Slider

തെറി വിളി

0

 അറബി നാട്ടിൽ പൊരിവെയിലത്തു പണിയെടുക്കുന്ന ഞാൻ, പതിവുപോലെ അല്പം വെള്ളം കുടിക്കാൻ വേണ്ടി മാറിനിന്നതാണ്‌. ദൂരെ നിന്നും ഒരു സ്ത്രീ നടന്നു വരുന്നു. ദൈവമേ എന്റെ നേരെയാണല്ലോ വരുന്നത് .നല്ല പരിചയം .. ആ..... നാട്ടിലെ എന്റെ അയൽവാസി സിന്ധുചേച്ചി ...
ഞാൻ ഇല്ലാത്ത ബഹുമാനങ്ങളൊക്കെ പുറത്തെടുത്ത് ചേച്ചിയുടെ മുഖത്ത് നോക്കി ചിരിച്ചു.
' '
ചേച്ചി: "ഡാ നിന്നെ കുറെ ദിവസമായി ഞാൻ ഇവിടെ നിരീക്ഷിക്കുന്നു ... നിനക്കൊക്കെ ഇവിടെ വന്ന് എന്ത് പണിയും എടുക്കാം ... നാട്ടിൽ പറ്റില്ല അല്ലേ ?...കഷ്ടം നിന്നെ ഈ അവസ്ഥയിൽ കണ്ടതിൽ ... അല്ലേലും ഈ മലയാളികൾ ഇങ്ങനെയാ സ്വന്തം നാട്ടിൽ അഭിമാന പ്രശ്നം ... ഹാ ഹാ ...... മറുനാട്ടിൽ എന്ത് പണിയും എടുക്കും ... നിന്നെ ഇവിടെ കണ്ട കാര്യം ഞാൻ നാട്ടിൽ എല്ലാരേം അറിയിച്ചിട്ടുണ്ട് ... അഭിമാനം ... അഭിമാനം.. നീയൊക്കെകാരണമാ നാട്ടിൽ ബംഗാളികൾ പെരുകുന്നത് ....
എന്റെ മുഖത്തടിച്ച പോലെ ഇത്രയും പഞ്ഞ് ചേച്ചി തിരിഞ്ഞു നടന്നു .... എന്നെ പറഞ്ഞതോ പോട്ടെ ... പൊരിവെയിലത്ത് പണിയെടുക്കുന്ന മലയാളി പ്രവാസികളെ പറഞ്ഞത് എനിക്ക് സഹിച്ചില്ല.
ഞാൻ : നിക്കെടി അവിടെ ...
അവൾ തിരിഞ്ഞു നോക്കി
ഞാൻ: എന്താടീ നിനക്ക് മാത്രമേയുള്ളോ ഈ അഭിമാനം ..... നാട്ടിൽ പണിയെടുക്കാൻ എനിക്ക് സൗകര്യമില്ല. ഞാൻ നല്ല അഭിമാനമുള്ള കുടുംബത്തിൽ തന്നെയാ ജനിച്ചത്. നല്ല നിലയിലുള്ള എന്റെ കുടുംബം സാമ്പത്തികമായി തകർന്നപ്പോൾ നീ ഈ പറയുന്ന അഭിമാനമൊക്കെ വെടിഞ്ഞ് ഞാനൊരു കൂലിപ്പണിക്കാരനായി ...
അന്നും എന്നെ പരിഹസിക്കാൻ നിന്റെ വീട്ടുകാർ തന്നെയായിരുന്നെ ടീ
മുന്നിൽ ... ചില വിവരം കെട്ട ആളുകളുടെ നിന്റെ വീട്ടുകാരുൾപ്പെടെയുള്ളവരുടെ പരിഹാസം കാരണമാ ഞാൻ ഇവിടെ ഈ നിലയിൽ ജോലി ചെയ്യുന്നത്.
പലർക്കും പല കാരണങ്ങൾ കാണുമെടീ നാടുവിടാൻ ... ഞാനൊന്നും ഇരുപത്തിനാല് മണിക്കൂറും നാട്ടിൽ ജോലി ചെയ്താൽ ഇത്രയും പണം ഉണ്ടാക്കാൻ എനിക്ക് പറ്റില്ല .... അറിയുമോ നിനക്ക് ഉണ്ടക്കണ്ണീ ... നീ പറയുന്ന ബംഗാളികൾക്ക് ഉണ്ടോടീ ഈ അഭിമാനം .... എങ്കിൽ പിന്നെ എന്തുകൊണ്ട് അവർക്ക് അവരുടെ നാട്ടിൽ ജോലി ചെയ്തു കൂടാ ?????????
നിനക്കൊക്കെ ഈ ഗൾഫ് നാട്ടിൽ എസി റൂമിൽ ഇരുന്ന് സ്വന്തം ഭർത്താവിന്റെ തലോടൽ, സ്നേഹവാക്കുകൾ ഏറ്റുവാങ്ങാം. ....... എന്നാൽ എല്ലാം ത്യജിച്ച് , ഭാര്യയെയും മക്കളെയും അച്ഛനെയും അമ്മയെയും എല്ലാം പിരിഞ്ഞ് വിരഹത്തിൻ വേദനയിൽ പൊരിവെയിലത്ത് പണിയെടുക്കുന്ന നിന്റെ സ്വന്തം മലയാളികളെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കരുത്.
ഇനി മേലാൽ ഇമ്മാതിരി വർത്തമാനം പറയരുത്. അല്ലെങ്കിലും ഈ ദുബായി ഭരിക്കുന്നത് നിനക്ക് നല്ല ബുദ്ധി ചൊല്ലിത്തരാത്ത നിന്റെ പിതാവല്ലല്ലോ ??
ദുബായ് ഭരിക്കുന്നത് അവളുടെ പിതാവല്ല. പക്ഷെ ....... പക്ഷേ .... പക്ഷേ
ഞാൻ ജോലി ചെയ്തിരുന്ന കമ്പനി ഭരിക്കുന്നത് അവളുടെ പിതാവായിരുന്നെന്ന നഗ്ന സത്യം പിന്നീട് അറിയാനിടയായി....
ജോലി പോയി
എങ്കിലും അവളോട് രണ്ട് വാക്ക് പറയാൻ പറ്റിയ സന്തോഷത്തിൽ , എന്റെ എല്ലാ അഭിമാനവും വെടിഞ്ഞ് നാട്ടിൽ കൂലിപ്പണിയെടുക്കാൻ ദാ.......... ഞാൻ ഇന്ന് വിമാനം കയറും.
മിഥുൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo