Showing posts with label ദാസ് ചങ്ങരത്ത്. Show all posts
Showing posts with label ദാസ് ചങ്ങരത്ത്. Show all posts

വഴിയോര കാഴ്ചകൾ...


വഴിയോര കാഴ്ചകൾ...
ആരോ എറിഞ്ഞ കല്ല് ലക്ഷ്യം ഭേദിച്ചപ്പോൾ വീണു പോയ പ്രാവിൻ കുഞ്ഞിനെ വഴിയോരത്തു ഉപേക്ഷിക്കാൻ ഉണ്ടായ ചേതോ വികാരം എന്താണാവോ?
യുദ്ധം ജയിച്ച പോരാളിയെ പോലെ നടന്നകന്നിട്ടുണ്ടാവാം എറിഞ്ഞവൻ ...
ശവം തീനി ഉറുമ്പുകൾക്കു തിന്നു തീർക്കാൻ ഉപേക്ഷിച്ചതാവാം ഒരു പക്ഷേ...
വീഥിയിൽ നടന്നകലുന്ന മനുഷ്യരുടെ കണ്ണുകളിൽ സഹതാപം...
ജീവനറ്റുകിടക്കുന്ന കുഞ്ഞുകിളിയെ മൊബൈലിൽ പകർത്താൻ താൽപ്പര്യമുള്ളവർ ചിലർ...
പ്രാണനറ്റ കിളിയുടെ കണ്ണുകളിൽ ഉറുമ്പുകൾ കയറാൻ തുടങ്ങിയിരിക്കുന്നു...
കാണുവാനുള്ള ശക്തി നഷ്ടപ്പെടുന്നു
എന്ന തോന്നൽ...
കൈകൾ കൊണ്ട് മണ്ണിൽ കുഴി തീർത്തു... പതിയെ കിളിയെ കുഴിയിലേക്ക് എടുത്തു വെച്ചു...
നിന്നെ കൊന്നവരോട് പ്രതികാരം ചെയ്യാൻ എനിക്ക് ശക്തിയില്ല...അത് ആരാണെന്നറിയുകയുമില്ല...
മനുഷ്യ ഗണത്തിൽ പെട്ട ആരോ ഒരുവൻ നിന്നെ കൊന്നു കളഞ്ഞു...
മാപ്പു തരൂ...
നീ അന്ത്യ വിശ്രമം കൊള്ളൂ... ഈ മണ്ണിൽ...
'നാളെ' കൾക്ക് മരണമില്ല...
അങ്ങിനെ ഒരു നാളെയിൽ നിന്റെ ജീവനെടുത്തവനും വരും മണ്ണിലേക്കു...
നിനക്ക് അന്ത്യ വിശ്രമം ഒരുക്കിയ ഞാനും കാലത്തിനുമുന്നിൽ വീണുപോകും...
ഇനി നീ ഉറങ്ങൂ...ഭയപ്പാടില്ലാതെ..

Das

അവൾ


അവൾ
മനസ്സും കാലവും നടത്തിയ പോരാട്ടത്തോനൊടുവിൽ കാലം തോൽവി ഏറ്റു വാങ്ങി...
അവളുടെ ഓർമ്മകൾ സ്മരിക്കുന്ന മനസ്സ് കാലത്തിനോട് മൊഴിഞ്ഞു...
എന്റെ മരണം കൊണ്ട് മാത്രമേ നിനക്ക് ജയിക്കാനാവു. ഓർമകൾ കൊത്തിയിട്ടു പാതി വഴിയിൽ വഴിപിരിഞ്ഞപ്പോൾ, വ്രണിത ഹൃദയത്തിൽ നിന്നും
അന്ത്യ യാമങ്ങളിൽ പെയ്യ്തിറങ്ങുന്ന ഓർമകൾ നൊമ്പര പേമാരി സൃഷ്ടിക്കുന്നു...
അല്ലോയോ മന്ദമാരുതാ...
നീ സഞ്ചാരിയാണല്ലോ...
നീ കണ്ടിരുന്നോ അവളെ?
വഴിയിൽ കാണുന്ന മുഖങ്ങളിൽ അവളെ നിനക്ക് തിരിച്ചറിയാനാവും...
എങ്ങിനെ എന്നോ?
നീ എന്നെ തലോടിയപ്പോൾ എന്നിൽ ഉണ്ടാക്കിയ കുളിരു...ആ കുളിരിനു
അവളുടെ ഗന്ധമുണ്ട്...കണ്ടാൽ ചൊല്ലണം അവളോട് ഈ വ്രണിത ഹൃദയത്തിനുടമയുടെ നൊമ്പരം...
ഒരു പക്ഷെ കാലം അവളെ കീഴ്പെടുത്തിയിട്ടുണ്ടെങ്കിൽ ചൊല്ലൂ ഈയുള്ളവനോട്...മറയണം എനിക്കും കാലയവനികക്കുള്ളിൽ...

By
Das C

തലവര


തലവര
ആരാടപ്പ ഈ നട്ട പാതിരാക്ക്‌...
വാട്സപ്പിന്റെ സന്ദേശം വന്ന അറിയിപ്പ് മൊബൈൽ അറിയിച്ചപ്പോൾ കറിയാച്ചൻ പ്രാകി..
നോക്കാതിരിക്കാനും വയ്യ...നോക്കിയില്ലേൽ ഉറക്കം കിട്ടൂല.
ഡാ കറിയാ
ഞാൻ ദുബായിൽ എത്തിയെടാ... തോമാച്ചനാണ്.
നാട്ടിൽ ചൈനക്കാരൻ തോമ എന്ന് പറഞ്ഞാലേ അറിയൂ... എക്സ്പോർട്ടും ഇമ്പോർട്ടും...അത്രേ പറയു തോമാ ആരെങ്കിലും ചോദിച്ചാൽ.
പുള്ളി ബിസിനസ്സും പറഞ്ഞു കറക്കമാണ്...ആഴ്ചയിൽ രണ്ടു ദിവസം ചൈന ആണെങ്കിൽ പിന്നെ സിങ്കപ്പൂർ മലേഷ്യ അങ്ങിനെ അങ്ങിനെ...
താൻ എവിടെയാണെന്ന് അറിയിക്കാൻ വേണ്ടി മാത്രമേ വാട്സ്ആപ്പ് ഉപയോഗിക്കു...എന്തായാലും ദുബായിൽ എത്തി... അതും നമ്മുടെ അടുത്ത് തന്നെ...
വെള്ളിയാഴ്ച കാണാം എന്നും പറഞ്ഞു മറുപടിയും അയച്ചു കിടക്കുമ്പോൾ കറിയാച്ചൻ മനസ്സിൽ പറഞ്ഞു...
അവന്റെ തലേൽ വരച്ച വര കർത്താവിനു എന്റെ കാലിലെങ്കിലും വരക്കരുതായിരുന്നോ!!!
ദാസ് ചങ്ങരത്ത്.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo