Slider

എൻറ്റെ കഥകൾ

0

എൻറ്റെ കഥകൾ (Written by Rajeev AS )
***********************
കഥ 1 – ചന്ദനത്തിക്കാരുടെ തോട്ടത്തിലെ ക്രിക്കെറ്റ്കളി.
--------------------
ഈ കഥകളെല്ലാം നടക്കുന്നത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ മധ്യകാലഘട്ടം.
സ്ഥലം - പാങ്കോട്.
“ഓ … ഇവൻറ്റെ സ്പിൻ എനിക്ക്അടിക്കാൻ പറ്റില്ല ടാ.. അഭിലാഷേ …
ഞാൻ അടുത്ത ബോളിൽ ഡക്കാകും …” ഞാനെറിഞ്ഞ ബോളിനെ അടിച്ചു പറത്താൻ മടല്ബാറ്റുവീശി പരാചിതനായ നിതേഷ് പറഞ്ഞു .
അതു കേട്ട് , ഒരുകള്ളച്ചിരിയോടെ അഭിലാഷ് പുതിയ തന്ത്രങ്ങൾ മെനഞ്ഞു . . നിതേഷ്എന്റ്റെ അടുത്ത ബോളിൽ തന്നെ “ഡൊണാൾഡ്” ഡക്ക് ആയി.
അഭിലാഷ് അവൻറ്റെ ബാറ്റിങ് കഴിഞ്ഞതോടെ തന്ത്രം പ്രയോഗിച്ചു .
“ഞാൻ കളി നിർത്തി …”അഭിലാഷ് ഉറക്കെ പറഞ്ഞു .
“ബോളെറിഞ്ഞു താടാ …..” അഭിലാഷിൻറ്റെ ചേട്ടനായ അനീഷ്മോൻ അലറി .
.”എറിയൂല്ലെടാ …പട്ടി …” കയ്യിലിരുന്ന ബാറ്റിന് അഭിലാഷ് സ്റ്റമ്പ് അടിച്ച് തെറിപ്പിച്ചുകൊണ്ട് പറഞ്ഞു .
അനീഷ്മോൻ അവനെ ചാടി ഇടിച്ചു വീഴ്ത്തി .
പിന്നെ , അടി ആയി ഇടി ആയി . അന്ന് അങ്ങനെ ആ സീൻ ഇന്ന് പറയും പോലെ ഡാർക്കായി .
കഥ 2 – മാരത്തോൺ ,സിൽബാ ചേട്ടൻ ആൻറ്റ് നിതേഷ്.
------------------------
ചന്ദനത്തിക്കാരുടെ റബ്ബർ തോട്ടത്തിലെ ഇടിഞ്ഞ മതിലിനു പിന്നിൽ ഒളിച്ചിരുന്നനിതേഷ് ഭയന്ന് വിറച്ചു .
“ആ തല തെറിച്ച ചെറുക്കാൻ എന്റ്റെ സൈക്കിളിൻറ്റെ കാറ്റ് അഴിച്ച് വിട്ടു ….” പൊട്ടൻ ആയ സിൽബാ ചേട്ടൻ ആഗ്യഭാഷയിൽ വഴിയിൽ കണ്ടവരോടെല്ലാം പറഞ്ഞു .
സിൽബാ ചേട്ടൻ നിതേഷിനെ കുറെഇട്ട് ഓടിച്ചു .
“എടാ സിൽബാ ചേട്ടൻ ഇങ്ങോട്ട് വരുന്നുണ്ട് …നീ ഓടിക്കോ ….” മതിലിന് അപ്പുറത്തേക്ക് എത്തി നോക്കി ഞാൻ നിതേഷിനോട് അടക്കം പറഞ്ഞു .
“അങ്ങോട്ടോടിട്ടുണ്ട് …..”
“ഇവിടെ ഇപ്പം ഇണ്ടായിരുന്നു ….”
സിൽബാ ചേട്ടന്നൊടു ഞാൻ പറഞ്ഞുകൊണ്ടിരുന്നു .
ഓടി ഓടി മടുത്ത നിതേഷ് അവസാനം അവൻറ്റെ വീട്ടിലെ അകത്തെകൊച്ചുമുറിയിൽ ഇരിക്കുന്ന പത്തായത്തിൻറ്റെ അടിയിൽ കയറി ഒളിച്ചു .സിൽബാ ചേട്ടൻ അതു കണ്ടു . സിൽബാചേട്ടൻ പത്തായത്തിനടിയിൽ നിന്ന് അവനെ കാലിൽ പിടിച്ച് വലിച്ച് ഇറക്കി .
“ൻറ്റെ കുട്ടീനെ വിടടാ …പൊട്ടാ ….” നിതേഷിൻറ്റെ അമ്മച്ചി ഒച്ചവച്ചു .
സിൽബാ ചേട്ടൻ നിതേഷിനെ കാലേൽ വാരി തറയിൽ അടിക്കാൻ ഭാവിച്ചു .പെട്ടന്ന് മുറിയുടെ മൂലയിൽ ഇരുന്ന ഒലക്ക നിതേഷിൻറ്റെ അമ്മച്ചിടെ കണ്ണിൽപെട്ടതും ഒലക്ക കൊണ്ട് സിൽബാ ചേട്ടൻറ്റെ തലയ്ക്ക് തലോടിയതും നിമിഷനേരം കൊണ്ട് കഴിഞ്ഞു .
പിന്നീട് ഞാൻ അവനോടു ചോദിച്ചു .
"എന്തിനാടാ നീ സിൽബാ ചേട്ടൻറ്റെ സൈക്കിളിൻറ്റെ കാറ്റ് അഴിച്ചു വിട്ടേ .."
" ഓ.. ചുമ്മാ ഇരുന്നപ്പോൾ ബോർ അടിച്ചു ..അതാടാ..ഞാൻ കാറ്റ് അഴിച്ചു വിട്ടത് ..." അവൻ പറഞ്ഞത് കേട്ട് നിൽക്കാനേ എനിക്ക് കഴിഞ്ഞൊള്ളു.
കഥ 3 – വെള്ളം ചീറ്റുന്ന തോക്ക്.
----------------------------------------------
നിതേഷിൻറ്റെ കുറച്ചുനാളായുള്ള കരച്ചിലിന് ഫലം കണ്ടു. പുത്തൻകുരിലുള്ള കൊച്ചുവർക്കിയുടെ കടയിൽ നിന്ന് അവൻറ്റെ അമ്മച്ചി പച്ച കളറുള്ള ഒരു വെള്ളം ചീറ്റുന്ന തോക്കു വാങ്ങിച്ചു കൊണ്ടാണ് അന്ന് വന്നത് .അണ്ണൻവെള്ളം ഒഴിച്ചതും തോക്ക് ലീക്ക് ആയി .കണ്ടുനിന്ന എനിക്ക് ചിരിവന്നു .
തോക്ക് കടയിൽ തിരിച്ചു കൊടുത്ത് വേറൊരെണ്ണം വാങ്ങി .
പിന്നീട് ഉള്ള ദിവസങ്ങളിൽ നിതേഷിൻറ്റെ ജലപ്പീരങ്കി പ്രയോഗം കാരണം ഞങ്ങൾ (അവൻറ്റെ പെങ്ങമ്മാരും ഉൾപ്പെടെ ) പൊറുതി മുട്ടി .
നാശം ……
മറ്റൊരുവെള്ളം ചീറ്റുന്ന തോക്ക് വാങ്ങിക്കാൻ ഞാൻ തീരുമാനിച്ചു .പകരം വീട്ടാൻ ….
കൊച്ചുവർക്കിയുടെ കടയിൽ നിന്ന് തോക്ക് എൻറ്റെ കയ്യിലെത്തി .
ഞാൻ തോക്കിൽ വെള്ളം നിറച്ചു .
അയ്യോ ….. തോക്കിന് ലീക്ക് ഉണ്ടല്ലോ …
“ഇത് ഞങ്ങള് കടയിൽ തിരിച്ചു കൊടുത്ത തോക്കാ …..” നിതേഷ് പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു .ഒപ്പം കയ്യിലിരുന്ന തോക്ക് കൊണ്ടു എന്നെചറപാറാ ഷൂട്ട്ചെയ്തു .
കഥ 4 - ശക്തിമാൻ കാണൽ.
-------------------------------------
അന്ന് തെക്കോലോത്തിലാണ് ടിവി കാണാൻ ഞങ്ങൾ പോകുന്നത് . ശക്തിമാൻ തുടങ്ങാറായി.തെക്കോലോത്തിലെ ഇരുട്ട് മുറിക്കുള്ളിൽ ഞങ്ങൾ ഇരുന്നു .
പക്ഷേ ….അന്ന് ആ എപ്പിസോഡ് ഹിന്ദിയിൽ ആയിരുന്നു .വല്യ നിരാശ തോന്നി . നിതേഷ് അത് മലയാള പരിവർത്തനം ചെയ്യാൻ തുടങ്ങിയിരുന്നു .പിറ്റേആഴ്ച ശക്തമാൻ മലയാളത്തിലായിരുന്നു .അപ്പോളാണ് നിതേഷ്
ഹിന്ദയിൽ കണ്ട എപ്പിസോഡ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഓർത്ത് ഞാൻ കരഞ്ഞു പോയത് . അവൻ മറ്റൊരു കഥ തന്നെ രചിച്ചു കളഞ്ഞു .
കേമൻ …..ഉം .
കഥ -5 പള്ളിപ്പെരുന്നാൾ.
-------------------------------------
" രക്ഷകാ...എന്റ്റെ പാപ ഭാരമെല്ലാം.. നീക്കണേ...."
കുരിശുമ്പാട്ട് നിന്ന് കോളാമ്പി മൈക്കിലൂടെ ഗാനങ്ങൾ ഒഴുകി എത്തി .
വൈകിട്ട് നാലു നാലര ആയപ്പോഴേക്കും വടവുകോട് വല്യപള്ളിയിൽ നിന്ന് പ്രദിക്ഷണം വന്നു .
ഞാനും നിതേഷും വട്ടേക്കാട്ടേ തോട്ടത്തിൽ നിന്ന് എല്ലാം കണ്ടു നിന്നു.
നേരം ഇരുട്ടായപ്പോൾ കുരിശുമ്പാട്ടു കളർ ലൈറ്റുകൾ തെളിഞ്ഞു . രാത്രി വെടിക്കെട്ട് കാണാൻ ഞങ്ങളെല്ലാവരും പോയി .
***
രാവിലെ വെടിക്കെട്ട് നടന്ന പറമ്പിലാകെ ഞങ്ങൾ പൊട്ടാതെ കിടക്കുന്ന പടക്കം പരതി നടന്നു .
കുറെ കിട്ടി .
പിന്നെ അതെല്ലാം വീട്ടിൽ കൊണ്ട് വന്നു പൊട്ടിക്കുന്ന തിരക്കിലേക്ക് കടന്നു .
കഥ 6 - ചൂണ്ട ഇടീൽ .
--------------------------------
അതൊരു മഴക്കാലം. വീട്ടിൽ നിന്ന് കുറച്ചു നടന്നാൽ കനാൽ ഉണ്ട് .
ചൂണ്ട ഇട്ട് കനാലിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ഞാനും നിതേഷും .പെട്ടന്ന് അവൻറ്റെ ചൂണ്ടക്ക് ഒരനക്കം തട്ടി .
" മീൻ കൊത്തി" അവൻ ഉറക്കെ വിളിച്ചു പറഞ്ഞു .
അവൻ ചൂണ്ട പൊക്കാൻ നോക്കി .ഹോ ..പറ്റുന്നില്ല .
ഞാനും കൂടേ ശ്രമിച്ചു നോക്കി .
" വല്യ മീനാണെന്നാ തോന്നുന്നേ ...."ഞാൻ പറഞ്ഞു .
" നീ വിട്ടേ..ഞാൻ വലിക്കാം ...." നിതേഷ് എന്നോട് പറഞ്ഞു . ഞാൻ ചൂണ്ടയിൽ നിന്ന് പിടി വിട്ടു . നിതേഷ് ചൂണ്ട ആഞ്ഞു വലിച്ചു .
പെട്ടെന്നാണ് അത് സംഭവിച്ചത് ....
കനാലിൻറ്റെ ഈടി ഇടിഞ്ഞ് അവൻ കനാലിലേക്ക് വീണു.
" നീലത്തിമിംഗലമാടാ...."
കനാലിൻറ്റെ നടുക്ക് രണ്ടു വലിയ പാറക്കല്ലുകൾ കിടപ്പുണ്ട് .അതിലൊന്നിൽ കയറി ഇരുന്ന് അവൻ പറഞ്ഞു .
കഥ 7 - പല്ലു പറിക്കൽ
--------------------------------
അന്ന് പല്ലു പറിക്കുക എന്നത് വല്യ കുഴപ്പം പിടിച്ച പണി ആണ് .പ്രത്യേകിച്ചും നിതീഷിന്റ്റെ വീട്ടിൽ .
അവന്റ്റെ പല്ലിനു ഇളക്കം തട്ടിയിട്ട് നാല് ദിവസം കഴിഞ്ഞു .
ഇന്ന് പറിക്കും.
അവൻ മുറിക്കകത്തു ഇരുന്നു. അവന്റ്റെ അമ്മച്ചി ഒരു ചൂണ്ട നൂൽ കൊണ്ടുവന്നു പല്ലിൽ കെട്ടി .
അതിൻറ്റെ ഇങ്ങേ അറ്റത്ത് അവന്റ്റെ അമ്മച്ചിയും പെങ്ങമ്മാരും പിടിച്ചു .അവർ ഹാളിലേക്ക് ഇറങ്ങി നിന്നു.
( ഇങ്ങനെ ആണ് മറ്റു അഞ്ചു പല്ലും പറിച്ചത്)
ഇതേ സമയം അവൻ പല്ലിലെ കെട്ടഴിച്ച് വാതിലിൻറ്റെ കൊളുത്തിൽ കെട്ടി വച്ചു.
അവർ വലി തുടങ്ങി .
********************************
എല്ലാം നല്ല ഓർമ്മകളായിട്ടിരിക്കട്ടെ.
ബാക്കി പിന്നീട്…
Rajeev
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo