ബസ്സ് ഭേദമല്ലാത്ത വേഗതയിലാണ് പോകുന്നത്. കോഴിക്കോട് നിന്നും ഉദ്ദേശം എറണാകുളം വരെ സ്വകാരൃ ബസ്സുകളുമായ് മത്സരയോട്ടം തന്നെ. അതുകൊണ്ട് ഉദ്ദേശിച്ചതിലും നേരത്തേ പല സ്ഥലങ്ങൾ പിന്നിട്ടുകൊണ്ടേയിരുന്നു. ബസ്സിൽ തിരക്ക് കുറച്ച് കുറച്ചായ് വർദ്ധിച്ചു വന്നു. കോഴിക്കോട് കോട്ടക്കൽ നിന്നും ഒരാൾ കയറി എൻറെ അടുത്ത് വന്നിരുന്നു. ഒരു ചെറിയ ബാഗ് കയ്യിൽ ഉണ്ട് പോക്കറ്റിൽ ഒരു പേനയും... ഒരു സർക്കാർ ഉദോഗസ്ഥനാണെന്ന് എനിക്ക് തോന്നി. അദ്ദേഹത്തെ ഞാൻ ശ്രദ്ധിച്ചപ്പോൾ എന്നെ നോക്കി ഒരു ചെറിയ പുഞ്ചിരി.. പുഞ്ചിരിക്ക് മുതൽമുടക്ക് ഒന്നും ഇല്ലല്ലോ അതുകൊണ്ട് ഞാനും മറുപടി എന്നോണം പുഞ്ചിരിച്ചു. അദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടു പേര് ജോർജ് തൃശൂർ ആണ് വർക്ക് ചെയ്യുന്നത് എന്ന് പറഞ്ഞു. എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു '' ഞാൻ എന്ത് ചെയ്യുന്നു എന്ന് പറഞ്ഞില്ലലോ '' അപ്പോഴാണ് ഞാനും അതോർത്തത്. ചമ്മൽ പുറത്തറിയിക്കാതെ ഞാൻ അദ്ദേഹത്തോട് ചോദിച്ചു '' സർ എന്ത് ചെയ്യുന്നു എന്ന് അപ്പോൾ അദ്ദേഹം പറഞ്ഞു '' ഞാൻ ഒരു അഡ്വക്കേറ്റാണ് ഒരു കേസിൻറെ ആവശൃത്തിനായ് കോട്ടക്കൽ വന്നതാണ് '' എന്ന്.
ഞാൻ പിന്നെ സർ എന്ന് വിളി തുടങ്ങി. സർ എന്നോട് എല്ലാ കാരൃങ്ങളും ചോദിച്ച് അറിഞ്ഞു... ഞാൻ എന്ത് ചെയ്യുന്നു , എവിടെയാണ് വീട്... ഞാൻ കാരൃങ്ങൾ ഒക്കെ പറഞ്ഞു. അങ്ങനെ കഥകൾ പറഞ്ഞിരിക്കുന്നതിനിടയിൽ തൃശൂർ ശോഭാ സിറ്റി കാണിച്ചുകൊണ്ട് സർ എന്നോട് പറഞ്ഞു '' അതാണ് ശോഭാ സിറ്റി അവിടെയാണ് കുറച്ച് ദിവസ്സം മുൻപ് ആ സിറ്റിയിലെ സെൃൂരിറ്റി ജീവനക്കാരനെ ആ സിറ്റിയിൽത്തന്നെ താമസ്സിക്കുന്ന ഒരുത്തൻ കാർ ഇടിച്ച് കൊലപ്പെടുത്തിയത് എന്ന്. അതിന് കുറച്ച് ദിവസ്സങ്ങൾക്ക് മുൻപാണ് കേരളമൊട്ടാകെ ഞെട്ടിയ ചന്ദ്രബോസ് വധം നടക്കുന്നത്. ആ കാരൃമാണ് സർ എന്നോട് പറഞ്ഞതും. പിന്നീട് ചന്ദ്രബോസിൻറെ വധത്തെക്കുറിച്ചുള്ള സംസാരമായ് ഞങ്ങൾ തമ്മിൽ. അപ്പോഴാണ് സർ എന്നോട് പറഞ്ഞത് സറിൻറെ ഒരു കൂട്ടുകാരൻ ആണ് ചന്ദ്രബോസ് വധക്കേസ് അപ്പിയർ ചെയ്യുന്നത് എന്ന്... അപ്പോഴേക്കും
തൃശൂർ എത്തിയിരുന്നു ഏതാണ്ട് രാത്രി 8.30 ആയിക്കാണും. സർ ഇറങ്ങാനായ് തയാറെടുത്ത്കൊണ്ട് എന്നോട് പറഞ്ഞു '' ഞാൻ ഇറങ്ങുകയാണ് പിന്നീട് എവിടെങ്കിലും വെച്ച് എപ്പോഴെങ്കിലും കാണാം സമാധാനമായ് പോയ് വരൂ '' എന്ന് പറഞ്ഞ് ആശ്വസ്സിപ്പിച്ച് അദ്ദേഹം ബസ്സിറങ്ങി ആൾക്കൂട്ടത്തിനുള്ളിലേക്ക് നടന്നു നീങ്ങി.....
തുടരും

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക