അറബ് വസന്തം. ( ചെറുകഥ).
പെണ്ണ് എന്ന വാക്കിന് ഭാഷയുടെ വകഭേദങ്ങളില്ല എന്ന് മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു കടന്നുപോയത്.
അറബ് കഥകളിലെ കാണാപൊന്നുതേടി മരുഭൂമിയിൽ കാലുറപ്പിച്ചു നിന്നപ്പോൾ ബന്ധങ്ങളുടെ വേർപാടുകൾ കുത്തി നോവിച്ചിരുന്നു. ഒരുപാടു തിരക്കു പിടിച്ച നഗരത്തിൽ ഒറ്റയ്കായിപോയ ഒരുതരം മരവിച്ച അവസ്ഥ.
സ്വന്തം ദു:ഖങ്ങളും വേദനകളും ആരും കാണാതെ കരഞ്ഞും തൂലികയുടെ മഷിത്തുള്ളികളാൽ കടലാസിൽ പകർത്തിയും സ്വയം യാഥാർദ്ധ്യം മനസ്സിലാക്കിയ ഇരുണ്ട നാളുകൾ. ഭ്രാന്തമായ ആ അവസ്ഥയും അമിത ജോലിഭാരവും താങ്ങാതെ വന്നപ്പോൾ ആശ്വസത്തിന്റെ വാക്കുകളുമായി എത്തിയ അറബ് സുന്ദരി ...പിന്നെ അവളുടെ വേദനകൾ കേട്ടു കഴിഞ്ഞപ്പോൾ എന്റെ പ്രശ്നങ്ങൾ എത്രയോ നിസ്സാരം എന്നു തോന്നിപ്പോയി.
അവൾക്കൊപ്പമുള്ള യാത്രകളിൽ ഞാനറിയുകയായിരുന്നു നൊപ്മരങ്ങൾക്കും വേദനകൾക്കും ജാതയുടെ ഭാഷയുടെയോ വർണ്ണങ്ങളുടെയൊ വകഭേതങ്ങളില്ല.
ഇരുണ്ടുമുടിയ കറുത്ത വസ്ത്രത്തിനുള്ളിൽ നീറുന്ന ഒരു ഹൃദയമുണ്ടെന്ന്.
ഈ നാട് എനിയ്ക് അന്നവും ആശ്രയവും ആയപ്പോൾ. ഞാൻ അവൾക്ക് ആശയും പ്രത്യാശയുമായി മാറുകയായിരുന്നു.
രാജ്യങ്ങളുടെ മതിൽക്കെട്ടുകളോ ഭാഷയുടെ വൈവിധ്യമോ മറന്ന് അവൾ എന്നെ സ്നേഹിച്ചുകൊണ്ടേയിരുന്നു.
സ്വന്തം ഉമ്മയുടെ പരപുരുഷ ബന്ധവും ഉമ്മയെ തലാക്ക് ചൊല്ലിയ ഉപ്പയുടെ ഇടയ്ക്കിടെയുള്ള വിവാഹവും അവളെ അനാഥത്തിലേയ്ക് തള്ളി വിടുകയായിരുന്നു.
മനസ്സിന്റെ നൊമ്പരങ്ങൾ മറുദേശക്കാരനായ വെറും ഒരു ഡ്രൈവറോട് പങ്കുവയ്ക്കാൻ മാത്രം അവൾ അത്രയും വേദനിച്ചിട്ടുണ്ടാവും
മനസ്സിന്റെ നൊമ്പരങ്ങൾ മറുദേശക്കാരനായ വെറും ഒരു ഡ്രൈവറോട് പങ്കുവയ്ക്കാൻ മാത്രം അവൾ അത്രയും വേദനിച്ചിട്ടുണ്ടാവും
സ്വന്തം ഉമ്മയെ സ്നേഹിക്കാൻ കൊതിച്ച ആ പെൺപൂവിന്. ഇന്ത്യക്കാരിയായ മലയാളി ഗദ്ദാമയുടെ പരിചരണത്തിലും
സ്നേഹത്തിലും തൃപ്തിയടയേണ്ടി വന്നു.
സ്നേഹത്തിലും തൃപ്തിയടയേണ്ടി വന്നു.
പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ ആ ഗദ്ദാമയെ തളർത്തിയിരുന്നു ജോലി മതിയാക്കി അവർ നാട്ടിലേയ്ക് തിരിക്കുന്പോൾ അവൾ ആഗ്രഹിച്ചുകാണും
ഇവർ എന്റെ ഉമ്മയായിരുന്നുവെങ്കിൽ. ഒരു പക്ഷേ. ഒരു പെൺ ജന്മമായ നിമിഷങ്ങളെ അവൾ ശപിച്ചിട്ടുണ്ടാകും.
ഇവർ എന്റെ ഉമ്മയായിരുന്നുവെങ്കിൽ. ഒരു പക്ഷേ. ഒരു പെൺ ജന്മമായ നിമിഷങ്ങളെ അവൾ ശപിച്ചിട്ടുണ്ടാകും.
ജോലിക്കാരോട് പൊട്ടിത്തെറിക്കുന്ന കൊച്ചമ്മമാർക്കിടയിൽ വ്യത്യസ്ഥയായിരുന്നു അവൾ.....
ജനിച്ച നാൾ മുതൽ ഒരു മലയാളി വീട്ടമ്മയുടെ വാത്സല്യത്തിൽ വളർന്നതു കൊണ്ടാവും ഇന്ത്യ എന്ന മഹാ രാജ്യത്തോടും ഇന്ത്യക്കാരോടും അവൾക്ക് ഒരുപാടു സ്നേഹമായിരുന്നു.
എനിയ്ക്കൊപ്പം ദീർഘ ദൂര യാത്രകൾ ചെയ്യുന്പോൾ കാറിന്റെ പിൻ സീറ്റിലിരുന്ന് മരുഭുമിിയുടെ വിദുരതയിലേയ്ക്. കണ്ണുനട്ടുരിന്ന് നിറമുള്ള ഒരുപാടു
സ്വപ്നങ്ങൾ കാണുമായിരുന്നു ഒപ്പം ഞാൻ കേൾക്കാറുള്ള മലയാളം പാട്ടുകൾക്ക് അവളുടെ മൈലാഞ്ചികൈകൾ താളമിടുമായിരുന്നു
സ്വപ്നങ്ങൾ കാണുമായിരുന്നു ഒപ്പം ഞാൻ കേൾക്കാറുള്ള മലയാളം പാട്ടുകൾക്ക് അവളുടെ മൈലാഞ്ചികൈകൾ താളമിടുമായിരുന്നു
പിന്നീടുള്ള ഓരോ യാത്രയിലും തീവ്ര പ്രണയത്തിന്റെ ഭാവപ്രകടനങ്ങൾ കണ്ടു തുടങ്ങിപ്പോൾ. ഒരു മടക്കയാത്ര അനിവാര്യമാണെന്ന് എനിയ്ക്കു തോന്നിത്തുടങ്ങി
കാരണം ഇനി അവൾക്കൊപ്പമുള്ള യാത്രകൾ എനിയ്കു ഭയത്തിന്റെ നാളുകൾ ആയിരുന്നു ഒരു തീരുമാനമെടുക്കാൻ കഴിയാതെ നീല വിഹായസിലേയ്ക് കൈകൾ നിവർത്തി പകച്ചു നിന്നയെനിക്ക് ആദ്യം ഓർമ്മവന്നത് വേദനയിൽ ആശ്വസത്തിന്റെ നാളങ്ങൾ തെളിയിച്ച ഒരു സ്നേഹിതയെക്കുറിച്ചായിരുന്നു
ഈ പ്രതിസന്ധിയിലും അവളുടെ ഉപദ്ദേശം തേടിയപ്പോൾ മറുപടി ഒരു വാക്കു മാത്രമായിരുന്നു. അവൾ പറഞ്ഞത് (നീ നീയായിത്തന്നെ ജീവിയ്ക്കുക)
പിന്നെ അതു തന്നെയാണ് ശരിയെന്ന് എനിയ്കും തോന്നി നാട്ടിലേയ്ക്കു ടിക്കറ്റു ബുക്ക് ചെയ്തു ആ അറബ് ഭവനത്തിന്റെ പടികളിറങ്ങുന്പോൾ ഒരിക്കൽക്കൂടി അവളുടെ തട്ടമുയർത്തി ആ മുഖമൊന്നു കാണാൻ ഞാൻ കൊതിച്ചിരുന്നു എന്റെ ആ ശ്രമം അവൾ തടയുകയും ചെയ്തു. അതിന്റെ കാരണം എനിയ്ക്കറില്ല അവളുടെ കലങ്ങിയ കണ്ണുകൾ ഞാൻ കാണരുത് എന്ന് അവൾ കരുതിയിട്ടുണ്ടാവും അന്ന് അവളെ പിരിഞ്ഞ് ആ അറബ് വസന്തത്തിന്റെ ഓർമ്മകളുമായി മരുഭൂമിയിൽ നിന്ന് മടങ്ങുന്പോൾ. ഒരു സത്യം ഞാൻ മനസ്സിലാക്കിരുന്നു. പെണ്ണ് എന്നു പെണ്ണ് തന്നെയാണ്
സന്പന്നതയിൽ ജനിച്ചതു കൊണ്ടോ സന്പത്ത് സമൃദ്ധിയിൽ ജീവിച്ചതുകൊണ്ടോ അവളുടെ വേദനകൾ മാറാൻ പോകുന്നില്ല ....
സ്നേഹം കൊതിയ്ക്കുന്ന ഒരു ഹൃദയം അവൾക്കുമുണ്ടാകും അതു കാണാൻ കഴിഞ്ഞാൽ നമ്മുക്കു മുന്നിലവൾ അനുസരണയുള്ള ഒരു നഴ്സറിക്കുട്ടിയാകും.
സ്നേഹം കൊതിയ്ക്കുന്ന ഒരു ഹൃദയം അവൾക്കുമുണ്ടാകും അതു കാണാൻ കഴിഞ്ഞാൽ നമ്മുക്കു മുന്നിലവൾ അനുസരണയുള്ള ഒരു നഴ്സറിക്കുട്ടിയാകും.
അവർക്കായ് മധുരമുള്ള ഒരായിരം നിമിഷങ്ങൾ നമ്മുക്കു നല്കാൻ കഴിയും. അങ്ങനെ നമ്മൾ നമ്മളായിത്തന്നെ ജീവിയ്ക്കുക ...!!!
Writte anish Thomas
Writte anish Thomas

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക