പിൻവിളികൾ. ( കഥ ).
മോനെ ഉണ്ണി...
ശ്രീധരൻമാമയുടെ ആ വിളികേട്ടാണ് അയാൾ ഉച്ചമയക്കത്തിൽ നിന്നും ഉണർന്നത്.

എന്തേ ശ്രീധരൻമാമേ.
അല്ല ഉണ്ണിയേ നീ ഇത്രടേം വരെ വന്നിട്ട് ഇന്നു തന്നെ പോവായോ. ?
നിനക്കറിയാല്ലോ ഉണ്ണിയേയ് ഓപ്പോളും ദേവേട്ടനും മരിച്ചതിൽ പിന്നെ ഈ വീട് ഉറങ്ങിയതുപോലെയാ
പിന്നെ നിന്റെ കൂടെപിറപ്പുകൾ ഒന്നിങ്ങട് തിരിഞ്ഞു നോക്കാറുമില്ല്യാ പിന്നെ ആകെ
ഒരു ആശ്വാസം നിന്നോടൊപ്പമുള്ള കുറച്ചു നാളുകളാ.

അറിയാം ശ്രീധരൻ മാമേ..
എന്റെ ഓർമ്മകളുടെ ചിതയൊരുക്കപ്പെട്ട അവസാന രാത്രിയല്ലേ ഇത്
ഇനി പഴയതുപോലെ ഈ തറവാട് ഉണ്ടാവില്യാ അല്ലേ

ഞാൻ പിറന്നമണ്ണിലെ അവസാന നിമിഷങ്ങൾ
എന്നാ ഇനി ഇങ്ങനെയൊക്കെ
ഇല്ല ശ്രീധരൻമാമേ ഇന്നിനി യാത്രയില്ല.
എന്നാ ഇനി ഇങ്ങനെയൊക്കെ
ഇല്ല ശ്രീധരൻമാമേ ഇന്നിനി യാത്രയില്ല.
ഇന്നെനിക്ക് ഉറങ്ങാതെ ഈ നാലുകെട്ടിന്റെ ചുവരുകൾ ചേർന്ന് ഓടിനടക്കണം
പേരാലിൻ കൊന്പിലെ കിളികളോട് കഥകൾ പറയണം
ശ്രീധരൻമാമ ഊഞ്ഞാലുകെട്ടിതരാറുള്ള
ആ മുത്തശ്ശിപ്ലാവിന്റെ ചോട്ടിൽ അൽപ്പനേരം ഇരിക്കണം

പിന്നെ ... പിന്നെ അച്ഛന്റെ ഓർമ്മകളുറങ്ങുന്ന ഈ തുളസ്സിത്തറയിൽ അവസാനമായി ഒരു തിരിതെളിയിക്കണം
അമ്മയുടെ താരാട്ടുപോലെ എന്നെ പാടിയുറക്കുന്ന മഴയോടും മഞ്ഞിനോടുമെല്ലാം യാത്രപറയണം
എന്നിട്ട് എനിയ്കൊന്നു ഉറക്കെ കരയണം ശ്രീധരൻ മാ.. പറഞ്ഞു മുഴുവിക്കും മുൻപ് അയാൾ വിതുന്പി കരഞ്ഞിരുന്നു.

എന്താ ഉണ്ണിയെയ് ഇത് നീ കരയുകാ.
ഇല്ല ശ്രീധരൻമാമേ വെറുതേ ഓരോന്ന് ആലോചിച്ച് പോയ്
ശ്രീധരൻമാമയ്ക് ഓർമ്മയുണ്ടോ. ?
പണ്ട് ആ വരിക്ക പ്ലാവിന്റെ കൊന്പിൽ നിന്നും ഞാൻ താഴെ വീണത്
അന്ന് ആ വീഴ്ചയുടെ ആഘാതത്തിൽ ഞാനൊന്നു നിലവിളിച്ചു
ആ നിലവിളി കേട്ടാണ് അച്ഛൻ ഓടിവന്നത്
പാവം പേടിച്ചു കിതച്ചുകൊണ്ട് എന്നോട് ചോദിച്ചു

എന്താ
എന്താ എന്റെ ഉണ്ണിയ്കു പറ്റിയെ എന്ന്
എന്നിട്ട് എന്നെ വാരിയെടുത്ത് മൂർദ്ധാവിൽ അമർത്തി ചുംബിച്ചു പിന്നെ പരിഭവം കലർന്നൊരു ശകാരവും
എന്താ ഉണ്ണിയെയ് നോക്കി നടക്കണ്ടേ
എവിടെയേലും വീണ് വല്ലതും പറ്റിയാൽ
പിന്നെ അച്ഛനെ നോക്കാൻ ആരാ
ഉള്ളത്.
മക്കള് നാല് ഉണ്ടെങ്കിലും അവസാന നാളിൽ ഒരിറ്റ് വെള്ളം തരാൻ എനിയ്ക് എന്റെ ഉണ്ണിയെ കാണൂവെന്ന് അപ്പോഴും പറഞ്ഞൂ

എന്നിട്ട്. എന്നിട്ട് ഈ ഞാനും അച്ഛനെ ആത്മാവിനെ തനിച്ചാക്കി പോകുകയല്ലേ ശ്രീധരൻമാമേ..
വിങ്ങിപൊട്ടിക്കരയുന്ന ഉണ്ണിയുടെ
ആ വാക്കുകൾ കേട്ടു നിൽക്കാൻ ശ്രീധരൻമാമയ്കായില്ല.

എന്താ ഉണ്ണിയെയ് നീ കൊച്ചുക്കുട്ടികളെപ്പോലെ
നിന്റെ കണ്ണു നിറയുന്നതായിരുന്നു ദേവേട്ടന് ഏറ്റവും സങ്കടം എന്നിട്ടും നീ കരഞ്ഞാൽ അച്ഛന്റെ ആത്മാവ് അതു സഹിക്കില്ല.
നിനക്കറിയാല്ലോ മോനെ
ഈ മണ്ണിനുവേണ്ടി നിന്റെ സഹോദരങ്ങൾ അടിപിടി കൂടുന്നത്
ഇനി അവർക്കു മുന്നിൽ പിടിച്ചു നിൽക്കാൻ നിനക്കാവില്ല

പണവും സന്പാദ്യവുമൊന്നുമില്ലെങ്കിലും നിന്നെ ദേവേട്ടന് ജീവനായിരുന്നു
മരിയ്കുന്നതിന് തൊട്ടു മുൻപും. എന്റെ ഉണ്ണിയേ നോക്കിക്കോണം ശ്രീധരാ എന്നാ പറഞ്ഞത്.
നാളെ നേരം പുലരുന്പോൾ നിന്നെപ്പോലെതന്നെ ഞാനും അനാഥനാണ്
മോനേ

ഇത്രയും കാലം നീയുണ്ടായിരുന്നു എന്ന ധൈര്യമായിരുന്നു. ഇനി അതില്ല
നീ പടിയിറങ്ങുന്നതിനൊപ്പം
ഈ വയസ്സനും ഇറങ്ങുകയാണ്
പോകാനങ്ങനെ ഇടമൊന്നുമില്ല എന്നാലും പോണം ഇനിയുള്ള ജീവിതം കഴിയാവുന്ന പുണ്യസ്ഥലങ്ങളിൽ ഒരു നീണ്ട യാത്ര

രാമേശ്വരം പഴനി ഗുരുവായൂർ അങ്ങനെ ശാപമോക്ഷം തേടിയലയണം
എന്നിട്ട് ഭഗവാന്റെ ഏതെങ്കിലുമൊരു മണ്ണിൽ അലിഞ്ഞു ചേരണം ഇതു പറഞ്ഞു തീരുന്പോഴെക്കും ആ വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ആ കണ്ണുകൾ തുടച്ചുകൊണ്ട് ഉമ്മറപ്പടിയിലെ ചാരുകസേരയിൽ ഇരുന്ന നിസ്സഹായകനായ വയസ്സന്റെ കൈകളിൽ പിടിച്ച്. അയാൾ പറഞ്ഞു

ഞാൻ അൽപ്പനേരം ഇതിലെ ഒന്നു നടക്കട്ടെ ശ്രീധരൻമാമേ. വെറുതേ ഒറ്റയ്ക് അയാൾ പറഞ്ഞത് കേൾക്കാതെ ശ്രീധരൻമാമ ഉറക്കത്തിലേയ്ക് വഴുതിവീണിരുന്നു.
അയാൾ ശ്രീധരൻമാമയുടെ വിരലുകൾ വേർപെടുത്തിയ ശേഷം മുറ്റത്തേയ്ക് ഇറങ്ങി നടന്നു.
ആ രാത്രി വേഗം കടന്നുപോകുന്നതായി അയാൾക്കു തോന്നി
ഉറക്കച്ചടവിന്റെ ക്ഷീണം കണ്ണുകളിൽ തളം കെട്ടി നിൽക്കുന്നു
നേരം പുലരുന്നു നിലാവിന്റെ നറും വെളിച്ചം തൂകിയ രാത്രിയുടെ യാമങ്ങൾ വിടപറയുന്നു. തൊടിയിലെ മാവിൻ ചില്ലകൾക്കിടയിൽ അരിച്ചിറങ്ങുന്ന സൂര്യരശ്മികൾ തെളിയുന്നില്ല പേരാലിൻ കൊന്പിൽ ചിലയ്കുന്ന പക്ഷികളും വന്നില്ല
അന്തരീക്ഷം ശോക ബന്ധുരമാണ്

തിമിർത്തുപെയ്യുവാൻ കാത്തുനില്കുന്ന മഴയ്കു മുൻപായി വീശിയടിക്കുന്ന ഇളം കാറ്റിൽ കരിയിലകൾ പാറീപ്പറക്കുന്നു ചാറ്റൽ മഴയുടെ വരവിനൊപ്പം പഴുത്തടർന്നു വീഴുന്ന മാന്പഴം കൊത്തിപെറുക്കന്ന പൂവാലനണ്ണാനും തൊടിയിലെ പൂക്കളുടെ സുഗന്ധവുമെല്ലാം അയാളെ ഓർമ്മകളിലേയ്ക്കു നടത്തി.
തിമിർത്തലച്ചുപെയ്ന്ന ആ മഴയ്കൊപ്പം ഒന്നു നനയാൻ ആ മണ്ണിനെ പുൽകാൻ അയാളുടെ മനസ്സു വെന്പൽക്കൊണ്ടു
വീശിയടിക്കുന്ന കുളിർ കാറ്റിന് അച്ഛന്റെ വിയർപ്പിന്റെ ഗന്ധം
പെയ്തിറങ്ങുന്ന ഇടവപാതിയ്കൊപ്പം അമ്മയുടെ താരാട്ടും കേൾക്കാം

നടന്നു തീർത്ത ഒരു ജന്മത്തിന്റെ ഓർമ്മകൾ പേറുന്ന ആ മണ്ണിൽ ഒന്നു പൊട്ടിക്കരയാനാകാതെ അയാൾ നിന്നു
കാലം തന്നിൽ പതിച്ചു നല്കിയ അനാഥത്വത്തിന്റെ ഒടുങ്ങാത്ത ഭാരവുംപേറി അയാൾ മടങ്ങാൻ തുടങ്ങുകയാണ്.
ആ യാത്രയ്കു മുൻപ് അയാൾ കാണുന്നുണ്ടായിരുന്നു തന്നെ വാരിപ്പുണർന്ന് മൂർദ്ധാവിൽ ചുംബിക്കുന്ന അച്ഛനെ
തൊടിയിലെ പേരാലിൻ കൊന്പിലെ കിളികളെ പോലെ താരാട്ടു പാടുന്ന അമ്മയെ.
പിന്നെ ....പിന്നെ താൻ ഉള്ളിന്റെയുള്ളിൽ ഒരു മയിൽപീലിപോലെ സൂക്ഷിച്ചിരുന്ന ഒരു കൊച്ചു കൂട്ടുകാരിയുടെ ഓർമ്മകൾ
അവളുടെ പ്രണയ നൊമ്പരങ്ങൾ പിൻവിളികൾ എല്ലാം ഓർമ്മയിൽ നിന്നും മായുകയാണ്.
നുറുങ്ങിയ മനസ്സിന്റെ ആ തേങ്ങലുകളെ അതേ നാലുകെട്ടിൽ
ഉപേക്ഷിച്ച് അയാൾ അവസാനമായ് അച്ഛന്റെ ഓർമ്മകൾ പെയ്തിറങ്ങുന്ന
ആ തുളസ്സിത്തറയിൽ മുഖം ചായ്ച്ചിരുന്നു

നിദ്രയെ പുൽകാൻ മറന്ന
ദു:ഖ സായാഹ്നങ്ങളുടെ ആലസ്യവും പേറി
ദു:ഖ സായാഹ്നങ്ങളുടെ ആലസ്യവും പേറി
അപ്പോഴേയ്കും മഴതോർന്നിരുന്നു
പേരാലിൻ കൊന്പിൽ കുഞ്ഞിക്കിളികൾ വീണ്ടുമെത്തി
കാറ്റാത്താടിയുലഞ്ഞ കരിയിലക്കുട്ടങ്ങൾ മുറ്റത്താകെ ചിതറിക്കിടക്കുന്നു.
അയാളുടെ വികാര നിർഭരമായ വേദന നിറഞ്ഞ നിമിഷങ്ങളുടെ കാഴ്ചകൾ ശ്രീധരൻമാമയുടെ നെഞ്ചിലേയ്ക് ആഴ്ന്നിറങ്ങന്നു.
നേരം വൈകുന്നു ഇനി വൈകിയാൽ ഈ മുറ്റത്തുനിന്നും കൂടെപിറപ്പുകൾ അയാളെ ഇറക്കിവിടുന്നത് കാണേണ്ടിവരും അതിനു മുൻപു യാത്രയാകണം ശ്രീധരൻമാമ മനസ്സിൽ പറഞ്ഞുകൊണ്ട് തുളസ്സിത്തറയിലേയ്ക് നടന്നടുത്തു
ഉണ്ണി എഴുന്നേൽക്കു മോനെ
യാത്രയാകാൻ സമയമായി. ഉണ്ണി

പക്ഷേ ശ്രീധരൻമാമയുടെ ആ വിളി അയാൾ കേട്ടതേയില്ല.
ഇനി കേൾക്കുകയുമില്ല കാരണം
തന്റെ ഓർമ്മകളെ
ആ മണ്ണിൽ ഉപേക്ഷിച്ചു പോകാൻ അയാൾ ഒരുക്കമായിരുന്നില്ല.
തന്റെ അച്ഛനൊപ്പം അവൻ ഉറങ്ങുകയാണ് ഇനി ഒരിക്കലും മടങ്ങിവരാത്ത ഉറക്കം

അപ്പോഴും മഴമേഘങ്ങൾ തിമിർത്തുപെയ്യാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു അയാളെ യാത്രയാക്കാൻ.
ഓരോ യാത്രകളും ഓരോ പിൻവിളികളാണ് ഒരിക്കലും മടങ്ങിവരുവാൻ കഴിയില്ല എന്ന തിരിച്ചറിവുകൾ നൽകുന്ന നിലയ്കാത്ത ഓർമ്മകളുടെ പിൻവിളികൾ
ആ ഓർമ്മകളുടെ ചിറകിലേറി അയാളും മടങ്ങിപോയിക്കഴിഞ്ഞിരുന്നു പരാതികളില്ലാത്ത പരിഭവങ്ങളില്ലാത്ത നിഗൂഢമായ മൗനം പേറുന്ന മറ്റൊരു ലോകത്തേയ്ക്. ....

'Written ..aneesh thomas .'

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക