നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു വിഷുകൈനീട്ടം



മാലപടക്കത്തിന്റെ ശബ്ദം കേട്ടാണ് ഞാനുണർന്നത് കണി കാണാൻ സമയമായി കാണും
അച്ഛാ
എന്താ മോളെ
നമ്മുടെ വീട്ടിൽ മാത്രം എന്താ പടകം പൊട്ടിക്കാത്തത്
അച്ഛന് സുഖമിലാത്തത് മോള് കാണുന്നില്ലേ മോളും കുഞ്ഞാറ്റ യും ചെറിയ കുട്ടികളല്ലേ നിങ്ങൾ കുറച്ച് വലുതാവട്ടെ എന്നിട് നമ്മുക്ക് കുറേ പടക്കം വാങ്ങി പൊടിക്കാം
അച്ഛാ
എന്താ
ഇന്ന് രാവിലെ ആയാൽ പുതിയ ഉടുപ്പ് ഇടണ്ടേ കുറേ പൈസയും കൈനീട്ടം കിട്ടില്ലേ
എന്റെ അംഗൻവാടിയിലെ എല്ലാ കുട്ടികൾക്കും പുതിയ ഉടുപ്പ് വാങ്ങി എനിക്ക് മാത്രം വാങ്ങിയില്ല
അച്ഛന്റെ കാല് മുറിച്ചത് മോള് കാണുന്നില്ലേ
എന്തിനാ കാല് മുറിച്ചത്
അതെല്ലാം പിന്നെ പറയാം
ഇന്ന് നല്ലൊരു ദിവസമായിട്ട് അമ്മ എന്താണ് ഉണ്ടാക്കുന്നത് നീ കണ്ടോ? നിനക്കിഷ്ട്ടപെട്ട പഴംപൊരി
എനിക്ക് അതൊന്നും വേണ്ട പുതിയ ഉടുപ്പ് മതി
ഇന്ന് നമ്മുടെ വീട്ടിൽ ആരെല്ലാം വരും എന്നറിയാമോ?
ഇല്ലാ
കൃഷ്ണൻ വലിയച്ചൻ, കുഞ്ഞമ്മ വരും ആൻറി അമ്മ പിന്നെ പാപ്പനും വരും ഇവരൊക്കെ മോൾക്ക് ഉടുപ്പ് കൊണ്ട് വരും കൈനീട്ടം തരും
ആ പൈസ ഒക്കെ മോൾ എന്താ ചെയ്യുക
അച്ഛൻ ആശുപത്രിയിൽ പുതിയ കാല് വാങ്ങാൻ പോകുലേ അന്നേരം തരും
പുതിയ ഉടുപ്പ് ഞാൻ നാളെ
അംഗൻവാടിയിൽ പോകുമ്പോൾ ഇടുമലോ
അച്ഛൻ കുറച്ച് സമയം കൂടി ഉറങ്ങട്ടെ നീ ശബ്ദമുണ്ടാക്കല്ലേ കുഞ്ഞാറ്റ എഴുന്നേറ്റാൽ പിന്നെ അമ്മ പഴംപൊരിയുണ്ടാക്കില്ല അമ്മാമയും സുഖമിലാ തെ കിടക്കുകയല്ലേ.
പിന്നീട് കാറിന്റെ ശബ്ദം കേട്ടാണു ഞാനുണർന്നത്
ശോഭേ ആരാ വന്നത്
ചെറിയേച്ചിയാ
മോളെ എഴുന്നേൽക്ക് ദാ ആന്റി അമ്മ വന്നു
അവൾ സന്തോഷത്തോടെ എഴുന്നേറ്റ് തുള്ളിച്ചാടി താഴേക്ക് ഏണി പടികളിറങ്ങി
അച്ഛാ ആന്റി അമ്മ വന്നു ആന്റി അമ്മ വന്നു
അൽപ്പസമയത്തിനകം അവൾ വിഷമത്തോടെ
എന്റെ രികിലേക്ക് വന്ന് സങ്കടം പറഞ്ഞു
ആന്റി അമ്മ ഉടുപ്പ് വാങ്ങിയില്ല പത്ത് രൂപയാകൈ നീടം തന്നത്
ഓ സാരമില്ലാ
കുഞ്ഞമ്മ വരാനില്ലേ പാപ്പനുണ്ട് വലിയച്ഛനുണ്ട് ഇവരൊക്കെയില്ലേ കുഞ്ഞാറ്റ എവിടെ
അവൾ താഴെ ഉണ്ട്
കാറ് പെട്ടെന്ന് പോവുകയും ചെയ്തും
ശോഭേ അവൾ പോയോ എന്താ എന്നെ കണാൻ വരാതിരുന്നത്
'ഏണി പടി മുഴുവനും കയറാതെ അവൾ പറഞ്ഞു
നല്ലൊരു ദിവസമായിട്ട് നിങ്ങൾ കിടക്കുന്നത് കാണാൻ കഴിയില്ലാന്ന്

കുട്ടികൾക്ക് ഒന്നും കൊണ്ടുവന്നില്ലേ അവൾ'!
ഇല്ലാ
അമ്മയ്ക്കോ
ഇല്ലാ
കുട്ടികളുടെ ഉടുപ്പിനൊക്കെ വലിയ വിലയാ പിന്നിട് വാങ്ങാന്ന് അവർക്ക് എവിടെയോ പോകാനുണ്ട് അതാ വേഗം പോയത്

വിഷു കോടി വിഷു നലാതെ വിഷു കഴിഞ്ഞിട്ടാ വാങ്ങല്
എന്റെ രണ്ട് മക്കളുടെ ഉടുപ്പിന് ഇത്രയും പൈസ യോ ശിവ .... ശിവ
ഭർത്താവ് ബിസ്സിനസുകാരൻ മക്കൾ രണ്ട് പേരും ഗൾഫിൽ നല്ല ജോലിക്കാർ സാരമിലാ എനിയുമുണ്ടല്ലോ അവരെ നേക്കാം
ഫോണടിക്കുന്നുണ്ടല്ലോ ആരാ നോക്കിയേ
നിങ്ങളുടെ അനിയനാ
ഇന്ന് വരുനില്ലാ ടൂർ പോകാനുണ്ടെന്ന്
എല്ലാവരും രണ്ട് മൂന്ന് കിലോമീറ്റർ ദൂരത്താ എന്നിട്ടും വിഷു ആയിട്ട് സ്വന്തം അമ്മയേ കാണാൻ സമയമില്ല
അച്ഛാ
എന്താ മോളേ
ആപ്പൻ എവിടെയോ പോയിന്ന് എനിക്ക് ഇപ്പം പുതിയ ഉടുപ്പ് വേണം
ഇന്ന് കടകളൊക്കെ ലീവാ അതാണ് ആന്റിയമ്മ കുപ്പായം വാങ്ങാതിരുന്നത് നമ്മുക്ക് നാളെ വാങ്ങാം
ദാ വലിയച്ചൻ വരുന്നുണ്ട് മോൾക്ക് ഉടുപ്പ് കൊണ്ട് വരും താഴേപ്പോയി നോക്ക്
ഈ വണ്ടിയുടെ ഒച്ച കേട്ടപ്പോൾ അവൾക്ക് സന്തോഷം ഉണ്ടായില്ല അവൾ വിഷമത്തോടെ താഴേക്ക് ഇറങ്ങിപ്പോയി
വിഷമത്തോടെ അവൾ വീണ്ടും തിരിച്ച് വന്നു കൈയിൽ രണ്ട് മിഠായിയും അമ്പത് രൂപയുടെ ഒര് പുതിയ നോട്ടും
ഇതാരാ തന്നത്
മിഠായി കുഞ്ഞമ്മ പുതിയ പൈസ വലിയച്ഛൻ
ഉടുപ്പ് അപ്പുറത്തേ രമേശ മാമന്റെ കല്യാണത്തിന് വാങ്ങി തരാന്ന് വല്യച്ഛൻ പറഞ്ഞു.
അവൾക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല.
അച്ഛൻ ആശുത്രി പോയിട്ട് പുതിയ കാല് വാങ്ങിട്ട് പണിക്ക് പോകുലേ അന്നേരം കുറേ പൈസ കിട്ടു ലേ എന്നിട്ട് എനിക്ക് കുപ്പായം വാങ്ങിയാ മതി അച്ഛാ
എന്റെ മകളുടെ സംസാരം കേട് എന്റെ കണ്ണ് നിറഞ്ഞു. ഒര് കാലത്ത് കൂലി പണി എടുത്തിരുന്ന ഞാൻ ഓണത്തിനും വിഷൂനും പ്രായം നോക്കാതെ എലാവർക്കും തുണി വാങ്ങി കൊടുത്തു . ഏട്ടൻ കല്യാണം കഴിഞ്ഞ് പഠിക്കണമെന്ന് പറഞ്ഞ് കൽക്കത്തപ്പോയപ്പോൾ ഏട്ടത്തിയമ്മ, പെങ്ങമാർ, മരുമക്കൾ എല്ലാവർക്കും പണം വാരികോരി കൊടുത്തു പഠിപ്പിച്ചു ഇന്ന് എല്ലാ വരും നല്ല നിലയിൽ എനേയും എന്റെ മക്കളേയും ആർക്കും വേണ്ട
മരമില്ലിൽ കൂലി പണി എടുത്ത എനിക്ക് പൈസയുടെ വില അന്ന് ഞാനറിഞ്ഞില്ല കുടുംബം നോക്കി പെങ്ങമാരെ കെട്ടിച്ച ബാധ്യത തീർത്തും കല്യാണം കഴിക്കാനും വൈകി. മരം വീണ് കാല് മുറിച്ചിട്ട് അഞ്ചാറ് മാസായി ആരും തിരിഞ്ഞ് നോക്കിയിട്ടില്ല
ഈ വിടും പറമ്പും പണയത്തിലാ ഞാനും മക്കളും ബാധ്യത ആകുമോ എന്ന കരുതിയിട്ടായിരിക്കും ആരും വരാത്തത് എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മക്കൾ കഷ്ട്ടപെടുമല്ലോ ഭഗവാനെ.......
സ്വന്തം അമ്മയുവേണ്ട ആരും വേണ്ട. പണമുള്ളവർക്ക് പുതിയ പുതിയ കാറ് വാങ്ങാനും വീടിന് മോടി കുട്ടാനും പൈസ ഉണ്ട്
എന്റെ നാലും ഒന്നര വയസുമുള്ള രണ്ട് മക്കൾക്ക് കുപ്പായം വാങ്ങാൻ ആരുടെ കൈയിലും കാശില്ല
അച്ഛനെതിനാ കരയുന്നത് അമ്മയും താഴേന്ന് കരയുവാ അച്ഛാ
ഒന്നുമില്ല മോളേ കണ്ണിൽ പൊടി വീണതാ
അമ്മയോട് ഇവിടെ വരാൻ പറ
ശോഭേ വാ
നീ എന്തിനാ ടി കരയുന്നേ
നല്ലൊരു ദിവസായിട്ട് മക്കൾക്കൊരു ഉടുപ്പ് പ്പോലും ആരും വാങ്ങി കൊടുത്തില്ലല്ലോ?
അവൾക്കത് മുഴുവനും പറയാൻ കഴിഞ്ഞില്ല.
കരയേണ്ട നാളെ നി പോയി വാങ്ങിച്ചാൽ മതി അവർ പോയി അല്ലേ ഏട്ടൻ എന്തേ മുകളിലേക്ക് വരാഞ്ഞത്
ഏട്ടന് ഏണി പടി കയറാൻ കഴിയില്ലാന്ന് നടുവേധനയാ പിന്നെ കണ്ടോളാണ്
അവളോ കുഞ്ഞാന്റി
ഏട്ടന്റെ കൂടെ തന്നെ കാറിൽ പോകുന്നു പിന്നെ വണ്ടി കിട്ടില്ലന്ന്
ഞാൻ കിടക്കുന്നത് കാണാൻപ്പോലും ആർക്കും സമയമില്ലാ
ആരും തുണയില്ലാത്തവർക്ക് ദൈവം ഒര് വഴി കാണിക്കും
അച്ഛാ അപ്പുറത്തേ പിള്ളേരെല്ലാം പുതിയ കുപ്പായം ഇട്ടു എനിക്കില്ല
ദാ അവരെല്ലാം ഇന്നല്ലെ ഇടു എന്റെ മോൾ നാളെ ഇട്ടാൽ മതി നാളെ അവരി ടിലല്ലോ
അച്ഛാ എനിക്ക് രണ്ടെണം വേണം
ഉം വാങ്ങാം
പെട്ടെന്നാണ് ഒരു വണ്ടിയുടെ ശബ്ദം കേട്ടത്
എല്ലാരും വന്ന് പോയല്ലോ പിന്നെ ഇതാരാ
ജനാല വഴി പുറത്തേക്ക് നോക്കിയ അവളുടെ മുഖത്ത് ദേഷ്യം പടർന്നു
നിങ്ങളുടെ ശത്രുക്കളാ
ആര് അബുവും, സജിയോ
അതേ
നീ പോയി അവരെ സ്വീകരിക്ക്
ഇല്ലാ
എടി അവർ നമ്മുടെ വീട്ടിലെ അതിഥികളാ പോയി വിളിക്ക്
താഴേക്ക് പോയവൾ രണ്ട് പേരെയും കൂടി മുകളിലേക്ക് വന്നു.
സജി അബു ഇരിക്കടാ
നീ ഇവർക്ക് കുടിക്കാനെന്തെങ്കിലും എടുക്ക്
ഇപ്പോൾഒന്നും വേണ്ട വേഗം പോണം
എന്താ ഈ വഴി പഴയ കണക്ക് വലതും തീർക്കാനാണോ?
ഹേയ് അല്ലട ഒര്തെറ്റിധാരണയുടെ പേരിൽ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതല്ലേ അത് വിട്ടേ
ഞാനല്ലെ സജി നിന്നെ കത്തികൊണ്ട് കുത്തിയത് ഇന്നെന്റെ കാല് പോയാടാ
ഞങ്ങൾ അതെല്ലാം മറന്നു
പിന്നെ നീ അന്ന് അങ്ങിനെ ചെയ്തത് കൊണ്ട് ഒരു ഗുണമുണ്ടായി എനിക്ക് ഈ നാട് വിട്ട് പോകാനും അബുവിന്റെ കൂടെ ഗൾഫിൽ ബിസിനസ്സ് തുടങ്ങാനും എല്ലാം സാധിച്ചു

എന്താ അബു വലിയ പൊതിയൊക്കെ
അത് ഒന്നുല്യ നിന്റെ ഭാര്യക്കും കുട്ടിക്ഷക്കും തുണി തരങ്ങളാ അളവൊന്നുമറിയില്ല നമ്മൾ ആദ്യായിട്ടല്ലേ ഇവരെ കാണുന്നത് പിന്നെ കുറച്ച് ചോക്ലേറ്റും
നിന്റെ കാര്യങ്ങളൊക്കെ ഞങ്ങൾ ഇപ്പോഴാ അറിയുന്നത് ആറേഴ് വർഷമായില്ലേ നമ്മൾ കണാത്തത്
രണ്ട് പേരും നാട്ടിൽ വന്നിട്ട് കുറേ ദിവസമായോ?
ഇല്ലാ ഒരാഴിച്ചാ
ബിസിനസ്സ് ഒക്കെ
ബാഗ്ലൂരിലും, ഡൽഹിയിലും പിന്നെ ഗൾഫിലും
ഇതിനിടയിൽ പുതിയ കുപ്പായം കണ്ട എന്റെ മകൾ സന്തോഷത്തോടെ തുള്ളിച്ചാടി വരുന്നത് ഞാൻ കണ്ടു
അച്ഛാ എന്റെ പുതിയ കുപ്പായം എനക്കും കുഞ്ഞാറ്റക്കും അമ്മയക്കും കുറേ കുപ്പായം ഉണ്ടല്ലോ
അബു എന്തിനാ ഇത്രയൊക്കെ വാങ്ങിയത്
കുട്ടികളളല്ലേ അവർ ആഘോഷിക്കട്ടേ
പെട്ടെന്ന് അബു എന്തോ മേശപ്പുറത്ത് വച്ചു
പിന്നെ ഞങ്ങൾ വന്നത് ഇതൊരു ചെക്ക് ബുക്കാണ് നിന്റെ ബാങ്കിലെ കടം മുഴുവനും ഞങ്ങൾ അടച്ചു നാളെ ബേങ്കിൽ പോയി രേഖാ വാങ്ങണം രണ്ട് മക്കളുടെ പേരിലും കുറച്ച് പൈസ ഡപ്പോസിറ്റുണ്ട് നിന്റെ ആവശ്യത്തിന് മാസമാസം ഞങ്ങൾ പൈസ അയച്ച് തരും നീ എനി ആരുടെ മുന്നിലും കൈ നിട്ടേണ്ട
ഞങ്ങൾ നാളെ പോകും
അടുത്താഴിച്ച അമേരിക്കൻ കമ്പനിയുമായി ഒര് കോൺട്രാക്റ്റുണ്ട് അത് കൂടി ശരി ആയാൽ പിന്നെ ഒന്നും പേടിക്കാനില്ല
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ നാട്ടുകർ നമ്മളെ വിളിച്ചപേരുണ്ട് ഓർമ്മയുണ്ടോ തൃമ്മൂർത്തികളെന്ന് എനി ഉള്ള കാലം അങ്ങിനെ തന്നെ മതി പഴയത് കഴിഞ്ഞു അത് മറക്കുക
സജി അബു നിങ്ങളെന്താ......... എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.,,,,
നിനക്ക് സസ്പെൻസ്റ്റായിട്ടുള്ള ഒരു വിഷു കൈനീട്ടം.

Shajee

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot