Slider

അതിഥി

0


ആറു മണിക്കെങ്കിലും ഓഫീസില്‍ നിന്നും ഇറങ്ങണം എന്ന് കരുതിയതാണ് . അപ്പോഴാണ് കാലമാടന്‍ മാനേജര്‍ വിളിച്ചു ഒരു പുതുയ ഇഷ്യൂ വന്നിട്ടുണ്ട് അത് സോള്‍വ്‌ ചെയ്യണം എന്ന് പറഞ്ഞത്. വാലിനു തീ പിടിച്ചത് പോലെ നടക്കുന്ന അയാളോട്
" ഞാന്‍ ഇന്ന് കുറച്ചു നേരത്തേ ഇറങ്ങികൊട്ടെ ? " എന്ന് ചോദിയ്ക്കാന്‍ മാത്രം ഉള്ള ദൈര്യം എനിക്ക് അപ്പോള്‍ കൈ വന്നില്ല .ഒടുവില്‍ ഇഷ്യൂ സോള്‍വ്‌ ചെയ്തു ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ സമയം രാത്രി 10 മണി.
നാട്ടില്‍ പോകാന്‍ വേണ്ടി ബുക്ക്‌ ചെയ്തിരുന്ന വോള്‍വോ ബസ്‌ ഇപ്പൊ എത്തേണ്ടിടത് എത്തി കാണും. സൂരജിനെ വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞു 11.30 നു ഒരു KSRTC ഉണ്ട് അതില്‍ സീറ്റ്‌
കിട്ടും എന്ന്.എന്നില്‍ വീണ്ടും പ്രതീക്ഷയുടെ മുള പൊട്ടി.
എന്‍റെ ചേട്ടന്‍റെ കല്യാണം ആണ് നാളെ . പ്രോജക്റ്റ് റിലീസ് ഇന്ന് ആയിരുന്നു . ലീവ് ചോദിച്ചപ്പോ ഒന്നുകില്‍ ജോലി അല്ലെങ്കില്‍ ലീവ് എന്ന മട്ടിലായിരുന്നു മാനേജര്‍ . അപ്പൊ തന്നെ അയാളുടെ തന്തക്ക് വിളിച്ചു ഇറങ്ങി വരാന്‍ തോന്നിയതാണ്. പക്ഷെ പല പല ലോണുകള്‍. അത് അടച്ചില്ലെങ്കില്‍ വരുന്ന ഭവിഷത്തുകള്‍ ഒക്കെ ഓര്‍ത്തപ്പോള്‍ ഒരു ഭീരുവിനെ പോലെ അനുസരിക്കേണ്ടി വന്നു . ഒരു ഉപകാരം അയാള്‍ ചെയ്തു തന്നു പ്രൊജക്റ്റ്‌ റിലീസ് ഡേറ്റ് കല്യാണത്തിനു ഒരു ദിവസം മുന്‍പേ ആക്കി തന്നു .
നാളെ രാവിലെ എത്തും എന്ന് ഞാന്‍ വീട്ടില്‍ എല്ലാരോടും ഉറപ്പിച്ചു പറഞ്ഞതാണ്‌. ടാക്സി വിളിച്ചു നേരേ ബസ്‌സ്റ്റാന്‍ഡില്‍ എത്തി . ഭാഗ്യം KSRTC യുടെ ചുവന്ന ആന
വണ്ടി എന്നെയും കാത്തു അവിടെ കിടക്കുന്നുണ്ടായിരുന്നു. പെട്ടന്നാണ് ഓര്‍ത്തത്‌ കയ്യില്‍ ഉള്ള കാശു മുഴുവന്‍ ആ ടാക്സികാരന് കൊടുത്തിരുന്നു . ഡ്രൈവര്‍ കയറാന്‍
റെഡി ആയി നില്‍ക്കുന്നു . ഞാന്‍ എന്ട്രന്‍സില്‍ ഉള്ള SBI ATM ലക്ഷ്യമാക്കി ഓടി . ATM ഇല്‍ നിന്ന് ഇറങ്ങി വന്ന ഒരാള്‍ വര്‍ക്ക്‌ ചെയുന്നില്ല എന്ന അര്‍ത്ഥത്തില്‍ എന്നെ
നോക്കി തല ആട്ടി . അടുത്ത ATM ഒരു കിലോമീറ്റര്‍ ദൂരെ ആണെന്നും അയാള്‍ പറഞ്ഞു . ഈ ബസിനു പോയില്ലെങ്കില്‍ . കണക്ക്ഷന്‍ ബസ്‌ ഒക്കെ പിടിച്ചു
വീടെത്തുമ്പോഴേക്കും കല്യാണം കഴിഞ്ഞു കാണും.
ഇരുട്ടായതിനാല്‍ കരച്ചില്‍ വന്നപ്പോള്‍ ഞാന്‍ അടക്കി പിടിച്ചില്ല . ആറാം തമ്പുരാന്‍ സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞ
ഒരു ഡയലോഗ് ആണ് അപ്പൊ ഓര്‍മ വന്നത് " നോട്ട് കെട്ടുകള്‍ക്കു കടലാസിന്റെ വില പോലും ഇല്ലാത്ത സമയം വരും . അപ്പോഴേ പഠിക്കു ". എന്റെ കയ്യില്‍ നോട്ട്
കെട്ടുകള്‍ ഒന്നും ഇല്ലെങ്കിലും പെട്ടന്നു ആ ഡയലോഗ് ഓര്‍മ വന്നത് കൊണ്ട് ഓര്‍ത്തു എന്നേ ഉള്ളു ..
ഞാന്‍ തിരികെ ബസിനു അടുത്തേക്ക് നടന്നു . സമയം കറക്റ്റ് 11.30 .എന്തൊരു കൃത്യനിഷ്ഠ .കണ്ടക്ടര്‍ കയറി . ഡബിള്‍ ബെല്‍ അടിച്ചു .. നിസ്സയഹനായി നില്‍ക്കുന്നവന് വരുന്ന ഒരു ദൈര്യം എനിക്ക് എവിടുന്നോ കിട്ടി . ഡോറില്‍ നിക്കുന്ന കണ്ടക്ടറോട് ഞാന്‍ പറഞ്ഞു " ചേട്ടാ ATM വര്‍ക്ക്‌ ചെയുന്നില്ല . ഞാന്‍ വഴിയില്‍ എവിടുന്നെങ്കിലും കാശ് എടുത്തു തന്നാല്‍ മതിയോ ? " എന്റെ മുഖത്തേക്ക് നോക്കി അയാള്‍ പറ്റില്ല എന്ന രീതിയില്‍ കൈ കാണിച്ചു . " നാളെ എന്‍റെ ചേട്ടന്‍റെ കല്യാണം ആണ് .. ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോ ലേറ്റ് ആയി പോയി .. "ഇത്രയും പറയുമ്പോഴേക്കും എന്റെ ശബ്ദം ഇടറിയിരുന്നു .
ഒരു ഭാവവത്യാസവും ഇല്ലാതെ അയാള്‍ പറഞ്ഞു " ചെക്കിംഗ് എങ്ങാനും വന്നാല്‍ എന്റെ ജോലി പോകുന്ന കേസ് ആണ് ..ആ... എന്തായാലും നീ കയറ് .. " സന്തോഷം കൊണ്ട് ഞാന്‍ തുള്ളിച്ചാടി
..ATM എത്തുന്നത്‌ വരെ ഞാന്‍ ഡ്രൈവറുടെ അടുത്ത് പോയി നിന്നു . ഒടുവില്‍ ഒരു ATM നു മുന്‍പില്‍ ഇറങ്ങി ഓടി പോയി കാശ് എടുത്തു ഡ്രൈവര്‍ക്ക് കൊടുത്തിട്ട് ഞാന്‍ പറഞ്ഞു " ഒരു തലശ്ശേരി .... " . ഓഫീസിലെ കൂട്ടുകാര്‍ക്കു കൊടുക്കാന്‍ മറന്ന ഏട്ടന്‍റെ കല്യാണകത്ത് ബാഗില്‍ നിന്ന് എടുത്തു കൊടുത്തിട്ട് ഞാന്‍ അയാളോട് പറഞ്ഞു " നാളെ ഏട്ടന്‍റെ കല്യാണം ആണ് .. എന്തായാലും വരണം.... ".
പിറ്റേ ദിവസം ഏട്ടന്‍റെ കല്യാണം കഴിഞ്ഞു ഫോട്ടോ എടുക്കാന്‍ ഓഡിറ്റൊരിയത്തിന്‍റെ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ വെറുതേ ആണെങ്കിലും ആള്‍കൂട്ടത്തിനിടയില്‍ ആ
അതിഥിയെ തിരഞ്ഞു ....
---
ശുഭം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo