Slider

നില തെറ്റിയ ജീവിതങ്ങൾ (കഥ)

0

ഇരുട്ടിന്റെ നിശബ്ദതയെ കീറീമുറിച്ചു കൊണ്ടാണ് ജീവൻ കിടക്കയിൽ നിന്നും ഞെട്ടിയുണർന്നത്. ആ വെപ്രാളത്തിൽ അവൻ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. ആകെ വിയർക്കുന്നു ചുറ്റും ചോര തളം കെട്ടി നിൽക്കുന്ന പോലെ.
ജീവാാ (ദീപയുടെ ആ വിളികേട്ടാണ് അവൻ സ്വബോധത്തിലേക്ക് വന്നത്. )
ജീവാ എന്താ നീ നിലവിളിച്ചത്. ?
ദീപാ ഞാൻ .....ദീപ ഞാ...
ജീവാ എന്താ നിനക്കു പറ്റിയെ എന്തിനാ നീ നില വിളിച്ചത്. ?
ദീപാ ഞാൻ. ഞാൻ ...ഞാൻ ഇന്നലെ.
നീ ഇന്നലെ ? പറ
ഞാൻ കൊന്നു ദീപാ എന്റെ ഈ കൈകൾകൊണ്ടു കൊന്നു ദീപാ ഒരു കുടുംബത്തെ മുഴുവൻ.
ജീവാ നീ ഭ്രാന്ത് പറയുവാണോ ഹും കൊന്നുപോലും. നീ പാതിരാത്രിക്ക് കള്ളുംകുടിച്ച് ഓരോന്ന് പറയല്ലേ നീ കിടന്നുറങ്ങാൻ നോക്ക്. ഹും കൊന്നുപോലും. ( അതും പറഞ്ഞ് പിറുപിറുത്ത് കൊണ്ട് അവൾ മുറിയിലേക്ക് പോയി )
(പക്ഷേ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല) ഈശ്വരാ ജീവൻ ഇന്നു എന്തൊക്കയാ എന്നോടു പറഞ്ഞത് അവൻ. അവൻ കൊന്നുവെന്നോ ഇല്ല ഞാൻ ഇതു വിശ്വസിക്കില്ല അവന് അവനത് ചെയ്യാൻ കഴിയില്ലാ. എന്റെ വിരലുകളിൽ പിടിച്ചാ അവൻ വളർന്നത്. അവനു ഞാൻ കൂടെപിറപ്പു മാത്രമായിരുന്നില്ല.
കലാലയത്തിന്റെ ഇടനാഴികളിൽ എന്റെ കയ്യും കൂട്ടിപിടിപ്പിച്ച് പഠിക്കാൻ വിടുന്പോൾ അച്ഛന് എന്നേക്കാൾ പ്രതീക്ഷ അവനിലായിരുന്നു. അച്ഛന്റെ ജീവിതം തന്നെ അവനെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.
നാളെ സൂര്യനുദിക്കുമ്പോൾ അവൻ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ ആ പാവം അച്ഛന് സഹിക്കില്ല.
ദീപയ്ക് ശരീരം തളരുന്ന പോലെ തോന്നി. അവൾ തിരിഞ്ഞുംമറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.
രാവിലെ പത്രക്കാരൻ വന്നപ്പോൾ അവളാണ് ആദ്യം മുറ്റത്തേക്ക് ഓടിയത്.
അവൾ പത്രവും വാങ്ങി അകത്തേക്ക് പോകുന്പോൾ ഉമ്മറത്തെ ചാരു കസേരയിൽ ഇരിക്കുന്ന അച്ഛനെ അവൾ ശ്രദ്ധിച്ചതേയില്ല.
നേരെ മുറിയിലേയ്ക് ചെന്ന് ഒരു വിറയലോടെ ആ പത്രം നിവർത്തി നോക്കി
ഒരു ഞെട്ടലോടെ അവൾ ആ വാർത്ത അറിഞ്ഞു.
ഈശ്വരാ. ജീവൻ അവൻ പറഞ്ഞതൊക്കെ സത്യമായിരിക്കുന്നു. തന്റെ സഹോദരൻ ഒരു കുടുംബത്തിന്റെ അടിവേരു തകർത്തിരിക്കുന്നു.
എപ്പോഴാണ് അവനൊരു മൃഗമായി മാറിയത്.
കലാലയ രാഷ്ട്രീയത്തിൽ കൊടിപിടിച്ചും മുദ്രാവാക്യം വിളിച്ചും നടന്നു തുടങ്ങിപ്പോൾ അതു വെറുമൊരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ മാത്രമാകുമെന്നു കരുതിയ എനിക്കു തെറ്റി.
ചുടുചോര കണ്ട് അറപ്പു മാറിയ രാഷ്ട്രിയ നേതാക്കളിൽ നിന്നും മൂർച്ചയേറിയ ആയുധം വാങ്ങുന്നത് അവന് ഹരമായിരുന്നോ.
ഇല്ല ഇതിന് അവൻ ശിക്ഷ അനുഭവിക്കണം
( എന്തോ തീരുമാനിച്ച് ഉറച്ചപോലെ അവൾ ജീവന്റെ മുറിയുടെ വാതിൽ തള്ളി തുറന്നു )
പക്ഷേ അവനെ അവിടെയെങ്ങും കണ്ടില്ല. അവൻ എവിടെയ്ക്കോ ഓടി പോയിരിക്കുന്നു.
ഇനിയെന്തു ചെയ്യണമെന്നറിയാതെ അവൾ പകച്ചു നിന്നു.
ഇല്ല എനിക്കു പോകണം അവനില്ലാതാക്കിയ ആ കുടുംബം ഈശ്വരാ. ..
പത്രത്തിൽ വായിച്ചറിഞ്ഞ അറിവുകൾവച്ച് അവൾ ആ മരണ വീട്ടീൽ എത്തി.
നിറഞ്ഞ കണ്ണുകളുമായി അവൾ കണ്ടു നിരത്തിയിട്ടിരിക്കുന്ന നാലു ശരീരങ്ങൾ.
ഹോ. ദീപ മുഖം പൊത്തി തിരിഞ്ഞു നിന്നു. അപ്പോഴാണ് ഹൃദയം തകർക്കുന്ന ആ കാഴ്ച അവൾ കണ്ടത് ആ ശവശരിരങ്ങൾക്കിടയിൽ പിച്ചവെച്ചു നടക്കാൻ പ്രായമായ ഒരു നാലു വയസുകാരൻ അവന്റെ പരിഭ്രമം നിറഞ്ഞ രീതികളിൽ നിന്ന് ദീപയ്ക് ഒന്നു മനസ്സിലായ്
അച്ഛനും അമ്മയ്കും രണ്ട് സഹോദരങ്ങളുടെയും. ജീവിതത്തിനൊപ്പം. ആ കുരുന്നിന്റെ കാഴ്ചയും എന്റെ സഹോദരനും രാഷ്ട്രീയ മത ഭ്രാന്തന്മാരും ചേർന്ന് അപഹരിച്ചിരിക്കുന്നു.
തന്റെ കണ്ണുകൾക്കു കാഴ്ചയില്ലന്നോ കാഴ്ച എന്താണെന്നോ അവനറില്ല. തന്റെ അച്ഛനും അമ്മയും സഹോദരങ്ങളും ഇനി വരില്ലെന്നും ആ കുരുന്നിനു അറിയില്ല.
ആ ജഡങ്ങൾക്കിടയിലൂടെ ഒരു വെപ്രാളത്തിൽ അവൻ അലറി കരഞ്ഞുകൊണ്ടേയിരുന്നു.
കൂടി നില്ക്കുന്നവർ അലറിക്കരയുമ്പോൾ ആ കുരുന്നു ശബ്ദം കേൾക്കുന്ന ദിക്കിലേക്ക് ചെവി കൂർപ്പിച്ചു ഇരിക്കുന്ന കാഴ്ച. ദീപയുടെ സമനില തെറ്റിച്ചു.
അവൾക്കു ശരിരം വലിഞ്ഞു മുറുകുന്നപോലെ തോന്നി അവളുടെ കണ്ണുകൾ നിറഞ്ഞൊഴികി.
ഈശ്വരാ എന്റെ സഹോദരൻ ചെയ്ത കൊടും ക്രൂരതയ്ക്ക് എന്തു പ്രായ്ശിചിത്തമാണ് ചെയ്യേണ്ടത് ?
അവൻ പിറന്ന അതേ ഉദരത്തിൽ തന്നെയാണോ താനും പിറന്നതെന്ന് ഓർത്തപ്പോൾ അവൾക്ക് അവളോടു തന്നെ വെറുപ്പുതോന്നി.
അവൾ വീണ്ടും ആ കുരുന്നിനേ നിറഞ്ഞകണ്ണുകാളാൽ നോക്കി.
എന്നിട്ടു ആ ജഡങ്ങൾക്കിടയിലേക്ക് ഓടിയടുത്തു വെപ്രാളത്താൽ അലറിക്കരയുന്ന ആ പൈതലിനെ അവൾ വാരി പുണർന്നു മാറോട് ചേർത്തു വച്ചു.
അവന്റെ അമ്മയുടെ മാറിലെ ചൂട് ദീപയുടെ മാറിലും ഉണ്ടായിരുന്നിരിക്കണം അവന്റെ കരച്ചിൽ ശാന്തമായി. എന്നിട്ടു അവളുടെ മാറിൽ ഒട്ടിപിടിച്ച് അവൻ തളർന്നു കിടന്നു. (ഇനി അമ്മയെ എങ്ങും വിടില്ല എന്ന ഭാവത്തിൽ).
കന്യകയായി ഇരിക്കുംമ്പോൾ തന്നെ അവളുടെ അമ്മ മനസ്സ് ഉണരുകയായിരുന്നു.
ഹിന്ദുവും ക്രിസ്തിയാനിയും ഇസ്ലാമും ആയി ജനിച്ചെന്ന ഒറ്റ കാരണത്തിൽ കൊന്നും കൊലവിളിച്ചും നടക്കുന്ന രാഷ്ട്രീയ കോമരങ്ങൾക്ക്. ജീവിച്ചിരിക്കുന്ന കുരുന്നു രക്തസാക്ഷികൂടി. 

Writing Aneesh Kottayam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo