Slider

(തിരക്കഥ ) നന്മ മഴ

0

(തിരക്കഥ )
നന്മ മഴ
രംഗം 1 .
വറ്റി വരണ്ടുകിടക്കുന്ന ഭാരതപ്പുഴയുടെ ദയനീയത .
കത്തുന്ന സൂര്യൻറ്റെ കിരണങ്ങളേറ്റ്‌ പുഴയിലെ വെള്ളാരം കല്ലുകൾ മിന്നുന്നു .
ഒരു മഴക്കായി എവിടെയോ ഇരുന്ന് കേഴുന്ന വേഴാമ്പലിൻറ്റെ ശബ്ദം .
രംഗം 2 .
മൈലുകൾക്കപ്പുറത്തു നിന്ന് ശേഖരിച്ച ഒരു കുടം വെള്ളവും തലയിലേന്തി പുഴയുടെ അരികിലൂടെ ഒരു സ്ത്രീ നടന്നു വരുന്നു .വെയിലേറ്റു വെന്ത വഴിയിൽ ആ സ്ത്രീയുടെ നിഴൽ നീളത്തിൽ കാണപ്പെട്ടു .അവരുടെ മുഖത്ത് ഒരു ജനതയുടെ ദൈന്യത നിഴലിച്ചു കാണപ്പെട്ടു .
രംഗം 3 .
നടന്നു നീങ്ങുന്ന സ്ത്രീയുടെ മുന്നിൽ ഒരു വൃദ്ധൻ അല്പം ദാഹ ജലത്തിലായി കേഴുന്നു .സ്ത്രീ പുഞ്ചിരിയോടെ തൻറ്റെ തലയിൽ നിന്ന് കുടം പതിയെ ഇറക്കി , അവളുടെ ഒക്കത്തു വച്ച് കുടം ചെരിച്ച്‌ വൃദ്ധൻ നീട്ടിയ കൈകളിലേക്ക് ജലം ഒഴിക്കാൻ തുടങ്ങി ,
പെട്ടന്ന് ആകാശം ഇരുണ്ടു ,കാർമേഘങ്ങൾ പറന്നു എത്താൻ തുടങ്ങി .കാറ്റിൽ വൃദ്ധൻറ്റെ അലസമായ തലമുടി പാറിപ്പറക്കാൻ തുടങ്ങി ,അയാൾ യുവതിയോട് നന്ദി പറഞ്ഞു കൊണ്ട് നടന്നു നീങ്ങി .
മഴ പെയ്യാൻ തുടങ്ങി .
സ്ത്രീ വീട്ടിലേക്കു വേഗത്തിൽ നടന്നു .
രംഗം 4 .
കരകവിഞ്ഞൊഴുകുന്ന പുഴയുടെ ദൃശ്യം .
രംഗം 5 .
പഴയൊരു സ്കൂൾ .
ബഞ്ചിൽ നിരന്നിരിക്കുന്ന കുട്ടികൾക്കഭിമുഖമായി നിൽക്കുന്ന മലയാളം അധ്യാപകൻ .
അധ്യാപകൻറ്റെ വാക്കുകൾ - " നാട്ടിൽ നന്മ നശിക്കുമ്പോൾ പ്രകൃതി തന്നെ അത് ചോദ്യം ചെയ്യാൻ തുടങ്ങും , കൊടും വരൾച്ച യിലൂടെ ..."
Rajeev
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo