ഗൾഫിൽ നിന്ന് ഫോണിൽ സംസാരിക്കുന്നതിനിടയിൽ ഭാര്യയുടെ ചോദ്യം,
ഒരൊറ്റ ചോദ്യം മതി ജീവിതം മാറിമറിയാൻ എന്ന് പറഞ്ഞതു പോലെ , ആ ചോദ്യം കേട്ടതേ എന്റെ ഓർമ്മകൾ മാറിമറിഞ്ഞു,
ഇന്നലത്തെ ദിവസം ,
ഫെബ്രുവരി 14.
ഫെബ്രുവരി 14.
ങാ, പിടികിട്ടി, പ്രണയ ദിനം,
കൊച്ചു കളളി, ഇന്നലെ പ്രണയ ദിനമായിരുന്നെടി, കഴിഞ്ഞ വർഷം ഇതേ പ്രണയ ദിനത്തിൽ ഞാൻ നാട്ടിലുണ്ടായിരുന്നല്ലോ, അന്ന് നമ്മൾ മക്കളുമൊത്ത് കറങ്ങാൻ പോയില്ലേ, നിനക്ക് ആകാശ നീല നെെറ്റി വാങ്ങിത്തന്നില്ലേ, പിളേളർക്ക് KFC വാങ്ങി കൊടുത്തില്ലേ, ഈ KFC ടെ ഫുൾ നെയിം നിനക്കറിയ്യോ ??

എനിക്കെങ്ങും അറിയില്ല , ഒരൊഴുക്കൻ മട്ടിൽ ഭാര്യയുടെ മറുപടി, !
എന്നാൽ കേട്ടോ, K കണ്ടവന്റെ F ഭാര്യയേയും കൂട്ടി, C ചിക്കൻ കഴിക്കാൻ പോകുന്നതിനെയാണ് KFC എന്ന് ചിലർ പറയണെ ,!! ഹഹഹഹ, പറഞ്ഞതിനു ശേഷം ഞാൻ തന്നെ ചിരിച്ചു, അവളൊന്നും മിണ്ടിയില്ല, സംഗതി ഏറ്റില്ലെന്ന്
തോന്നുന്നു, വിഷയം മാറ്റാൻ വേണ്ടി ഞാൻ ചോദിച്ചു, വേറെ എന്തൊക്കൊയുണ്ടെടി വിശേഷങ്ങൾ ?
തോന്നുന്നു, വിഷയം മാറ്റാൻ വേണ്ടി ഞാൻ ചോദിച്ചു, വേറെ എന്തൊക്കൊയുണ്ടെടി വിശേഷങ്ങൾ ?
അല്ലാ, നിങ്ങളെന്താ പറഞ്ഞ് വന്നത് ??
അത്, ====കഴിഞ്ഞ വർഷം ,ഇന്നലെ പ്രണയ ദിനമായിരുന്നൂന്ന് !!
കുന്തം, ഒലക്കേടെ മൂട്, എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്ട്ടോ, എന്റെ മനുഷ്യാ പ്രണയ ദിനമല്ല,
'; പണയ ദിന'' മായിരുന്നു, =
'; പണയ ദിന'' മായിരുന്നു, =
പണയ ദിനമോ ??
ങാ , അതറിയില്ല,
രണ്ടര പവന്റെ
മാല പണയം വച്ചിട്ടേ വർഷം ഒന്നായി, ബാങ്കീന്ന് നോട്ടീസ് വന്നു, !! പലിശ അടക്കാൻ പറഞ്ഞ് ,
കഴിഞ്ഞ കൊല്ലം ലീവിന് വന്നപ്പോൾ , ''*ഇന്ന് പ്രണയ ദിനമാണെടി ,
നമുക്ക് കറങ്ങാൻ പോകാടീ നീ ആ മാലയിങ്ങ് ഊരിത്താടീ _''!
എന്നെല്ലാം പറഞ്ഞത് മറന്നോ ??'
ഞാനന്ന് പറഞ്ഞതാ കാശില്ലാത്ത നേരത്ത് കറങ്ങാനൊന്നും പോകണ്ടാ പോകണ്ടാന്ന്, കേട്ടില്ല, അതെങ്ങനെയാ ഭാര്യയുടെ വാക്ക് അനുസരിക്കുന്നത് കൊറച്ചിലല്ലേ !!

അവിടെ മഴയുണ്ടോടീ, ?? ഞാൻ വിഷയം മാറ്റാൻ ഒരു വിഫല ശ്രമം നടത്തി, !
പിന്നെ, ഭയങ്കര വെളളപ്പൊക്കാ, !! പരിഹാസത്തോടെയുളള മറുപടി കേട്ടപ്പോൾ എനിക്ക് ചിരി വന്നു,
എന്നാലൊരു വെളളപ്പൊക്ക സെൽഫി അയക്കെടി, !! എന്റെ ലെെക്ക് തരാം !!
ദേ മനുഷ്യാ, തമാശ കള, മാല ലേലത്തിന് വച്ചേക്കുവാ !! അല്ല, നിങ്ങളെന്തിനാ ഗൾഫിൽ പോകണെ, അഞ്ച് വർഷം മുമ്പ് ലീവിനു വന്നപ്പോൾ കൊണ്ടു വന്ന മാലയാ, അത് ഒരു മാസം തികച്ച് എനിക്കിടാൻ പറ്റീട്ടുണ്ടോ, ലീവിന് വരുമ്പോൾ പണയം വയ്ക്കും , ശേഷം ഗൾഫിന് പോകും , പിന്നെ ഗൾഫീന്ന് വരാറാകുമ്പോൾ എടുക്കും, , ഒരാഴ്ചയാകുമ്പോൾ വീണ്ടും പണയത്തിൽ
'*
*******
'*
*******
നിങ്ങളെന്താ ഒന്നും മിണ്ടാത്തേ,??
ഹേയ്, ഞാനാലോചിക്കുവായിരുന്നു,
എന്തോന്ന് ?
ഇപ്പോൾ തന്നെ മാറി മാറി നാല് ബാങ്കിൽ അത് പണയം വച്ചു, ഇത്തവണ അതേത് ബാങ്കിൽ പണയം വയ്ക്കും !! ചിന്തിക്കേണ്ട വിഷയമാണത്, !!!
അതുശരി, തമാശ പറഞ്ഞോ രണ്ടര പവൻ ബാങ്ക്കാര് കൊണ്ടേക്കോളും, !
എടീ, ഗൾഫീന്ന് കൊണ്ടു വരുന്ന സ്വർണ്ണം ,ഗൾഫുകാരനെ പോലെയാണ്, ഗൾഫുകാരൻ ഒന്നുകിൽ നാട്ടിൽ, അല്ലെങ്കിൽ ഗൾഫിൽ ,
സ്വർണ്ണവും
അങ്ങനെയാണ് , ഒന്നുകിൽ ''കഴുത്തിൽ,
അല്ലെങ്കിൽ ,
''ലോക്കറിൽ ''അതുകൊണ്ട് നീ സമാധാനപ്പെട്, വഴിയുണ്ടാക്കാം,
അങ്ങനെയാണ് , ഒന്നുകിൽ ''കഴുത്തിൽ,
അല്ലെങ്കിൽ ,
''ലോക്കറിൽ ''അതുകൊണ്ട് നീ സമാധാനപ്പെട്, വഴിയുണ്ടാക്കാം,
ഓഹോ, എന്റെ ഗൾഫുകാരാ ഇനി എനിക്കൊന്നും പറയാനില്ല,!
എടീ, നിനക്കറിയ്യോ, അറബി എണ്ണ വിറ്റിട്ടില്ലാ,
എണ്ണയുടെ വില ഇടിഞ്ഞെന്നും പറഞ്ഞ് അയാൾ ശമ്പളം തന്നിട്ടില്ല,
എണ്ണയുടെ വില ഇടിഞ്ഞെന്നും പറഞ്ഞ് അയാൾ ശമ്പളം തന്നിട്ടില്ല,
ദെെവമേ,
അവിടെ
അറബീടെ എണ്ണയ്ക്ക് വിലയിടിഞ്ഞാൽ
ഇവിടെ,
അമ്മയ്ക്കെങ്ങനെ കുഴമ്പ് വാങ്ങും ??
അവിടെ
അറബീടെ എണ്ണയ്ക്ക് വിലയിടിഞ്ഞാൽ
ഇവിടെ,
അമ്മയ്ക്കെങ്ങനെ കുഴമ്പ് വാങ്ങും ??
അതിന് വഴിയുണ്ടെടീ,,
ഇത്തവണ ആ മാല എടുത്തിട്ട് ഒന്നൂടെ പണയം വയ്ക്കാം, !!!
ഇത്തവണ ആ മാല എടുത്തിട്ട് ഒന്നൂടെ പണയം വയ്ക്കാം, !!!
മറുപടി പറയാതെ തന്നെ അവൾ ഫോൺ കട്ടാക്കി,
ചില പ്രവാസികളുടെ ജീവിതം ഇങ്ങനെയൊക്കെയാണ് !!!
=====================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക