ഓരോ അവധിയ്ക്കും അച്ഛൻറെ നിളാതീരത്തുള്ള വാടകവീട്ടിൽച്ചെന്ന് താമസിയ്ക്കാൻ തിടുക്ക മായിരുന്നു.അടുത്തവീട്ടുകാർ, അതിന്റെ അടുത്തവീട്ടുകാർ എന്നിങ്ങനെ പരിചയക്കാർ കൂടിക്കൂടി വന്നു എനിക്ക്.പിന്നെ അമ്പലത്തിൽ വെച്ച് പരിചയപ്പെടുന്ന കൂട്ടുകാർ.അവർ നമ്മെ സത്ക്കരിയ്ക്കുന്നത് ചായ തന്നല്ല നല്ല മധുരമുള്ള ഇളനീരാണ് കുടിയ്ക്കാൻ തരിക..അതിൽ ചിലപ്പോൾ കുറച്ചു അവിൽ കൂടെ ഇട്ടു തരും എന്തൊരു മധുരമുള്ള സത്ക്കാരമാണ്. .എങ്ങിനെയെങ്കിലും സ്കൂൾ അടച്ചു കിട്ടിയാൽ മതി എന്നാണ്.നിളയുടെ കരയിൽ ചെന്നിരുന്നു..കഥകൾ കേട്ടിരിയ്ക്കാൻ,നിളാതീരത്തുകൂടെ വെള്ളം തെറിപ്പിച്ചുകൊണ്ടു..ഓടിക്കളിയ്ക്കാൻ എന്തുകൊണ്ടോ മനസ്സു വല്ലാതെ കൊതിച്ചിരുന്നു. കൂട്ടുകാർ പറയാറുണ്ട് പെട്ടന്ന് നിളയിൽ വെള്ളം നിറഞ്ഞു ഒഴുകി വരാറുണ്ടത്രെ ചലപ്പോൾ ഓർക്കാപ്പുറത്തു .നമ്മൾ ഒഴുകിപ്പോകുമെന്ന്..എന്നാലെന്താണ്..നിളയിൽ മുങ്ങിയാലും വേണ്ടില്ല...എന്നാണ് മനസ്സിൽ..ആർക്കും വഴക്കു പറയാൻ .ഞാനുണ്ടാവില്ലല്ലോ.ഇവിടെയിപ്പോൾ ഇഷ്ടംപോലെ പാടാം.എവിടെച്ചെന്നാലും എനിക്ക് കുറെ പാട്ടുകാരെ കൂട്ടായ്ക്കിട്ടും.എല്ലാവരും എന്നേക്കാൾ നന്നായി പാടുന്നവരാണെന്നു എനിക്ക് തോന്നും..എന്റെ പ്രിയപ്പെട്ട പാട്ടു പുസ്തകക്കെട്ട് ,എപ്പോഴും എവിടെപ്പോയാലും എന്റെ കൈയ്യിക്കാണും.മറ്റൊന്നിലും താൽപ്പര്യമില്ലാത്ത ഒരു മാനസികാവസ്ഥ..രാവിലെ ഉണരുന്നതേ പക്ഷികളുടെ ഗാനമേള കേട്ടുകൊണ്ടാണ്.മുറ്റം നിറയേ പക്ഷികൾ ഓരോന്നിനെയും കണ്ണുചിമ്മാതെ നോക്കിയിരിയ്ക്കും. നിളയിൽ വെള്ളം നിറഞ്ഞൊഴുകുന്നൂ.ഇളകിയാടുന്ന ജനാലയഴികളിൽപ്പിടിച്ചു അങ്ങനെ നോക്കിയെത്ര നേരം വേണമെങ്കിലും നിൽക്കാം നിളാ തീരത്തെ,ഉഷസ്സും സന്ധ്യയും എനിക്ക് മറക്കാനാവില്ല..ഒരു ചിത്രമെഴുതിയാലോ എന്ന് തോന്നാറുണ്ട്..
നഗരത്തിൽ വളർന്ന എനിക്ക് നിളാ തീരം ഒരു സ്വർഗം പോലെയാണ് അനുഭവപ്പെടാറ്.ഒരു ചിത്രകാരിയായിജനിച്ചിരുന്നെങ്കിൽ ഈ മനോഹാരിയതയെല്ലാം ഒപ്പിയെടുക്കാമായിരുന്നു.തേൻ കുരുവികൾ ചെമ്പരുത്തിപ്പൂവിനകത്തേയ്ക്കു കൊക്ക് നീട്ടി അങ്ങനെ തേൻകുടിയ്ക്കുന്നൂ. കാക്കയെ കാണാനേയില്ല ഇവിടെ. ചെമ്പോത്തു കുത്തിച്ചുട് എന്ന് കരഞ്ഞും കൊണ്ട് മാവിന്കൊമ്പിൽ..അയ്യോ എന്റെ അച്ഛനെ കൊണ്ടുപോകരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു ആരോടെന്നില്ലാതെ.കേട്ടിട്ടുണ്ട് ചെമ്പോത്തു കരഞ്ഞാൽ നന്നല്ലാന്നു. വൈകുന്നേരങ്ങളിൽ നിളയുടെ തീരത്തിരിയ്ക്കാൻ അച്ഛനും ഒന്ന് രണ്ടു സ്നേഹിതന്മാരും കാണും.അവർ ഗഹനമായ എന്തോ സംസാരിച്ചുകൊണ്ടിരിയ്ക്കും.ഞങ്ങൾ കുറച്ചു മുതിർന്ന കുട്ടികൾ..നിളയുടെ തീരത്തു..പാട്ടും പാടി..ഓടിത്തൊട്ടുകളിച്ചും .പഴം കഥകൾ പറഞ്ഞും മഞ്ഞു കൊണ്ട്,ചെറുതായ് തണുത്തു വിറയ്ച്ചു മനസ്സില്ലാ മനസ്സോടെ വീട്ടിലേയ്ക്കു നടക്കും..ഉഷസ്സിനെ വരവേൽക്കാൻ കാത്തിരിയ്ക്കുന്ന ഹൃദയവുമായി.ഉറങ്ങാൻ നേരം അടുത്ത വീട്ടിലെ മുത്തശ്ശി യക്ഷിക്കഥകളുടെ കെട്ടഴിയ്‌ക്കും അവ കേൾക്കാൻ ഇഷ്ടമാണ് ,പക്ഷെ പേടികൊണ്ടു വിറങ്ങലിച്ചുപോകും,എന്നാലോ വീണ്ടും പിറ്റേ ദിവസം വേറൊരു കഥപറയൂ മുത്തശ്ശീ എന്നും പറഞ്ഞു അടുത്ത കഥപറയിക്കും.അതിനിടയ്ക്ക് നിളാനദിയുടെ കളകളാരവം...എന്നെയുറക്കാനുള്ള താരാട്ടുപോലെ..കേൾക്കാം..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക