കബീർദാസ്(സന്ത് കബീർ - 1389-1518)
** ** ** ** * * * * * * * * * * * * * * * * * *
(പ്രിയമുള്ളവരെ...., എന്റെ മറ്റുള്ള posts നേക്കാൾ വ്യത്യസ്‌തമാണ് ഇത്.., ടീം നല്ലെഴുത്തിന്റെ അനുമതിയോടെ ഞാനിതിവിടെ കുറിക്കുന്നു... വായനക്കാർ കുറവായിരിക്കാം.., എങ്കിലും ഒരു പരീക്ഷണം.... ഇഷ്ടപ്പെടുമെന്ന് കരുതുന്നു...)

दस द्वा२ का पींजरा ,ता में पंछी पौन ।
२है अच२ज होत है, गये अचंम्बा कौन ।।
२है अच२ज होत है, गये अचंम्बा कौन ।।
(The body is like a ten doored cage in which stays the life-bird, the breath of life. It is rather strange that the bird stays so long without flying away, but its flight should not amaze. Kabir stresses the uncertain spell of human life. )
ജനിച്ചധിക ദിവസം എത്താത്ത ഒരു കുഞ്ഞ്, വരാണസിക്കടുത്തുള്ള, ലഹാരതാല തടാകത്തിൽ, ഒരു താമര ഇലയിൽ പൊന്തിക്കിടക്കുന്നത് ഒരു മുസ്ലിം ദമ്പതികൾകണ്ടു.. അവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. കൈകാലിട്ടടിച്ചു കളിക്കുന്ന ആ കുട്ടിയെ അവർ വാരിയെടുത്തു. ആ കുട്ടിയാണ് പിൽക്കാലത്ത് സന്ത് കബീർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അദ്ദേഹം ഒരു നിരക്ഷകനായിരുന്നു. അറിവ് നേടിയെടുക്കാൻ അക്ഷരമാല മുഴുവൻ ഹൃദിസ്തമാക്കേണ്ടതില്ല, "രാമ " എന്ന രണ്ടക്ഷരം മതിയാകും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ഒരു മുസ്ലീം നെയ്തുകാരനായിരുന്ന കബീർ ഭാരതത്തിലെ സുപ്രസിദ്ധനായ കവിയും സർവ്വോപരി സിദ്ധനും ആയിത്തീർന്നു. ഹിന്ദി കവിത്രയത്തിൽ രണ്ടാം സ്ഥാനത്താണ് ശ്രീ.കബീർദാസ്. അദ്ദേഹത്തിന്റെ ദോഹകളും, ഭജനകളും എല്ലാം, ആത്മീയവും അഗാധമായ യോഗാനുഭൂതിയിൽനിന്നുമുറ വെടുത്തവയാണ്. ബീജക്, സഖി ഗ്രന്ഥ്, കബീർ ഗ്രന്ഥാവലി, അനുരാഗ് സാഗർ എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്.
കബീറിന് പല മതപണ്ഡിതന്മാരായും നല്ല സമ്പർക്കമുണ്ടായിരുന്നു. അവരിൽ നിന്നെല്ലാം ആത്മീയതയെ കുറിച്ച് അറിവുകൾ നേടാനും, അതെല്ലാം സ്വന്തo ജീവിതത്തിൽ പ്രായോഗികമാക്കാനും കബീർ ശ്രമിച്ചു.
ഒരു വിധവയായ ബാഹ്മണ സ്ത്രീക്ക് ജനിച്ച കുഞ്ഞാണ് കബീർ എന്നും, ആ അമ്മ ആ കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നും കേട്ടുകേൾവിയുണ്ട്. മുസ്ലിം വംശജരായ വളർത്തച്ഛന്റെയും വളർത്തമ്മയുടേയും കയ്യിൽ നിന്ന് ഇസ്ലാമിനെ കുറിച്ചുള്ള അറിവുകൾ നേടി. എന്നിരുന്നാലും ആ മതത്തെ പൂർണ്ണമായി വിശ്വസിച്ചിരുന്നില്ല. ഹിന്ദു മതത്തിലെ തന്നെ വൈശവരുടെ വിശ്വാസങ്ങളും, ഇസ്ലാം മതത്തിലെ "സുഫി "വിശ്വാസങ്ങളും ഉൾക്കൊണ്ട്, ഒരു പുതിയദൈവീകാരാധനയായിരുന്നു കബീറിന്റേത്. രണ്ടു മതങ്ങളിലേയും ദുർബലമായ വിശ്വാസങ്ങളെ തന്റെ ദോഹകളിൽ കൂടി ഉന്മൂലനം ചെയ്യാൻ ശ്രീ കബീർ ശ്രമിച്ചു. തന്റെ ദോഹകളും ഗാനങ്ങളും വഴി വിശ്വാസികളുടെ ശ്രദ്ധ ഇരുവിശ്വാസങ്ങളുടേയും അടിസ്ഥാനതത്ത്വങ്ങളിലേക്ക് കേന്ദ്രീകരിച്ച്, ഇരു സമുദായങ്ങളും തമ്മിലുള്ള തെറ്റിദ്ധാരണകൾ ദൂരീകരിക്കാൻ അദ്ദേഹം ശ്രമിച്ചു. സ്നേഹം, ദൈവഭക്തി, ഇതര മനുഷ്യരോടുള്ള സ്നേഹം, ഭൂതദയ, നന്മയുള്ള ജീവിതത്തിന്റെ ആധാരതത്വങ്ങൾ ഇവയെല്ലാം ഇരുമതങ്ങളിലും ഒന്നു തന്നെയെന്ന് അദ്ദേഹം തന്റെ രചനകളിലൂടെ സ്ഥാപിച്ചു.
അദ്ദേഹത്തിന്റെ ദോഹകളിൽ ചിലത്...

1. तन थिर मन थिर बचन थिर,सुरत निरत थिर होय ၊
कहै कबीर इस पलक को, कलप न पायो कोय ၊၊
कहै कबीर इस पलक को, कलप न पायो कोय ၊၊
(Kabir says.." Whoever will be able to make his mind, body, word, character and conduct steady, will gain the wealth of invaluable wisdom on earth.)
2.जग में बैरी कोउ नहीं, जो मन सीतल होय ၊
इस आपा को डारी दे, दया कर सब कोय ।।
इस आपा को डारी दे, दया कर सब कोय ।।
("One who is sober and cool by temperament has no enemy on earth. Man should give up his ego and compassionate to others. Then there will be no enemy of him..", says Kabir.)
(തുടരും......)
Ambika Menon,
19/5/17
Ambika Menon,
19/5/17

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക