[അന്നേക്ക്.............നിനക്കുവേണ്ടി ഞാൻ കുറിച്ച വരികൾ....നിൻ്റെ വരികൾ.....]
ഈ മഴയെന്നെ തൊട്ടു വിളിച്ചനേരം...
ഞാനറിയാതെ നിന്നെയോർത്തുപോയീ.....
പണ്ടേ...നിനക്കേറെയിഷ്ടമല്ലേമഴ-
യെത്രയോ നമ്മൾ നനഞ്ഞതില്ലേ....?
ഞാനറിയാതെ നിന്നെയോർത്തുപോയീ.....
പണ്ടേ...നിനക്കേറെയിഷ്ടമല്ലേമഴ-
യെത്രയോ നമ്മൾ നനഞ്ഞതില്ലേ....?
മഴയിൽകുതിർന്നീറൻ കരിമിഴി പീലിയെൻ
കവിളിൽ ചേർത്തു നീ തഴുകിയില്ലേ....?
അന്നൊരുകാറ്റിൽ ഉലഞ്ഞനിൻ മുടിയിലെ
ചെമ്പകപ്പൂവിൻ്റെ ഗന്ധമാണിന്നുമീ-
തോരാതെ പെയ്യുന്ന രാമഴക്കെന്നെൻ്റെ
നോവുന്ന നെഞ്ചു...മൊഴിഞ്ഞുമെല്ലേ....
കവിളിൽ ചേർത്തു നീ തഴുകിയില്ലേ....?
അന്നൊരുകാറ്റിൽ ഉലഞ്ഞനിൻ മുടിയിലെ
ചെമ്പകപ്പൂവിൻ്റെ ഗന്ധമാണിന്നുമീ-
തോരാതെ പെയ്യുന്ന രാമഴക്കെന്നെൻ്റെ
നോവുന്ന നെഞ്ചു...മൊഴിഞ്ഞുമെല്ലേ....
പലവട്ടം വന്നിന്നു പൂങ്കാറ്റും സന്ധ്യയിൽ
മന്ദാരചോട്ടിൽ ഞാൻ നിന്നനേരം....
കളിചൊല്ലി നീ പണ്ടു കമ്മൽകൊരുത്തിട്ട
മന്ദാരമലരൊന്നെനിക്കു തന്നൂ....പിന്നെ
മെല്ലേയുലച്ചൊന്നാമരകൊമ്പിലെ മഴമുത്തു-
പെയ്യിച്ചു നിൻ കുസൃതിപോലെ....
മന്ദാരചോട്ടിൽ ഞാൻ നിന്നനേരം....
കളിചൊല്ലി നീ പണ്ടു കമ്മൽകൊരുത്തിട്ട
മന്ദാരമലരൊന്നെനിക്കു തന്നൂ....പിന്നെ
മെല്ലേയുലച്ചൊന്നാമരകൊമ്പിലെ മഴമുത്തു-
പെയ്യിച്ചു നിൻ കുസൃതിപോലെ....
രാമഴയായ് വന്നൂ...പുങ്കാറ്റായ് വന്നുനീ....
പറയാതെ പറഞ്ഞീ പ്രണയം സത്യം.
എന്നെ ഞാനാക്കിയപ്രണയമേ.......
പിന്നെന്തിനു സഖിനീ വഴിപിരിഞ്ഞൂ....?
പറയാതെ പറഞ്ഞീ പ്രണയം സത്യം.
എന്നെ ഞാനാക്കിയപ്രണയമേ.......
പിന്നെന്തിനു സഖിനീ വഴിപിരിഞ്ഞൂ....?
പിരിയാതിരിക്കുവാനാവില്ല ഭൂമിയിൽ
മരണം മറ്റൊരു സത്യമല്ലേ.....?
ഒരു ഗാഢനിദ്രക്കപ്പുറമുണ്ടുഞാൻ
നീ വരും നേരവും കാത്തുകാത്ത്.....
മരണം മറ്റൊരു സത്യമല്ലേ.....?
ഒരു ഗാഢനിദ്രക്കപ്പുറമുണ്ടുഞാൻ
നീ വരും നേരവും കാത്തുകാത്ത്.....
by: Amritha Arun Saketham

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക