വെറുതെ വീശുന്ന ഒരു കാറ്റ് (കഥ )
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സന്ധ്യയാകും മുൻപേ ആകാശത്തെ കാർമേഘങ്ങൾ കീഴടക്കിയിരുന്നു.
കടുത്ത ഉഷ്ണത്തെ ഒരു നിമിഷം കൊണ്ടു
വകഞ്ഞു മാറ്റി തണുത്ത കാറ്റ് വീശി.
വെയിൽ പാടെ മങ്ങിയിരുന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സന്ധ്യയാകും മുൻപേ ആകാശത്തെ കാർമേഘങ്ങൾ കീഴടക്കിയിരുന്നു.
കടുത്ത ഉഷ്ണത്തെ ഒരു നിമിഷം കൊണ്ടു
വകഞ്ഞു മാറ്റി തണുത്ത കാറ്റ് വീശി.
വെയിൽ പാടെ മങ്ങിയിരുന്നു.
ചക്രവാളത്തിൽ എവിടെയോ മിന്നലിന്റെ വെളിച്ചം കണ്ടു. ചെറിയ ഇടിനാദങ്ങളും മുഴങ്ങുന്നുണ്ടായിരുന്നു. കാറ്റ് ശക്തമായി വീശി. തെങ്ങിൻ തലപ്പുകളും ചെറു വൃക്ഷങ്ങളും ആടിയുലഞ്ഞു.
മഴ ചാറിത്തുടങ്ങി. മുറ്റം നിറയെ ഇലകൾ പറന്നു വന്നു വീണു. കോൺക്രീറ്റ് ചെയ്ത മുറ്റം ഇപ്പോൾ പച്ച നിറമായിരിക്കുന്നു.വീണ്ടും കാറ്റ് വീശി. വഴിയോരത്തെ മാവിൽ നിന്നു ഏതാനും മാങ്ങകൾ കൊഴിഞ്ഞു വീണു. അതോടൊപ്പം പൂമരത്തിൽ നിന്നു കുറെ ചുവന്ന പുഷ്പങ്ങളും ഉതിർന്നു വീണു.
ഇപ്പോൾ മുറ്റത്തു പച്ചയും ചുവപ്പും കലർന്ന മോഹനമായ ഒരു ചുവർചിത്രം രൂപപ്പെട്ടിരിക്കുന്നു. മുറ്റത്തിന്റെ ചതുരാകൃതിയിലുള്ള ക്യാൻവാസ്. അതിലൊരു പ്രണയ ചിഹ്നം; ചുവന്ന ഹൃദയം.
അതിനു മീതെ പറക്കുന്ന രണ്ടിണപ്പക്ഷികൾ.
അതിനു മീതെ പറക്കുന്ന രണ്ടിണപ്പക്ഷികൾ.
അതിലേക്കു കുറെ നേരം നോക്കി നിന്നു. മുറ്റത്തിറങ്ങി നിന്നു ഒരു സെൽഫി എടുത്തു. എന്നിട്ടും മതിവരുന്നില്ല. പൂമരപ്പൂക്കൾ പ്രണയത്തെ കൊണ്ടു വരുമോ... നല്ല കാര്യങ്ങൾ അപ്രതീക്ഷിതമായിട്ടാണല്ലോ സംഭവിക്കുക .. വരട്ടെ... വരുന്നതാരായാലും ഭാഗ്യവുമായിട്ടായിരിക്കും വരിക... വരാനിരിക്കുന്ന പ്രണയമേ സ്വാഗതം... എപ്പോഴും... എപ്പോഴും...
--ഏട്ടാ ഇതെല്ലാം തൂത്തു കളയട്ടെ ?
--ഒരിക്കലുമരുത്.എനിക്കാ ചുവന്ന പുഷ്പങ്ങൾ പെറുക്കി ഹൃദയത്തിൽ അടുക്കി വെക്കണം...
--ങ്ങേ... എന്താ പറഞ്ഞേ..?
ഗൌരവത്തിലുള്ളതും ഒച്ച കൂടിയതുമായ ആ സ്വരത്തിൽ ഞാൻ ഞെട്ടി... കണ്മുന്നിൽ ഭാര്യ നില്ക്കുന്നു. കയ്യിൽ ഒരു കുറ്റിച്ചൂലുമായി.
ചൂൽ എന്റെ നേരെ ചൂണ്ടിയിട്ടാണ് ചോദ്യം...
ചൂൽ എന്റെ നേരെ ചൂണ്ടിയിട്ടാണ് ചോദ്യം...
--തൂത്തു കളയട്ടേ.. ?
--ങ്ങാ... കളഞ്ഞോ...ഒരു കാറ്റ്... വെറുതെ മുറ്റം വൃത്തികേടാക്കാൻ...
©®•••••••••••••••••••••••••••••••••••••••••••••••••••••••
Sai Sankar
സായ് ശങ്കർ, തൃശൂർ
©®•••••••••••••••••••••••••••••••••••••••••••••••••••••••
Sai Sankar
സായ് ശങ്കർ, തൃശൂർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക