Slider

"വിടപറയും മുമ്പേ"

0

നിങ്ങളുകൊറേ നേരായോ വന്നിട്ട്?
: കുറച്ചു നേരായി, സാരമില്ല ഇനി ഇതില്ലാലോ --
: വീട്ടിൽ നിന്ന് എന്ത് പറഞ്ഞ് ഇറങ്ങാനാ , എനിക്ക് വെക്കേഷൻ തുടങ്ങിയെന്നമ്മക്കറിയാം, പിന്നെ ഒരുവിധം പറഞ്ഞിങ്ങ് പോന്നു,
- നിങ്ങളെന്തായാലും ഇവിടെ നിന്നത് നന്നായി ബാക്കിയുള്ളവരേ ഫെയ്സ് ചെയ്യണ്ടാലോ -- .
: ഈ സ്ഥലം നിനക്കോർമ്മയുണ്ടോ?
: ഉം -- ' മറക്കാൻ പറ്റുമോ!
: നമ്മളാദ്യമായി കണ്ടത് ഈ മരച്ചുവട്ടിൽ വെച്ച് ഇപ്പോ അവസാനം പിരിയുന്നതും ഇവിടെ തന്നെ,
നീ കണ്ണു നിറക്കണ്ട സത്യമാണ് ഞാൻ പറഞ്ഞത്,
: പിന്നെ --- പിന്നെ എന്തിനായിരുന്നുഎല്ലാം,,
എ-- എന്നെ വിട്ടിട്ട് പോവ്വാ?
: നീ കണ്ണ് തുടയക്, ആളുകൾ ശ്രദ്ധിക്കും ,എല്ലാം അറിഞ്ഞിട്ടും നീ ഇങ്ങനെ: '.
എല്ലാംവിധി എന്നു ഞാൻ പറയുന്നില്ല, ഞാൻ അശക്തനാണ്, നിന്നെ സ്നേഹിച്ച് പറ്റിച്ചതാണെന്ന് കരുതുക, എന്നെ വെറുക്കാൻ ശ്രമിക്കുക,
: എന്തിനാണ് എന്നെ ഇങ്ങനെ കരയിക്കുന്നത്, എനിക്കറയാം, എല്ലാം -- .. എന്നാലും!
നിങ്ങൾക്കോർമ്മയുണ്ടോ?
ആദ്യമൊന്നും നിങ്ങൾ എന്നോട് മിണ്ടാറില്ല', കണ്ണുകൾ കൊണ്ട് നമ്മൾ പ്രണയിച്ചു, നിങ്ങളുടെ ആ ഒരു നോട്ടത്തിനായി ഞാൻ എന്നും, ഇനി ഞാൻ എങ്ങിനെയാ -
ദേ :..''നിങ്ങളുടെ കണ്ണു നിറഞ്ഞു, അയ്യേ ആണുങ്ങള് കരയ്യോ ...
ഇതാ... കർച്ചീഫ് ആരും കാണണ്ട,
: ആ, നിനക്ക് ഞാൻ തന്നില്ലല്ലോ? നമ്മുടെ ആ തമിഴത്തി ഇന്നും എനിക്ക് പതിവ് തന്നു, പക്ഷെ ഇന്ന് ഈ പനിനീർ പൂവിന് അവര് കാശു വാങ്ങിയില്ല,
ഇന്ത പുവ് അന്ത അമ്മാവുക്ക് കൊട്, ഇത് അണ്ണന്റെ ഉയരാണെന്ന് സൊല്ല്... ...
അവര് പറഞ്ഞതാ-
എടീ ''... ഇങ്ങോട്ട് നോക്ക് .... ഇതാ... ''
: നിങ്ങളെ കാല് ഞാൻ പിടിക്കാം, എന്നെ - ... എന്നെ: ''.. ഞാൻ കാത്തിരുന്നോട്ടെ -
: വാ :.. എഴുന്നേൽക്ക്, ഇനി ഇരുന്നാ ശരിയാവൂല, നമുക്ക് കൊറച്ച് നടക്കാം, ഞാൻ
എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടാ ഇങ്ങോട്ട് പോന്നത്, ഇനിയും ഇരുന്നാ എന്റെ മനസ്സ് അനുസരണക്കേട് കാട്ടും,
:ഇനി ഈ ജന്മത്തിൽ നമ്മൾ ഇങ്ങനെ നടക്കുമോ?
എനിക്ക് കാണാതിരിക്കാൻ പറ്റില്ല, വല്ലപ്പോഴും എന്നെ ഒന്ന് കാണാൻ വരില്ലേ? ഒന്നിനും വേണ്ടീട്ടല്ല: ..വെറുതെ -
:വേണ്ട: അതു വേണ്ട: 'കണ്ണകന്നാ മനസ്സകന്നൂന്നാ ......
: പക്ഷെ എങ്ങിനെ? '' - നമുക്കകലാതിരുന്നൂടെ?
എനിക്ക് പറ്റില്ല.....
: അകലാതിരുനിട്ടെന്തിന്? എല്ലാരുടെയും കണ്ണീര് കാണാനോ , നിനക്ക് പറ്റും , പറ്റണം
എനിക്കൊരു പാട് പറയാനുണ്ടായിരുന്നു പക്ഷെ ഇപ്പോൾ നിന്നോട് എന്ത് പറയണം എന്നെനിക്കറിയില്ല,
: ഞാൻ ഒരു കാര്യം ചോദിച്ചാ സത്യം പറയ്യോ?
: ഞാൻ നിന്നോട് സത്യമല്ലാതെ പറഞ്ഞിട്ടില്ല -
: "നിങ്ങൾക്കെന്നെ മറക്കാൻ കഴിയ്യോ --- ...
എനിക്ക് കഴിയില്ല -
: എനിക്കുംമറക്കാൻ കഴിഞ്ഞെന്ന് വരില്ല, പക്ഷെ നമ്മൾ മറക്കണം -
: ഞാൻ അവസാനമായി ഒരു കാര്യം ചോദിച്ചോട്ടെ?
നിങ്ങൾക്കെന്നെ ഒന്നു ചുമ്പി ക്കാമോ ?-
: ഞാൻ കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച കാര്യമാണീ ചോദ്യം, പക്ഷെ വേണ്ട,
ഇത് ഞാൻ പറയുമ്പോൾ ഇന്ന് നിനക്ക് ഒരുപാട് സങ്കടം തോന്നും, പക്ഷെ നാളെ നീ തിരിച്ചറിയും -- ....
: എന്നാ ഞാൻ പോട്ടെ?
: - .....
: നിങ്ങൾ എന്താ ഒന്നും മിണ്ടാത്തത്...?
: ഞാൻ ഒരു കാര്യം പറഞ്ഞാ നീ അനുസരിക്കുമോ?
കണ്ണ് തുടയ്ക്ക്, എന്റെ അവസാന ആഗ്രഹമായി നീ അനുസരിക്കണം -
: എന്താ-- ... പറ, ഞാൻ അനുസരിക്കും,
: നീ പോകുമ്പോ ഒരു വട്ടം പോലും തിരിഞ്ഞ് നോക്കരുത്,
: അവസാനത്തെ ഒരു നോട്ടം പോലും എനിക്ക് നിഷേധിക്കുകയാണോ '--- ......
: അതു കൊണ്ടല്ല, നീ ഒരു വട്ടം പോലും നോക്കാതെ നടന്നു പോകുന്നത് ഞാൻ നോക്കി നിൽക്കണം, ഒരു വട്ടം കൂടി നിന്റെ മുഖമൊന്ന് കാണാൻ എന്റെ മനസ്സ് തുടിക്കണം,
ഇത് എനിക്ക് ഞാൻ നൽകുന്ന
ശിക്ഷയായിരിക്കണം,
നിന്നെ തനിച്ച് വിട്ടതിന്,
ഈ ജന്മം മുഴുവൻ ഉരുകി തീരണം- - - - ....
- - - - ഹരി മേലടി: ---- .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo