എല്ലാ വേദനകളും കാലത്തിനുമായ്കാൻ കഴിയുമോയെന്ന് എനിയ്കറില്ല.
ആർദ്രമായതൊന്നിനേയും
അതിരുകവിഞ്ഞു സ്നേഹിക്കരുത് എന്ന് പറഞ്ഞു തന്നതും എന്റെ ചാച്ചനായിരുന്നു
ആർദ്രമായതൊന്നിനേയും
അതിരുകവിഞ്ഞു സ്നേഹിക്കരുത് എന്ന് പറഞ്ഞു തന്നതും എന്റെ ചാച്ചനായിരുന്നു
അതേ കാലം തന്നെയാണ് ചാച്ചനെ എന്നിൽ നിന്നും വേർപെടുത്തിയതും.
(തികഞ്ഞ ഏകാന്തതയിൽ വിദൂരതിൽ കണ്ണുനട്ടിരിക്കുന്പോൾ അവൾ മനസ്സിൽ ഒരായിരം തവണ ഉരുവിടുമായിരുന്നു. )
ഇല്ല ഇനി ഈ ജന്മം എന്നെ തേടി വരുവാനോ എനിയ്കു പ്രതീക്ഷയോടെ കാത്തിരിയ്കുവാനോ ആരുമില്ല.
(മനംമടുപ്പിയ്കുന്ന ഏകാന്തതയിൽ മനസ്സിന്റെ താളം തന്നെ നഷ്ടപ്പെട്ട ആനിയ്ക് പിന്നെയുള്ള ആശ്രയം .
അവളുടെ കൈവിരലുകളിൽ അടർന്നു വീഴുന്ന അക്ഷരക്കൂട്ടുകളായിരുന്നു. )

(രാത്രിയിൽ പെയ്ത മഴയുടെ ഇറ്റു വീഴുന്ന തുള്ളികളിൽ കുതിർന്ന പച്ച മണ്ണിൽ അലസമായി പൊഴിഞ്ഞുവീണ മാന്പുപ്പിന്റെ ഗന്ധവും പാറേൽ പള്ളിയിലെ ഞായറാഴ്ച കുർബാനയുടെ മണി നാദവും പിന്നിട്ട ജീവിതയാത്രയുടെ നനുത്ത ഓർമ്മകളിലേയ്ക് അവളെ കൂട്ടിക്കൊണ്ടുപോയി. )
ഓർമ്മവയ്കുന്നതിനു മുൻപു തന്നെ അമ്മയെ നഷ്ടപ്പെട്ട എനിയ്ക് എല്ലാം എന്റെ ചാച്ചനായിരുന്നു അമ്മയുടെ മരണശേഷം ചാച്ചൻ മറ്റൊരു വിവാഹത്തിനു തയ്യാറാവത്തിന്റെ പരിഭവം ചാച്ചന്റെ കുടുംബക്കാർക്ക് ഇന്നുമുണ്ട്
അതുകൊണ്ടാകും എന്നെ വളർത്താൻ ചാച്ചൻ കഷ്ടപ്പെടുന്നതു കണ്ടിട്ടും ഒരു വാക്കുകൊണ്ടുപോലും ഒരു സഹായവും ആരും ചെയ്യാഞ്ഞത്.
എങ്കിലും എന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരു കുറവും വരുത്താതെ ചാച്ചൻ എന്നേ പൊന്നുപോലെ വളർത്തി. ചാച്ചന്റെ കഷ്ടപ്പാടുകൾ കണ്ട് കണ്ണ് നിറച്ചും ആ മാറിലെ പിതൃസ്നേഹത്തിന്റെ ചൂടേറ്റും ഞാൻ വളർന്നു.
പ്രീഡിഗ്രി പരിക്ഷ കഴിഞ്ഞ് ഇനിയങ്ങോട്ട് എന്ത് എന്ന് പകച്ചു നിൽക്കുന്ന കാലത്താണ് ആതുരസേവനത്തിന്റെ പുത്തൻ വഴിത്താരയിലേയ്ക് ചാച്ചൻ എന്റെ ശ്രദ്ധ തിരിച്ചുവിട്ടത്. രോഗങ്ങളിൽ വലയുന്ന അനേകായിരം നിരാലംബർക്കിടയിലേയ്ക് തൂവെള്ള വസ്ത്രം ധരിച്ച് മാലാഖയെപ്പോലെ കടന്നുവരുന്ന ആയിരക്കണക്കിനു നഴ്സുമാരെ പറ്റി ഞാനും ഓർത്തത്. പിന്നെ ഒരുപാടൊന്നും ആലോചിക്കേണ്ടി വന്നില്ല.
ബാംഗ്ലൂർ റോയൽ കോളേജ് ഓഫ് നഴ്സിങ്ങ് സെന്ററിലേയ്ക് വെളുപ്പിനത്തെ തീവണ്ടി തന്നെ പിടിച്ചു.
ചാച്ചനുമൊത്ത് അഡ്മിഷൻ പ്രൊസിജേഴ്സ് കഴിഞ്ഞ് കോളേജ് കാന്ററീനിൽ ഇരുന്നു ചായകുടിയ്കുന്പോൾ ചാച്ചന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

എന്റെ മനസ്സും പിടയുന്നുണ്ടായിരുന്നു എങ്കിലും എല്ലാം ഉള്ളിലൊതിക്കി ചിരിയ്കുന്ന ഭാവത്തിൽ ചാച്ചനെ യാത്രയാക്കി !!
അന്ന് തീവണ്ടിയുടെ ജനാലയ്കിടയിലൂടെ എന്നേ നോക്കി നിസഹായകതയോടെ ഇരിയ്കുന്ന ചാച്ചന്റെ മുഖം ഇന്നും ഞാനോർക്കുന്നു.
അന്ന് തീവണ്ടിയുടെ ജനാലയ്കിടയിലൂടെ എന്നേ നോക്കി നിസഹായകതയോടെ ഇരിയ്കുന്ന ചാച്ചന്റെ മുഖം ഇന്നും ഞാനോർക്കുന്നു.
ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ മുന്നേറാനുള്ള ഊർജ്ജവും അറിവും പകർന്നു തന്നത് ചാച്ചനായിരുന്നു. വിദ്യാഭാസത്തിന്റെ പടവുകൾ ഓരോന്നായി വാശിയോടെ പഠിച്ചു കയറുന്പോൾ എന്നേക്കുറിച്ചുള്ള ചാച്ചെന്റെ സ്വപ്നങ്ങൾ ആകാശം മുട്ടെ ഉയരുകയായിരുന്നു . ആ പ്രതീക്ഷകളിൽ ഞാനും സധൈര്യം മുന്നേറുകയായിരുന്നു.
പക്ഷേ എവിടെയോ എനിയ്കു തെറ്റി നല്ല സൗഹൃദങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു.
മെട്രോ സിറ്റിയുടെ തിരക്കുകളും മോഹിപ്പിയ്ക്കുന്ന നാഗരികതയുടെ അതിവേഗവും ഇൻറെർ നെറ്റ് ചാറ്റിംങ്ങും എല്ലാം എന്റെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി.
(ജീവിതത്തിലെ ആ നശിച്ച ദിവസം ആനി ഓർത്തെടുക്കുന്നു )
മെട്രോ സിറ്റിയുടെ തിരക്കുകളും മോഹിപ്പിയ്ക്കുന്ന നാഗരികതയുടെ അതിവേഗവും ഇൻറെർ നെറ്റ് ചാറ്റിംങ്ങും എല്ലാം എന്റെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി.
(ജീവിതത്തിലെ ആ നശിച്ച ദിവസം ആനി ഓർത്തെടുക്കുന്നു )
(കഴിഞ്ഞുപോയ വർഷത്തിലെ ഒരു സാധാരണ ദിവസം ഹോസ്റ്റൽ മുറിയിൽ)
കുളികഴിഞ്ഞ് ഈറനണിഞ്ഞ നെറുകയിൽ ചാച്ചൻ തൊട്ടു തരാറുള്ള രാസ്നാദിപൊടി കൈയ്യിൽ തിരുമി നിൽക്കുമ്പോളായിരുന്നു ആദ്യമായി ആ പരിജിതമല്ലാത്ത നന്പറിൽ മൊബൈൽ ശബ്ദിച്ചത്.
ഞാൻ ഫോൺ അറ്റന്റെ ചെയ്തു.
കുളികഴിഞ്ഞ് ഈറനണിഞ്ഞ നെറുകയിൽ ചാച്ചൻ തൊട്ടു തരാറുള്ള രാസ്നാദിപൊടി കൈയ്യിൽ തിരുമി നിൽക്കുമ്പോളായിരുന്നു ആദ്യമായി ആ പരിജിതമല്ലാത്ത നന്പറിൽ മൊബൈൽ ശബ്ദിച്ചത്.
ഞാൻ ഫോൺ അറ്റന്റെ ചെയ്തു.
ഹലോ. ആനിയല്ലേ ?
യെസ് ഹൂ ആർ യൂ.
(മറുതലയ്കൽ ഒരു നിശബ്ദതയ്കു ശേഷം വീണ്ടും. )
ഞാൻ ജെയ്സൺ ഞാൻ ആനിയുടെ സീനിയർ ആണ് എനിയ്കു കുട്ടിയെ ഒരുപാട് ഇഷ്മാണ്.
ഞാൻ ജെയ്സൺ ഞാൻ ആനിയുടെ സീനിയർ ആണ് എനിയ്കു കുട്ടിയെ ഒരുപാട് ഇഷ്മാണ്.
പറഞ്ഞു തീരും മുൻപേ ഞാൻ ഫോൺ കട്ട് ചെയ്തു.
എനിയ്ക്കു വല്ലാത്ത പരിഭ്രമം തോന്നി അതിനിടയിൽ കൂട്ടുകാരികളുടെ സംശയവും
ആരാ ആനി വിളിച്ചത് ? എന്തിനാ നീ പരഭ്രമിയ്കുന്നത് ?
നടന്നതു മുഴുവൻ ഞാൻ കൂട്ടുകാരികളോട് പറഞ്ഞു.
എനിയ്ക്കു വല്ലാത്ത പരിഭ്രമം തോന്നി അതിനിടയിൽ കൂട്ടുകാരികളുടെ സംശയവും
ആരാ ആനി വിളിച്ചത് ? എന്തിനാ നീ പരഭ്രമിയ്കുന്നത് ?
നടന്നതു മുഴുവൻ ഞാൻ കൂട്ടുകാരികളോട് പറഞ്ഞു.
(ഇതു കേട്ട് ഉറക്കെ ചിരിച്ചുക്കൊണ്ട് മെറിൻ പറഞ്ഞു. )
ഹേയ് ആനി ഇത്ര ചെറിയ കാര്യത്തിന് ഇത്രയും ടെൻഷെൻ. ഇതൊക്കെ ഇവിടെ പതിവല്ലേ
മെറിൻ പറഞ്ഞു തീരും മുൻപേ ആ കോൾ വീണ്ടും എത്തി.
ഇത്തവണ കോൾ അറ്റന്റെ ചെയ്തത് മെറിനായിരുന്നു
ഹേയ് ആനി ഇത്ര ചെറിയ കാര്യത്തിന് ഇത്രയും ടെൻഷെൻ. ഇതൊക്കെ ഇവിടെ പതിവല്ലേ
മെറിൻ പറഞ്ഞു തീരും മുൻപേ ആ കോൾ വീണ്ടും എത്തി.
ഇത്തവണ കോൾ അറ്റന്റെ ചെയ്തത് മെറിനായിരുന്നു
എനിയ്കു പകരം അവൾ സംസാരിച്ചുതുടങ്ങി. എന്നേ സ്നേഹിക്കുന്നു എന്നു പറഞ്ഞ ആ ചെറുപ്പക്കാരനു സന്തോഷം നല്കുന്നതായിരുന്നു അവളുടെ വാക്കുകൾ.
അങ്ങനെ എന്റെ അനുവാദം പോലും ചോദിക്കാതെ എനിയ്കു അവനെ ഇഷ്‌ടമാണെന്ന് മെറിൻ അവനോട് പറഞ്ഞു.
അങ്ങനെ ഞാൻ അറിയാതെ എന്റെ ആദ്യ പ്രണയം പൂവിട്ടു
ആദ്യമൊക്കെ എനിയ്കും വെറുപ്പായിരുന്നെങ്കിലും പതിയെ പതിയെ ഞാനും അവനെ സ്നേഹിച്ചു തുടങ്ങി സ്വപ്നം കാണാൻ തുടങ്ങി.
അങ്ങനെ ഞാൻ അറിയാതെ എന്റെ ആദ്യ പ്രണയം പൂവിട്ടു
ആദ്യമൊക്കെ എനിയ്കും വെറുപ്പായിരുന്നെങ്കിലും പതിയെ പതിയെ ഞാനും അവനെ സ്നേഹിച്ചു തുടങ്ങി സ്വപ്നം കാണാൻ തുടങ്ങി.
എന്റെ ചാച്ചൻ ഒഴികെ മറ്റാരും ചുംബിക്കാത്ത എന്റെ കവിളുകളിൽ ഒരായിരം സ്നേഹ ചുംബനങ്ങൾ അവൻ നൽകി എന്റെ ഹൃദയത്തിൽ അവൻ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരുന്നു
എന്റെ ശരിരം ആസ്വദിക്കുന്നതിൽ അവനു ഞാൻ മൗനാനുവാദവും നൽകി
ആ വികാര നിർഭരമായ ഏതോ നിമിഷങ്ങളിൽ ...
അവൻ മൊബലിൽ പകർത്തിയ ചിത്രങ്ങൾ എനിയ്കു. വേശ്യയെന്ന ഓമനപ്പേരും നൽകി.
ജെയ്സണുമൊത്തുള്ള എന്റെ ദൃശ്യങ്ങൾ പകർത്തിയതുപോലും എന്റെ കൂട്ടുകാരികൾ ആയിരുന്നു. എല്ലാ ഒരു തിരക്കഥ പോലെ പ്ലാൻഡ് ...ആയിരുന്നുവെന്ന് വളരെ വൈകിയാണ് ഞാൻ അറിഞ്ഞത് പക്ഷേ അപ്പോഴേക്കും എന്റെ ചാച്ചൻ എനിയ്കു നഷ്ടപ്പെട്ടിരുന്നു

സ്വന്തം മകൾ വ്യഭിചരിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാരുടെ മൊബൈലിൽ കാണേണ്ടിവരുന്ന ഒരു പിതാവിന്റെ അവസ്ഥ. ആ നിമിഷം ചാച്ചൻ മരിച്ചതിനു തുല്യമായിരുന്നിരിക്കണം
പിന്നെ നാട്ടുകാരുടെ പരിഹാസവും അവഹേളനവും ചാച്ചന്റെ സമനിലതെറ്റിച്ചിരുന്നു. ചാച്ചന്റെ മരണവാർത്ത പോലും ഞാനറിയുന്നത് മാസങ്ങൾ കഴിഞ്ഞാണ്
പാറേൽ പള്ളിയുടെ സെമിത്തേരിയിൽ ചാച്ചന്റെ ശരിരം എന്റെ അമ്മയ്ക്കൊപ്പം അന്ത്യവിശ്രമം കൊള്ളുംന്പോൾ ഒരേ ഒരു തവണ ചാച്ചൻ ഒന്നുണർന്നിരുനെങ്കിൽ ആ കാലുകളിൽ പിടിച്ച് ഒന്നു മാപ്പ് പറയാൻ കഴിഞ്ഞിരുനെങ്കിൽ എന്ന് മോഹിച്ചുപോയി.
പള്ളിയിൽ നിന്നും തിരുച്ചു വീട്ടിലേയ്കു നടന്നു കയറുന്പോൾ നിശബ്ദമായ ഒരു പിൻവിളി ഞാൻ കേൾക്കുന്നുണ്ടായിരുന്നു മോളെ ആനിയെന്ന്.
എന്നിൽ നിന്നും ഈ ജീവിതത്തിൽ നിന്നു പടിയിറങ്ങിപ്പോയ എന്റെ ചാച്ചന്റെ ഓർമ്മകൾ എന്നെ വേദനിപ്പിച്ചുകൊണ്ടേയിരുന്നു
ചില രാത്രികളിൽ ഞാൻ കാണാറുണ്ടായിരുന്നുതേങ്ങിക്കരയുന്ന ഒരു വൃദ്ധന്റെ മുഖം
മകളെ കുറിച്ചുളള സ്വപ്നങ്ങളിൽ എരിഞ്ഞടങ്ങിയ എന്റെ ചാച്ചന്റെ മുഖം
മകളെ കുറിച്ചുളള സ്വപ്നങ്ങളിൽ എരിഞ്ഞടങ്ങിയ എന്റെ ചാച്ചന്റെ മുഖം
മനസ്സു നിറഞ്ഞു കവിയുന്പോൾ വിരലുകൾ ചലിച്ചു തുടങ്ങുന്നത്
എന്റെ വിരലുകളും ..!ചലനമുള്ളവ ആയിരിക്കണം കാരണം. ..
ഇനിയും ഒരു ആനി പിറക്കാതിരിക്കട്ടെ. !
എന്റെ വിരലുകളും ..!ചലനമുള്ളവ ആയിരിക്കണം കാരണം. ..
ഇനിയും ഒരു ആനി പിറക്കാതിരിക്കട്ടെ. !
{മകളെ അറിയുക സൗഹൃദത്തിൻ വാതായനങ്ങൾ തുറന്ന് അവൻ വരും നീ -
-യെൻ പ്രാണനെന്നുച്ചൊല്ലി വീണുപോകുംനിൻ ഇളം മനസ്സിൻ ദൗർബല്യം
-യെൻ പ്രാണനെന്നുച്ചൊല്ലി വീണുപോകുംനിൻ ഇളം മനസ്സിൻ ദൗർബല്യം
കാമത്തിൻ കണ്ണിലൊളിപ്പിച്ച പ്രേമ-
-മെന്നു ചൊല്ലി നിൻ ഇളം മേനി അവൻ
കരങ്ങളിൽ പിടയും കൊഴിയും നിൻ ഇലകൾ വിടരും മുൻപേ വേരോടെ പറിച്ചെറിയും നിൻ പൂമേനിയെ. }
Writing anish Thomas ....
-മെന്നു ചൊല്ലി നിൻ ഇളം മേനി അവൻ
കരങ്ങളിൽ പിടയും കൊഴിയും നിൻ ഇലകൾ വിടരും മുൻപേ വേരോടെ പറിച്ചെറിയും നിൻ പൂമേനിയെ. }
Writing anish Thomas ....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക