Slider

വെറുക്കപ്പെട്ട ജോലി - 4

0

ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത് നല്ലൊരു ഉറക്കമായിരുന്നു. കണ്ണുകൾ തെളിഞ്ഞ് വരുന്നു ഫോണിലേക്ക് നോക്കിയപ്പൊൾ ഏട്ടനാണ് മറുതലക്കൽ '' നീ എവിടായ് മോനെ..? '' അപ്പോഴാണ് ,പുറത്തേക്ക് നോക്കുന്നത് ആലപ്പുഴ കഴിഞ്ഞിരിക്കുന്നു പുന്നപ്രയാകാറായി എന്ന് മനസ്സിലായ് അത് ഫോണിൽക്കൂടി പറഞ്ഞു '' ആ ശരിയെന്നാൽ '' എന്ന മറുപടി നൽകി ഫോൺ കട്ടായി. ഏട്ടനും കുടുംബവും ജയ്പൂര് സെറ്റിൽഡാണ് ഏട്ടനും ഭാരൃയും അവിടെ വെവ്വേറെ ആശുപത്രികളിൽ ഇൻചാർജ്മാരാണ് അവർ എന്നേക്കാൾ മുൻപ് ആശുപത്രിയിൽ എത്തിയിരുന്നു. വണ്ടാനമാകുമ്പോൾ വിളിക്കാം എന്നുറപ്പു തന്ന കരഞ്ഞു തളർന്ന ആ അഛൻ കൂർക്കം വലിച്ച് നല്ല ഉറക്കം. പാവം സങ്കടം കൊണ്ട് തളർന്നുറങ്ങുന്ന ആ അഛന് ശലൃം ആകണ്ട എന്ന് കരുതി ഉണർത്തിയില്ല. ബസ്സ് ആശുപത്രി വാതുക്കൽ എത്താറാകുന്നതിന് മുൻപ് ഞാൻ അഛനെ വിളിച്ചുണർത്തി യാത്ര പറഞ്ഞ് സീറ്റിൽ നിന്നും എഴുന്നേറ്റു. അപ്പോൾ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിയ അദ്ദേഹത്തെ തലയിൽ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു '' എല്ലാം ശരിയാകും അഛാ മകൻ ഒരു നാൾ എല്ലാം മനസ്സിലാക്കും സങ്കടപ്പെടരുത് '' എന്ന് പറഞ്ഞു അപ്പോഴേക്കും കണ്ണുകൾ തുടച്ചുകൊണ്ട് ഒളിച്ച് നിന്ന ആ പുഞ്ചിരി ചെറുതായി ആ മുഖത്ത് തെളിഞ്ഞു. എനിക്ക് യാത്രാമറുപടിയെന്നോണം '' മോനെ അമ്മ എളുപ്പം സുഖം പ്രാപിക്കും ഇനി നമുക്ക് ഇതുപോലെ എവിടെ വെച്ചെങ്കിലും കാണാം ''' ആ വാക്കുകളിൽ ഒരുപാട് ആശ്വാസ്സം എനിക്ക് തോന്നി. ബസ്സ് നിന്നു ഞാൻ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ച് തലയാട്ടിക്കൊണ്ട് ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ബസ്സ് ധൃതിയിലായിരുന്നതിനാൽ ഉടനെ ആരോ വിളിച്ചതുപോലെ അവിടെ നിന്നും പാഞ്ഞു.. എൻറെ കണ്ണിൽ നിന്നും മായുന്നതു വരെ എനിക്ക് എന്തൊക്കെയോ പാഠങ്ങളും സ്നേഹവും നിറഞ്ഞ യാത്ര സമ്മാനിച്ച ബസ്സിനെ ഞാൻ നോക്കി നിന്നു. ബസ്സ് സ്റ്റോപ്പിൽ നിന്നും റോഡ് മുറിച്ച് കടന്ന് ആശുപത്രിയെ ലക്ഷൃമാക്കി നടന്നു. അപ്പോഴൊക്കെ എൻറെ മനസ്സിൽ ആ അഛനായിരുന്നു അദ്ദേഹം വെറുത്തു തുടങ്ങിയ ജോലിയെക്കുറിച്ചും ഒക്കെ മകന് ഈശ്വരൻ നല്ല ബുദ്ധി നൽകണേ എന്ന് പ്രാർത്ഥിച്ച് നടന്ന് ആശുപത്രിയെത്തി. ഇപ്പോൾ നിൽക്കുന്നിടത്ത് നിന്നുകൊണ്ട് ആശുപത്രി കണ്ടാൽ പേടി തോന്നും. കാലൻ ജീവൻ വിഴുങ്ങുവാൻ വായ തുറന്നിരിക്കുന്നതുപോലെ. ഞാൻ അവിടെ നിന്നുകൊണ്ട് ഏട്ടനെ വിളിച്ചു. '' ഞാൻ വാതിലിൽ ഉണ്ട് എളുപ്പം വാ '' എന്നു പറഞ്ഞതും കോൾ കട്ടായി..!
തുടരും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo