നാട്ടിലെ സുന്ദരനും സുശീലനും സുമുഖനും സൽ സ്വഭാവിയുമാണ് നമ്മുടെ ഈ പോക്കർ....
ആരാ പറയുന്നത് ഓൻ തന്നെ.....
നാട്ടാർക്ക് ഇത് വരേ തോന്നീട്ടില്ല....
പോക്കർക്ക് അതിയായ ആഗ്രഹമാണ് കല്ല്യാണം കഴിക്കാൻ...
കാരണം ഒന്നുമുണ്ടായിട്ടല്ല..ഓൻ്റെ ചെങ്ങായ്മാരും ഓൻ്റെ താഴെ ഉള്ള അനിയൻമാരും വരേ കെട്ടീക്ക്ണ്.....
പ്രായം 28 ആയിക്ക്ണേങ്കിലും..വീട്ട്ക്കാർക്ക് ഇത് വരേ തോന്നീട്ടില്ല...
കാരണം ഓൻ്റെ കുട്ടിത്തരം വിട്ടിട്ടില്ല അത് തന്നെ...
അവൻ്റെ ചെങ്ങായ്മാര് അവനെ ശരിയാക്കാനായിട്ട് ആദൃരാത്രിയെ കുറിച് പറഞ്ഞ് ഓനെ പൂതി വെപിചു....
ഏതായാലും വേണ്ടിലാ...കല്ല്യാണം കഴിക്കാൻ മ്മളെ പോക്കർ തീരുമാനിചു...
വീട്ടിൽ കച്ചറയുണ്ടാക്കി....
ഏതായാലും അവസാനം വീട്ടുക്കാർ സമ്മയ്ച്ചു....
ഏതോ ഒരു പേര് കേൾക്കാത് തറവാട്ടിലെ ബീരാൻ്റെയും കദീജയുടേയും മകൾ...
ആയിശ....
ഏതായാലും കല്ല്യാണം ഉറപിച്ചു...
വീട്ടിൽ എന്നും വൈകി വരാറുള്ള മ്മളെ പോക്കർ...കല്ല്യാണം അടുപിച് നേരത്തേ വരാൻ തുടങ്ങി....എന്തിനാണ്...
ഡക ഡക....
വീട്ട്ക്കാർക്കും സംശയംണ്ട്..ഈ നേരത്തെ വരവിൽ...അതില്ലാതിരിക്കോ...ഹഹഹ
ഏതായാലും കല്ല്യാണം കഴിഞ്ഞു ആദൃ രാത്രി.....
ചെങ്ങാഴ്മാരെ ഒക്കെ പറഞ്ഞയചു..കുടുംബക്കാരും പോയി....
8 മണിക്ക് തന്നെ ഓൻ റൂമിൽ കയറി ഇരുന്നു...
😊
😊
ഏതായാലും..കുറേ നേരം കഴിഞ്ഞിട്ടും ഓളെ കാണാത്തോണ്ട് റൂമിൻ്റെ പുറത്തിറങ്ങി നോക്കി...
അപ്പോ മ്മളെ ആയിശു ആക്ക്ണ് കുട്ടികളുമായി...സാറ്റ് കളിക്ക്ണ്...
ഓൻക്ക് അങ്ങ് ദേഷൃം...വന്ന്...
പക്ഷേ ചൂടായിലാ..കാരണം ആദൃ രാത്രി കുളമാകരുതല്ലോ...
കുട്ടികളെയോക്കെ...ഓലക്കോടി എടുത്ത് അടിച് പറഞ്ഞയചു...
😡
😡
😡
ഓൻ ആയിശൂനെ ബിളിച്ചു...
ആയിശു ഇജ് റൂമ്ക്ക് ബാ..ഞമ്മക്ക് അബിടുന്ന് കള്ളനും പോലീസും കളിക്കാന്ന് പറഞ്ഞു....
ആയിശൂന് തിരുപതിയായി ഓളേ ഫേവറേറ്റ് കളി ആണ് അതെന്ന് പറഞ്ഞു...
എല്ലാരോടും ചിരിച് കൊടുത്ത് ഓള് റൂമിൽ കയറി...
ഓനും കയറി...ഓൻ്റെ 5 ക്ലാസിൽ പഠിക്ക്ണ അനിയൻ ഒരു ആക്കിയ ചിരി ചിരിചു...
പടചോനെ ഈ പൈതൽ ഇത് എന്ത് കണ്ടിട്ടാ ഈ ചിരിക്ക്ണേ...ഓന് ഒരു സ്മൈൽ ഇട്ട് കൊടുത്തു...
ഏതായാലും റൂമിലെത്തി വാതിലടച്ചു....
പാൽ പാത്രമുണ്ടേനിം ഓളെ കയ്യിൽ....
അവൻ പറഞ്ഞു ഇജ് കുടിചോ...ബാക്കി മതി എനിക്ക്...
ഇത് കേൾക്കേണ്ട താമസം..ഓള് ഒറ്റ വലിപ്പിൽ അത് മൊത്തം കുടിച്ചു...
അവന് അവളെ കണ്ണിലേക്ക് അങ്ങ് നോക്കി..സൂക്ഷിച്....
അവളാകെ പേടിചു..സാരമില്ല ഇക്കാ..ഉമ്മാനോട് പറഞ്ഞ് ഞാൻ ഇപ്പ ഉണ്ടാക്കി തരാം...
ഓൻ പറഞ്ഞു..ഒന്നും വേണ്ട ഇജ് ഇബടെ ബന്നിരിക്ക്..
😊
😊
ഓള് ഇരുന്നു...
ഓൻ പതുക്കെ ഓളെ കയ്യിൽ പിടിച്ച് ചോദിചു..
ആയിചുവെ...ഇന്ന് മ്മളെ ആദൃ രാത്രിയാണ് അനക്ക് വല്ല സങ്കൽപ്പങ്ങളും ഉണ്ടോ....
ഓള് പറഞ്ഞു...സങ്കൽപ്പം എന്ന് വെച്ചാൽ ഉണ്ട്....
ഇത് കേട്ട് ഓൻ പറഞ്ഞു പറ പറ എന്താ സങ്കൽപ്പം..
ഞാൻ നോട്ട് പുസ്തകവും പേനയും കൊണ്ട് വരാ...ഞമ്മക്ക് കള്ളനും പോലീസും കളിക്കാം....ഇത് മ്മളെ ബലിയ ഒരു സങ്കൽപ്പാണ്...
ഇത് കേട്ടിട്ട് ഓൻക്ക് അങ്ങ് ദേഷൃം വന്നു...
പക്ഷേ പുറത്ത് ചിരിച് ഓൻ പറഞ്ഞു...ഇമ്മാതിരി സങ്കൽപ്പമൊന്നും രാത്രി പറ്റൂല പകൽ ആവട്ടെ എന്ന് പറഞ്ഞു....
ഓള് സമ്മയ്ചു...
ഓൻ പൂതി പെരുത്ത് നിൽക്കാണ്...
ഓൻ ഓളെ മുറുകെ അങ്ങ് കെട്ടിപിടിച്ചു...
ഓള് അങ്ങ് പേടിച്...
അള്ളോ....ഉമ്മാ........ഓടി വരീന്ന് പറഞ്ഞ് അങ്ങ് കരഞ്ഞു.....
ഓനാകെ പേടിച്...ഓളെ വായ പൊത്തി പിടിചു...
പൊത്തി പിടിച്ചതോട് കൂടി..ഓള് കടിച്ചു...
വിരലിൽ വിടാതെ കടിച്ചു...
ഓന് കരചിൽ വന്നു....വേദന കൊണ്ടവൻ പുളഞ്ഞു...
തലയിണ വായിൽ തിരുകി കയറ്റി....
പാവം ഓൾക്ക് മനസലിഞ്ഞു....
ഇക്ക എന്നോട് മുണ്ടാതെ പിടിച്ചതിനല്ലേ....എന്ന് പറഞ്ഞു....
ഭാഗൃത്തിന്..ഫാനീൻ്റെ സൗണ്ട് കൊണ്ടാണോ എന്തോ ആരും കേട്ടില്ല ഓളെ ശബ്ദം...ഫാഗൃം....
ഓൻ പറഞ്ഞു അപ്പോ പറഞ്ഞ് തൊടുന്നതിന് കുഴപ്പമില്ല ലേ...
ഓള് ഇല്ലാന്ന് പറഞ്ഞു....
ഓൻ കണ്ണിൽ നിന്ന് വെള്ളം വന്നിരുന്ന കണ്ണീര് തുടച്ചു...
ഓളോട് പറഞ്ഞു...ഐചൂ.....
അന്നേ മ്മള് ബിടൂലടീ.....
ഓള് ഓടി....കട്ടിലിന് ചുറ്റും...
ഓനും ഓടി....
കുറെ ഓടി ....
ഓടുന്നതിൻ്റെ ഇടക്കോക്കെ ഓള് പറയ്ണ്ട്...
വട്ടം വട്ടം നാരങ്ങ....
ചെത്തി ചെത്തി തിന്നപ്പോൾ....
ചെത്തി ചെത്തി തിന്നപ്പോൾ....
എന്താപോ ഇത് കഥ...സ്വന്തം ഭാരൃയെ തൊടാൻ പോലും പറ്റ്ണില്ലല്ലോ...
😢
😢
😢
ഒന്നും നോക്കീല...
ഓൻ കട്ടിലിലൂടെ അങ്ങ് ചാടി.....
പ്ർർർർർർ
കട്ടിലിൻ്റെ ഏതോ നെട്ട് ലൂസായ്ക്ക്ണ്....
ആ കള്ള ഹിമാറ് രമേശൻ്റെ പണിയാണ്..കട്ടിലിൻ്റെ ഒറ്റ ബോൾട്ട് മുറുക്കിയിട്ടില്ല...
ഓനെ പറഞ്ഞിട്ടും കാരൃല്ല ബെറുതെ ഉണ്ടാക്കി തന്നതാണ്...മ്മളേ കംബനിയും ആണ്...
ഏതായാലും സ്പെണ്ടർ ഒന്നും ഈ നട്ടപാതിരയ്ക്ക് കിട്ടൂല....കട്ടിലാകെ ആടാണ്...അത് ഒഴിവാക്കി..നിലത്ത് കടക്കാൻ തീരുമാനിച്ചു...
ഓന് ഐച്ചൂനെ നോക്കി ബിളിച്ചു...
ൻ്റെ ആയിചോ....അനക്ക് മ്മള് ഒരു ഉമ്മ തരട്ടെ ഡീ.....
😋
😋
തന്നോളു....
മനസിൽ ലഡ്ഡു ആയിരണ്ണം പൊട്ടി...
ഇബടെ ബാ....ഇവിടെ കിടക്ക്...
ആയിചു അബടെ കിടന്നു...നിലത്ത്...
പായിയും കിടക്കയുമോക്കെ ഒഴിവാക്കി...
അവൻ പതുക്കെ ഓളെ മുഖം ലക്ഷൃമാക്കി..ഉമ്മ വെക്കാൻ പോയി.....
😉
😉
😉
കുറച്ച് കഴിഞ്ഞപ്പോൾ ചെറിയ ഒരു ചൊറിച്ചിൽ....
കുറച്ചൂടെ കഴിഞ്ഞപ്പോൾ കൂടി...
രണ്ട് പേരും ചൊറിയലോട് ചൊറിയൽ...
ആയിചൂന്...പോക്കറും....
പോക്കറിന് ആയിചുവും ചൊറിഞ്ഞ് കൊടുക്കൽ തുടങ്ങി.....
എന്താ കാരണം എന്ന് ഓന് എത്ര ആലോയ്ചിട്ടും മനസിലാവണില്ല....
ആയിചു കരയാൻ തുടങ്ങി....
ഓൻ കുറെ സമാധാനിപിച്ചു...
ഓൾ നിക്ക്ണില്ല...ഉറക്കെ കരയാൻ തുടങ്ങി...
ഓനും തുടങ്ങി..കരയാൻ...
ഓൻ്റെ ബാപയും. ബാക്കി ഉള്ളവരും ഓടി വന്നു...
വാതിൽ തുറക്കാൻ പറഞ്ഞു...
ഓൻ തുറന്നു...
കടന്നല് കുത്തിയ മുഖം പോലെ ആയ്ക്ക്ണ് ഓൻ്റെ മുഖം..ചുവന്ന് കലങ്ങിയ കണ്ണുകൾ...
പാവം..ഓളാക കരയാണ്...ഉമ്മാനെ കെട്ടിപിടിച് കരഞ്ഞു...
ബാപ ഓൻ്റെ മുഖത്ത് നോക്കി ഒരു ഡയലോകാണ്.....
ഇതിലും ബേദം ഓളെ കൊല്ലാമായിരുന്നില്ലേടാ അനക്കെന്ന്....
ഓന് ആകെ പകച് പോയി...
ഓൻ്റെ പെങ്ങൻമാരും അളിയൻമ്മാരും എല്ലാരും ഓൻ്റെ മുഖത്ത് നോക്കി കഷ്ട്ടം ഉണ്ടെടാ...ന്ന് പറഞ്ഞു...
അവള് ഇനി എൻ്റെ അടുത്ത് കിടന്നോ എന്ന് പറഞ്ഞ് ഉമ്മ ഓളെ കൊണ്ടോയി.....
പാവം ഓൻ...റൂമിൽ കയറി വാതിലടച്ചു...
അപ്പോൾ ഉണ്ട് ഓൻ്റെ ചെങ്ങായ്മാർ ബിളിക്ക്ണ്....
പോക്കരെ എങ്ങനെ ഉണ്ടായിരുന്നു അൻ്റെ ആദൃ രാത്രി സൂപറായി ലേ...
കട്ടില് എങ്ങനെയുണ്ട്...സൗണ്ട് ഒന്നുമില്ല ല്ലോ ലേ...
ഹും..പിന്നെ ഫോണിലൂടെ നടന്നതോക്കെയും...നല്ല വാക്കുകളായിരുന്നു...
പ്യാവം പോക്കർ....
By
Mahaboob Mattummal

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക