Slider

തിരിച്ചറിവ് (ചെറുകഥ)

0
ഈ നാലു ചുമരുകൾക്കുള്ളിൽ ബന്ധനസ്ഥനായപ്പോളാണ്.. ഞാൻ എന്നെ തന്നെ തിരിച്ചറിയാൻ തുടങ്ങിയത്..
ജനൽ പാളികളിലൂടെ നഗരത്തിന്റെ സ്പന്ദനങ്ങൾ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ കഴിഞ്ഞു പോയ എൻറ്റെ ജീവിതത്തിലെ ചില ദിവസങ്ങളെ ഓർത്തെടുക്കാൻ ശ്രമിച്ചു.
അതിൻറ്റെ ഇടയിൽ ഉപ്പ ഫ്ലാസ്കിൽ ചായ കൊണ്ടു വന്നു.. അതു ഒരു ഗ്ലാസിലേക്ക് ഒഴിച്ച് എനിക്കു നേരെ നീട്ടി. ഞാൻ അതു വാങ്ങി പതിയെ ഊതി കുടിക്കാൻ തുടങ്ങി..
ഉപ്പയുടെ തലയിൽ ഉള്ള കെട്ട് അപ്പോളാണ് ഞാൻ കാണുന്നത്..ചോദിക്കണമെന്നുണ്ടായിരുന്നു.. പക്ഷേ ; ഉപ്പയും ഞാനും സംസാരിച്ചിട്ട് കുറെ ദിവസങ്ങളായി. ഉപ്പയുടെ മുഖത്ത് നോക്കാനുള്ള അർഹതയില്ലയെന്നതു കൊണ്ടാവാംഞാൻ സംസാരിക്കാൻ മുതിരാഞ്ഞത്..അത്രക്കും വേദനപ്പിച്ചിട്ടുണ്ട് ഞാൻ രണ്ടു പേരയും..
ഒന്നും അറിഞ്ഞു കൊണ്ടായിരുന്നില്ല.. പുകയ്ക്കുന്നതും കുടിക്കുന്നതുമാണ് ജീവതത്തിലേ ഏറ്റവും വലിയ ആനന്ദമെന്നു ഞാൻ കരുതി..ആ ലോകത്തിനപ്പുറം ഒരു ലോകമുണ്ടെന്നും മനസ്സിലാക്കി കൊണ്ടിയിരിക്കുകയാണ് ഞാനിപ്പോൾ..
എന്നെ പരിചയപ്പെടുത്താൻ മറന്നു..
ഞാൻ അബു...വയസ്സ് 22
കഴിഞ്ഞ കുറെ ദിവസങ്ങളായി റീഹാബിലിറ്റേഷൻ സെൻറ്ററില്ലേ ഒരു അന്തേവാസിയാണ്...
അന്നൊരു ഓണ അവധിയ്ക്ക്; ഉമ്മച്ചി അമ്മായിയുടെ വീട്ടിലേക്ക് പോയപ്പോളായിരുന്നു ഞാൻ ലഹരിയുടെ ലോകത്തേക്ക് ആദ്യമായി കാലെടുത്തുവെക്കുന്നത്.
വീട്ടന്റെ തട്ടുംപ്പുറത്ത് നിന്നു ചങ്ങാതിമാരൊത്ത്...
ആദ്യ പുക.. ആദ്യമൊന്ന് ചുമ്മച്ചെങ്കിലും ചങ്ങാതിമാരുടെ പ്രോൽസാഹനം കൊണ്ട് ഞാൻ ആ സിഗരറ്റ് മുഴുവനും വലിച്ചു തീർത്തു...
പയ്യേ.. പയ്യേ..അതൊരു ശീലമായി.. വലിക്കാതെ കഴിയില്ലെന്നായി..
ചൂയിംഗങ്ങൾ കൊണ്ട് പോക്കറ്റും സെൽഫും നിറഞ്ഞു..
" ഇതിനാടാ ഇങ്ങനെ ചൂയിംഗം തിന്നുന്നേ" ചോദിച്ചാൽ വായനാറ്റം കൊണ്ടാ ഉമ്മച്ചിയേയെന്ന് പറഞ്ഞു തടിതപ്പും.
കക്കൂസിൽ നിന്ന് പുക വലിച്ചതിനു ശേഷം കുറ്റി ക്ലോസറ്റിൽ ഇട്ട് ഫ്ലഷ് അടിക്കും. എന്നാൽ കഴിയാവുന്ന രീതിയിൽ ഞാൻ പുകയിടൽ ശീലം വീട്ടിൽ നിന്നു മറച്ചുവെച്ചു.. ഒരുവിധം എല്ലാവരും അങ്ങനെയാണല്ലോ...
പെരുന്നാളിന്റെ അന്ന് വൈകുന്നേരം കൂട്ടുക്കാരുമൊത്ത് ട്രിപ്പിനു പോയപ്പോളാണ് ലഹരിയുടെ അടുത്ത സ്റ്റേജിലേക്ക് ഞാൻ കടന്നത്. കഞ്ചാവ്.. അന്ന് എനിക്ക് പ്രായം 17..
ലഹരിയുടെ ഒരു മാസ്മരിക ലോകം തന്നെ ഞാൻ എന്നിൽ
സൃഷ്ടിച്ചു.. ആ മാസ്മരിക ലോകം ജീവതത്തില്ലേ ഉത്തരവാദിത്യങ്ങളിൽ നിന്നും.. സ്നേഹബന്ധങ്ങളിൽ നിന്നുമുള്ള അകൽച്ചയായിരുന്നു..
ഉപ്പയും ഉമ്മയും ഒരു കുറവും വരുത്തിയില്ല.. പണത്തിനു പണം..നല്ല ഭക്ഷണം.. വസ്ത്രം.. ഒരു വേവലാതിയും അറിക്കാതെ വളർത്തി .
കാഞ്ചാവിന്റെ കടലിലേക്ക് നീന്തും തോറും.. എന്നിൽ പല മാറ്റങ്ങളും സംഭവിച്ചു.. വാശിയും. ദേഷ്യവും കൂടി ചുറ്റിലുമുള്ളവർ ആരാണെന്നോ. എന്താണെന്നോയുള്ള ബോധം എനിക്കില്ലാതെയായി.
ഒരിങ്കൽ ഉപ്പ അയച്ചു തന്ന കാശ് തീർന്നപ്പോൾ ഉമ്മച്ചിയോട് ചോദിച്ചു. " നിനക്ക് ഉപ്പച്ചി തന്നില്ലേ. ഇനി എന്തിനാ കാശെന്ന് " അന്ന് ഞാൻ ഉമ്മച്ചിയോട് കയർക്കുകയും ഉമ്മയേ അസഭ്യം പറയുകയും ഉപദ്രവിക്കുകയും കണ്ണിൽ കണ്ടതൊക്കെ അടിച്ചുപൊട്ടിക്കുകയും ചെയ്തു..
പരാക്രമണം കൂടിയപ്പോൾ ഉമ്മച്ചി
"നിന്നെയൊക്കെ പെറ്റതിനു തൂങ്ങി ചാവുകയാണ് വേണ്ടതെന്ന് " പറഞ്ഞ് ഒരു കയറു കൊണ്ട് മുറിലേക്ക് പോയി. വയ്യേ പിന്തിരിപ്പിക്കാൻ പെങ്ങളും..
ഞാൻ അതൊന്നും ശ്രദ്ധിച്ചതേയില്ല.. അലമാരയിൽ നിന്ന് പണവും വസ്ത്രങ്ങളുമെടുത്ത്. ഞാൻ വീടുവിട്ട് ഇറങ്ങി..
ബാഗ്ലൂർ എന്ന റോങ്കിംങ് സിറ്റിയിലേക്ക്.
കൈയ്യിൽ ആവിശ്യത്തിൽ കൂടുതൽ പണമുണ്ടായത് കൊണ്ട് സുഹ്യത്തുകൾക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല.. അവർ എന്നെ ലഹരിയുടെ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് വഴി കാട്ടി സന്തോഷിപ്പിച്ചു കൊണ്ടേയിരുന്നു.
സെഡേഷനു ഉപയോഗിക്കുന്ന മരുന്നു മുതൽ പാമ്പിൻറ്റെ വിഷം വരെ അതിൽപ്പെടും.. ദിവസങ്ങൾ കയ്യും തോറും എൻറ്റേൽ നോട്ടിൻറ്റെ കനം കുറഞ്ഞു കൊണ്ടേയിരുന്നു.സുഹൃത്തുകളുടെ എണ്ണവും..
പണത്തിനായി പല വഴികൾ തിരെഞ്ഞടുത്ത് തുടങ്ങി..
അതിൻറ്റെ ഇടക്ക് ബാഗ്ലൂരിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതിനിടയിൽ പോലീസ് പിടിക്കുന്നത്. ആ വാർത്ത മാധ്യമങ്ങളിൽ പരന്നു..
പോലീസ് സ്റ്റേഷനിൽ എന്നെ കാണാനോ ജാമ്യത്തിൽ ഇറക്കാനോ ആരും വന്നില്ല..
അവിടെവെച്ച് കഞ്ചാവ് വലിക്കാൻ പറ്റാതെ. ഞാനാകെ രോഷം കൊണ്ടു. അക്രമ മനോഭാവം എന്നിൽക്കൂടി..അപ്പോൾ പോലീസുക്കാർ എന്നെ പൊതിരെ തല്ലും.
സ്റ്റേഷൻറ്റെ ഒരു മൂലയിൽ വിവസ്ത്രനായി ഇരുത്തും
അപ്പോൾ എന്നെ കാണാൻ ഒരാൾ വന്നു.. അതു മറ്റാരുമല്ലായിരുന്നു. എൻറ്റെ ഉപ്പ.!
എൻറ്റെ അടുത്ത് വന്നു പോലീസുകാർ നല്കിയ മുറിപാടുകളിലൂടെ കൈ കൊണ്ട് തടവി.. കരയാൻ തുടങ്ങി.. ഞാൻ അപ്പോളും കലി തുള്ളി ഇരിപ്പായിരുന്നു.
ലഹരി നുണയാൻ പറ്റാത്തതിലുള്ള കലി..ഉപ്പാൻറ്റെ കൈ തട്ടി മാറ്റി.. ഞാൻ അടുത്ത് ഉണ്ടായിരുന്ന ഒരു ലാത്തിയെടുത്ത് ഉപ്പാന്റെ തലയ്ക്ക് അടിച്ചു.. ഉപ്പാന്റെ തലയിൽ നിന്ന് ചോര വാർന്നൊലിച്ചു..
ഇതു കണ്ട പോലീസുക്കാർ എന്നെ പൊതിരെ തല്ലി.. ഉപ്പാനെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി.. പോവുന്നതിടയിലും
എൻറ്റെ മോനെ ഇനിയും തല്ലലേ എന്നു പറഞ്ഞ് കരയുന്നുണ്ടായിരുന്നു പാവം...
കുറെ തല്ലിയപ്പോൾ എൻറ്റെ ബോധം പോയി.. പിന്നെ ബോധം വന്നപ്പോൾ ഞാൻ ഈ മുറിയിലെ കട്ടിലിൽ ആയിരുന്നു..
കൂട്ടിനു ഉപ്പയും..
നാളെ എനിക്ക് ഡിസ്ചാർജ്ജാണ്..
ഞാൻ ശരീരത്തിൽ കയറ്റികൂടിയ ലഹരിയെന്ന കീടാണുവിനെ പൂർണ്ണമായും ഡോക്ടർമാർ നശിപ്പിച്ചു..
പോവുന്നതിനു മുൻപ്.. ഉപ്പാനോട് സംസാരിക്കണം.. ചെയ്തു കൂടിയ തെറ്റുകൾക്ക് മാപ്പു ചോദിക്കണം.. രാത്രിയില്ലേ ഭക്ഷണം കഴിച്ച് ഞങ്ങൾ കിടപ്പായി.. ഉപ്പയോട് രാവിലെ സംസാരിക്കാമെന്നു കരുതി. ഞാൻ കണ്ണുകൾ അടച്ചു..
രാവിലെ കണ്ണുകൾ തുറന്നപ്പോൾ ഉപ്പ കട്ടിലിൽ കിടക്കുന്നതു കണ്ടു.. എന്താ ഉപ്പ ഇതു വരെ എഴുന്നേറ്റില്ലലോ എന്നു കരുതി
ഞാൻ ഉപ്പാനെ വിളിച്ചു ഉണർത്താൻ കട്ടിൻറ്റെ അരികിലേക്ക് പോയി..
ഉപ്പാ.. ഉപ്പാ. ഉപ്പാ..
മറുപുറം കേൾക്കാൻ ഉപ്പയ്ക്ക്.. ആകുമായിരുന്നില്ല..
ഉപ്പ എന്നെ വിട്ടു പോയിരിക്കുന്നു
സൈലൻറ്റ് അറ്റാക്ക്..
എന്നിൽ തിരിച്ചറിവ് ഉണ്ടാവാൻ ഏറെ വൈകി പോയി. അതു എനിക്കുണ്ടായ നഷ്ടങ്ങൾ വലുതായിരുന്നു..!
ഒരിക്കലും തിരിച്ചുകിട്ടാത്ത നഷ്ടങ്ങൾ....
Pathu.......♡
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo