തനിക്കു വേണ്ടി കാത്തിരിക്കുന്ന തന്റെ പെണ്ണ്.. ഒരു നിലവിളി തന്റെ തൊണ്ടയിൽ കുരുങ്ങി.. പിന്നെ ശ്വാസം നിലച്ചു തല ഒരു വശത്തേക്ക് ചരിഞ്ഞു..

അപ്പോഴും കൈകളിൽ മൈലാഞ്ചിയും,കണ്ണുകളിൽ പ്രതീക്ഷയുമായി നാജിയ അവനു വേണ്ടി എയർ പോർട്ടിൽ കാത്തിരിക്കുകയായിരുന്നു..
By: Shahul Edathody

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക