
ശിഷ്യക്കേട് ,അങ്ങനെ ഒരു വാക്ക് ഉണ്ടോ ഈശ്വരാ.ഇല്ലേൽ ഇനി അങ്ങനെ ഒന്ന് വേണം.
കാലം ഒക്കെ ഒരുപാട് മാറിപോയ് എന്നേ.ഡിക്ഷനറിയിൽ ഒക്കെ പുതിയ വാക്കുകൾ വരേണ്ട സമയം കഴിഞ്ഞു.സർ എന്നും മാഷ് എന്നും ഒക്കെ മാറി മാറി വിളിക്കുന്നത് ഒരു വാക്ക് അല്ല എന്നും അതിനെക്കാൾ ഉപരി അത് ഒരു വികാരം ആണെന്നും ഏത് ഒരു കുട്ടിക്കും അറിയുന്നുണ്ടാവും.അത് പഠിക്കുന്നവൻ ആയാലും ഉഴപ്പുന്നവൻ ആയാലും .
ലോകത്തെ ഏറ്റവും നോബിൾ പ്രൊഫഷൻ അധ്യാപനം ആണ് . കാരണം ഒരു ഡോക്ടർ ഉണ്ടാവാനും ഒരു മത പണ്ഡിതൻ ഉണ്ടാവാനും മറ്റു ഏത് വെക്തിത്വങ്ങൾ രൂപപെടാനും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അധ്യാപകൻ കൂടിയേ തീരു. പക്ഷെ അതെ സമയം രണ്ട് പരീക്ഷയുടെ പേപ്പർ നോക്കാൻ വയ്യാത്തോണ്ട് ഒന്ന് നോക്കി മാർക്ക് ഡബിൾ ചെയ്ത് കൊടുക്കാം എന്ന് വിചാരിക്കുന്നവരും, ഒരു പരീക്ഷക്ക് എങ്ങാനും തോറ്റാൽ ആ കുട്ടിയെ പി ടി എ മീറ്റിംഗ് വിളിച്ച സ്റ്റേജിൽ കയറ്റി നിർത്തി പ്രത്യേക ആദരവ് കൊടുക്കുന്നതും ആയ അധ്യാപക രീതിക്ക് എതിരെ പല വാക്കുകളും വരേണ്ടി ഇരിക്കുന്നു. ലോകത്തെ മികച്ച കലാലയത്തിൽ മികച്ച മാർക്കോടെ പഠിച്ചവർ എന്നുള്ളത് ഒരിക്കലും ഒരു അധ്യാപകന്റെ Definition ആവരുത്.
എല്ലാവരും ഒരേപോലെ ആയാൽ ലോകം ഇങ്ങനെ ആവില്ല എന്നും,കഴിവില്ലാത്തവർ ആയി ആരും ജനിക്കുന്നില്ല എന്നും അറിയുന്ന അധ്യാപകൻ ഒരു ജാലവിദ്യക്കാരന് തുല്ല്യൻ ആണ്. വാക്കുകള കൊണ്ട് മായാജാലം കാട്ടാനും നല്ലൊരു തലമുറയെ സൃഷ്ടിക്കാനും കഴിവുള്ള ഒരു പ്രതിഭ. നീ ആകാൻ മറ്റൊരാൾക് കഴിയില്ല എന്ന് പറയാനും വിദ്യാർഥി ഇല്ലെങ്കിൽ അധ്യാപകൻ ഇല്ല എന്ന് അറിയാനും കഴിയുന്നവർ മാത്രമേ ഗുരു എന്ന വാക്കിനെക്കാൾ ഉപരി ആ വികാരത്തിന് അർഹൻ ഉള്ളു. അപ്പൊ പിന്നെ ബാക്കിയുള്ളവർക്ക് വേണ്ടി ഈ കുരുത്തക്കേടിനു പകരം ശിഷ്യക്കേട് എന്ന വാക്ക് സൃഷ്ടിക്കേണ്ടിയിരിക്കുന്നു .
By: Gayathri ES
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക