Slider

നിറങ്ങളെ. പ്രണയിച്ചവൾ

0

നിറങ്ങളെ പ്രണയിച്ചവൾ ഒറ്റപെടാൻ വിധിക്കപ്പെട്ടവൾ വേദനകൾ ജീവീതത്തിൽ പെരുമഴയായി പെയ്തിറങ്ങിയപ്പോഴും തളരാതെ പിടിച്ചു നിൽക്കാൻ അവൾക്ക് കരുത്തുണ്ടായിന്നോ? ഒരു കൊച്ചു കുടുംബം ആയിരുന്നു അവളുടെത്. അച്ഛനും അമ്മയും ഒരു കുഞ്ഞനിയനും . എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ പോകുന്നത് എന്റെ വീടിന്റെ ജനാലയിൽക്കുടി കാണാറുണ്ടായിരുന്നു അന്ന് അവൾക്കൊപ്പം അവളുടെ കുഞ്ഞനിയൻ ഉണ്ടായിരുന്നു ഒരു കുസ്യതിക്കുട്ടൻ.. അന്നുമുതൽ അവളുടെപിന്നാലെ..അല്ല അവൾക്കൊപ്പം നടക്കാൻ ഞാൻ തീരുമാനിച്ചു എനിക്ക് അവളോട് ഉള്ള ഇഷ്ടം കൂടി .കൺമുന്നിൽ കാണുന്നതെല്ലാം അഴകുള്ളതായി തോന്നിയ ദിനങ്ങൾ. പക്ഷേ അവളുടെ വളർച്ചെക്കൊപ്പം ആരുടെയോ കാൽപെരുമാറ്റം ഞാൻ അറിഞ്ഞിരുന്നു ആരാണവർ എന്താണ് അവർക്കുവേണ്ടത് ? അറിയില്ല ! അന്നും ഒരു ഞായറാഴ്ച്ചയായിരുന്നു. അവളുടെ വീട് നിറയെ ആളുകൾ കൂടി നിൽക്കുന്നവീടീന്റെ പടിക്കൽ വാവിട്ടു കരയുന്നു അവൾ.! എനിക്കു ഒന്നു മനസ്സിലാകുനില്ല ?ഞാൻ തൊട്ടടുത്ത വീട്ടിൽ കാരൃം തിരക്കി. വിതുംപി കരഞ്ഞു അവർ പറഞ്ഞു ആ വീട്ടിലെ കുട്ടിയുടെ അച്ഛനും അതിന്റെ അനിയനും എതോ ആക്സിഡന്റിൽ മരിച്ചു എന്നു. ഒരു നിമിഷം ഞാൻ ഷോക്കിൽ തരിച്ചു നിന്നുപോയി. ഈശൃരാ ആ കുട്ടി എങ്ങനെ ഇതു സഹിക്കും. അവളുടെ അടുത്തുചെന്ന് ഒന്ന് സമധാനിപ്പിക്കാൻ കഴിയുന്നില്ലല്ലോ. ഒന്നുചേർത്തുപിടിച്ചു ...ഞാൻ വേദനയോടെ ആ പടികൾ ഇറങ്ങി. തിരിച്ചു വീട്ടിലേക്ക് നടന്നു എന്റെ കണ്ണുകളിൽ ആ കുസൃതിക്കുട്ടന്റെ മുഖം തെളിഞ്ഞുവന്നു അന്നുപെയ്ത മഴയും തെളിഞ്ഞ നിലാവും ഒന്നും ഞാൻ കണ്ടതേയില്ല. പിന്നെയുള്ള ഞായറാഴ്ചകളിൽ അവൾ പള്ളിയിൽ പോകുംപോൾ അവളുടെ വലതു കൈയ്യുടെ. ചൂണ്ടുവിരൽ നിവർത്തിപിടിച്ചിരുന്നു അവളുടെ കുഞ്ഞനിയനു തൂങ്ങിപിടിച്ചു നടക്കാൻ പാകത്തിന്. ആ കാഴ്ച എനിക്കു താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.....പിന്നെ ആ നാട്ടിൽ നിൽക്കാൻ എനിക്കു കഴിയുമായിരുനില്ല. എന്റെ പ്രീയപ്പെട്ട ഞായറാഴ്ചകളെയും പേരുപോലും അറിയാത്ത ആ കൂട്ടുകാരിയെയും. വിട്ട് പ്രവാസത്തിന്റെ നാലുചുവരുകൾക്ക്കുള്ളിലേക്ക് കൂടുമാറി. വേദന നിറഞ്ഞ ഓർമ്മകൾ ഉള്ളതുകൊണ്ടാവാം നീണ്ട 5 വർഷം പോയതറിഞ്ഞില്ല ഇനി മടങ്ങണം . അങ്ങനെ പ്രവാസത്തിന്റെ ഭാരവുംപേറി തിരികെ നാട്ടിലേക്ക് തിരിച്ചു .അന്നും ഒരു ഞായറാഴ്ചയായിരുന്നു യാത്രക്ഷീണം ഉണ്ടായിരുന്നു എങ്കിലും ആദൃം പോയത് എന്റെ മുറിയിലെ ആ പഴയ ജനാലയുടെ അടുത്തേക്കായിരുന്നു . അവളുടെ വരവുംകാത്ത്. എന്റെ കാത്തിരിപ്പിനു വിരാമംഇട്ട്. ആ ഇടവഴിലെ ചെമ്മൺപാതയിലൂടെ അവൾ നടന്നടുത്തു അവളുടെ ഇടതു തോളിൽ ഒരു കുഞ്ഞ് മയങ്ങുന്നുണ്ടായിരുന്നു ഞാൻ വീണ്ടും ചിന്തകളിലേക്ക് പോയി അവൾ വിവാഹം കഴിച്ചിട്ടില്ല പിന്നെ എങ്ങനെ അവൾക്കു കുഞ്ഞ്...?....?... ആരാണ് അവൾക്കു ആ കുഞ്ഞിനെ സമ്മാനിച്ച് കടന്നുകളഞ്ഞത്. അറിയില്ല ! ഒരു പക്ഷേ ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നെങ്കിൽ അവൾക്ക് ഈ ഗതി വരില്ലായിന്നു. പള്ളിയിൽ നിന്നും തിരികെ നടന്നകലുന്ന അവളെ നിറകണ്ണുകളോടെ ഞാൻ നോക്കിനിന്നു അപ്പോഴും ഇടതുതോളിലെ കുഞ്ഞിനെ മുറുകെ പിടിച്ചുകൊണ്ട് വലതുകൈയ്യടെ ചൂണ്ടുവിരൽ. താഴെക്ക് നിവർത്തിപിടിച്ചിട്ടു ണ്ടായിരുന്നു. അവൾ .......അവളുടെ കുഞ്ഞനിയനു തൂങ്ങിനടക്കാൻ പാകത്തന്...! 

Anish
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo